വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Saturday, November 29, 2014

DECEMBER 1-WORLD AIDS DAY


മനുഷ്യന് ഇനിയും കീഴടക്കാനാകാത്ത രോഗത്തെ കു റിച്ച് ലോകത്തെ ഓര്‍മപ്പെടു ത്താന്‍ ഒരുദിനം. ഇന്ന് ലോക എയ്ഡ്സ് ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരികയാ ണ്. എയ്ഡ്സ് രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് ശക്തി കൂട്ടാനായി 1988 ഡിസംബര്‍ ഒന്നുമുതലാണ്‌ ലോകാരോഗ്യസം ഘടന, ഐക്യരാഷ്ട്രസഭ എന്നിവയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിക്കപ്പെടുന്നത്. ”ലക്ഷ്യത്തിലേക്ക് മുന്നേറാം: പുതിയ എച്ച്.. വി അണുബാധയില്ലാത്ത, വിവേചനമില്ലാത്ത, എയ്ഡ്സ് മരണങ്ങളില്ലാ ത്ത ഒരു നല്ല നാളേക്കായി ” എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശം.
  എച്ച്..വി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിക്കു ന്നതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും, തുടര്‍ന്ന് മാ രക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്സ്. 1981ല്‍ സ്വവര്‍ഗ രതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കള്‍ക്ക് എ യ്ഡ്സ് ബാധിച്ചതോടെയാണ് രോ ഗം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇ തിനും മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം കണ്ടുവന്നിരുന്നു. സുരക്ഷിതമ ല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപ യോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
        ലോകത്ത് എച്ച്..വി അണുബാധിതരായി 3.5 കോടി ജനങ്ങളു ണ്ട്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍റെ 2011-ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 20.88 ലക്ഷം എച്ച്..വി ബാധിതരുണ്ട്. കേരളത്തില്‍ എച്ച്..വി ബാധിതരായി 25,090 പേര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ എയ്ഡ്സ് മരണ നിരക്ക് കുറഞ്ഞുവരുന്നതായാണ് ക ണക്കുകള്‍ സൂചിപ്പിക്കുന്നത്.
 സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി കേരളത്തില്‍ എച്ച്..വി, എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന ല്‍കി വരികയാണ്.ചുവന്ന റിബണ്‍ ആണ് ലോക വ്യാപകമായി എയ്ഡ് സ് ദിനത്തിന്‍റെ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്. ബോധവല്‍ക്കരണ പ രിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായാണ് എയ്ഡ്സ് ദി നാചരണം സംഘടിപ്പിച്ചുവരുന്നത്.എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബ ണ്‍ അണിയുന്നത്. പൂജ്യത്തിലേക്ക് എന്ന താണ് 2011 മുതല്‍ 2015 വ രെ ലോക എയ്ഡ്‌സ് ദിനാചരണവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എ യ്ഡ്സ് മരണങ്ങള്‍ ഇല്ലാത്ത, പുതിയ രോഗബാധിതര്‍ ഉണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാ ര്‍ഥ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

Tuesday, November 25, 2014

വിഷമില്ലാത്ത പച്ചക്കറി, ആദ്യ വിളവെടുപ്പ് നടത്തി.

 സ്ക്കൂളില്‍ ആരംഭിച്ച ജൈവപച്ച ക്കറി തോട്ടത്തിലെ ആദ്യവിള വെടുപ്പ് കാസര്‍ഗോഡ് കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ ശ്രീ ചന്ദ്രന്‍ സാര്‍ നടത്തി. സ്ക്കൂളില്‍ നട ത്തിയ വിളവെടുപ്പില്‍ വെസ്റ്റ് എളേരി കൃഷി ഓഫീസര്‍ ശ്രീമ തി ഡി എല്‍ സുമ, കൃഷി അസിസ്റ്റന്റ്,  പ്രിന്‍സ്സിപ്പല്‍ ശ്രീ മുര ളീധരന്‍ പി കെ, ശ്രീ എം കെ ദിവാകരന്‍, കാര്‍ഷിക ക്ലബ്ബ് മെ മ്പര്‍മാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ആദ്യവിള വെടുപ്പില്‍ ലഭിച്ച പച്ചക്കറികള്‍ സ്ക്കൂള്‍ ഉച്ച ഭക്ഷണത്തിനായി ന ല്‍കി.

Monday, November 24, 2014

പത്രവാര്‍ത്തകളില്‍നിന്നു്..........


Sunday, November 23, 2014

പുതുക്കിയ അര്‍ദ്ധവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍..

Friday, November 21, 2014

സംസ്ഥാന ശാസ്ത്രോത്സവം 2014-15. 

     2014 -15 വര്‍ഷത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവം 2014 നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ നടക്കും.മേളയുടെ ഔ പചാരിക ഉല്‍ഘാടനം 27ന് രാവിലെ 10 മണിക്ക് ബഹു. വി ദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബ് നിര്‍വഹിക്കും.30ാം ത യ്യതി രാവിലെ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉല്‍ഘാട നം ബഹു. ടൂറിസം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ എ.പി അ നില്‍ കുമാര്‍ നിര്‍വഹിക്കും.. 

**പ്രോഗ്രാം ചാര്‍ട്ട്  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യും.

Thursday, November 20, 2014

ഉന്നതവിജയത്തിനായി ഒരു സ്റ്റെപ്പ് കൂടി.......
8 കുട്ടികള്‍ക്കു് എമര്‍ജെന്‍സി ലൈറ്റുകള്‍ നല്‍കി.
സ്റ്റെപ്പ് പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സില്‍ പഠിക്കുന്ന കു ട്ടികളുടെ വീടുകളില്‍ സര്‍വ്വെ നടത്തിയപ്പോള്‍ കണ്ടെത്തിയ ഇതുവരെ ഇലട്രിസിറ്റി ലഭിക്കാ ത്ത 8 കുട്ടികള്‍ക്കു് പഠനസഹാ യത്തിനായി എമര്‍ജന്‍സ്സി ലൈറ്റുകള്‍ നല്‍കി. വെള്ളരിക്കുണ്ട് LCC കമ്പ്യൂട്ടര്‍ സെന്റര്‍ മാനേജിംഗ് ഡയരക്ടര്‍ ആണ് 8 ലൈ റ്റുകള്‍ സംഭാവനയായി നല്‍കിയത്. സ്ക്കൂളില്‍ വച്ചു കൂടിയ യോഗ ത്തില്‍വച്ച് മാനേജിംഗ് ഡയരക്ടര്‍ ശ്രീ ജോണ്‍സന്‍ ജോസ് എ മര്‍ജന്‍സ്സി ലൈറ്റുകള്‍ സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സിനെ ഏല്‍പ്പിച്ചു. കഴി ഞ്ഞ രണ്ടു വര്‍ഷങ്ങളിലും എസ് എസ് എല്‍സി പരീക്ഷയില്‍ നൂ റു ശതമാനം വിജയം ലഭിച്ച മലയോരത്തെ ഏകസ്ക്കൂള്‍ വരക്കാട് സ്ക്കൂള്‍ ആയതിനാലാണ് തന്നെ ഇക്കാര്യത്തില്‍ പ്രേരിപ്പിച്ചതെ ന്നും തുടര്‍ന്നും വിജയം ആവര്‍ത്തിക്കണമെന്നും എം. ഡി. യോഗ ത്തില്‍ പറ‍ഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രി പി ആര്‍ കുഞ്ഞിരാമ ന്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മേരി, മെമ്പര്‍ ശ്രീ മത്താ യി, പ്രിന്‍സിപ്പല്‍ പി.കെ മുരളീ ധരന്‍, ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി, സ്റ്റാഫ് സെക്രട്ടറി രാജേന്ദ്രന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.
KARATE CHAMPIONSHIP WINNERS.
Akhil, Jishnu, Anirudhan, Saranya, Swathi.


Gold Medal Winners in 20th National KENYU RYU KARATE & INDO- SRILANKAN KARATE DO Championship organized by Japan Karate Do Kenyu Ryu India at NMDC Hall, Kalpatta, Wayanad.
ശരണ്യ



കല്‍പ്പറ്റയില്‍ വച്ചു നടന്ന ഇരുപതാം ദേശിയ ഇന്തോ ശ്രീലങ്കന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ Fighting, Kata ഇനങ്ങളില്‍ വരക്കാട് സ്ക്കൂളിലെ പ ത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കുമാരി ശരണ്യക്കു് ഇരട്ട സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. 

Wednesday, November 19, 2014

ഉജ്ജ്വല സ്വീകരണം...അനുമോദനപ്രവാഹം....!
കാസര്‍ഗോഡ് റവന്യു ജില്ലാ  കായികമേളയില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വ്യക്തി ഗത ചാമ്പ്യനായ കുമാരി  പി സ്നേഹയ്ക്കും സബ് ജൂനിയര്‍ വി ഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യ നായ പി . രഞ്ജിത്തിനും സ്ക്കൂള്‍
പി.ടി.എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വ രക്കാട് പൗരാവലിയുടെയും വിവിധ ക്ലബ്ബുകളുടെയും ഡ്രൈവേഴ്സ് യൂണിയന്റെയും കുടുംബശ്രീ യൂണിറ്റിന്റെയും മര്‍ച്ചന്റ് അസോസി യേഷന്റെയും ആഭിമുഖ്യത്തില്‍ വിപുലവും വീരോചിതവുമായ സ്വീകരണം നല്‍കി. നര്‍ക്കി ലക്കാട് നിന്നും ബാന്റ് മേള ത്തിന്റെ അകമ്പടിയോടെ ആ യിരങ്ങള്‍ അണിനിരന്ന ഘോ ഷയാത്രയോടെയാണു് ഇരു കുട്ടികളെയും സ്ക്കൂളിലേക്കു് ആന യിച്ചത്.
അനുമോദന യോഗം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ശ്രീ കെ ജെ വര്‍ക്കി ഉത്ഘാടനം ചെയ്ത് മെഡലു കളും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. വി വിധ സംടനകള്‍ ട്രോഫി കള്‍ നല്‍കി ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത മെമ്പര്‍ ശ്രീ സഹദേവന്‍ പി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അനുമോദന പരിപാടി നാടിന്റെ ഉത്സവമായിത്തീര്‍ന്നു.

Tuesday, November 18, 2014

കാസര്‍ഗോഡ് റവന്യു ജില്ലാ പ്രവര്‍ത്തിപരിചയമേളയിലെ  വരക്കാട് എച്ച് എസ്സ് എസ്സിന്റെ സാന്നിദ്ധ്യം...
അഭിനവ് കെ.വി.

  • നായന്‍മാര്മൂല സ്ക്കൂളില്‍വച്ചു് നവംബര്‍ 17 നു് നടത്തിയ ഈ വര്‍ഷത്തെ കാസര്‍ഗോ ഡ് റവന്യു ജില്ലാ പ്രവര്‍ത്തിപ രിചയമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ Palm leaves Products ഇനത്തില്‍ 286 മാര്‍ക്കുകളോടെ A ഗ്രേഡ് വാ ങ്ങി ഒന്നാം സ്ഥാനം കരസ്ഥ മാക്കി അഭിനവ് കെ. വി.(ക്ലാസ്സ് 8) സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.



അലന്‍ കൃഷ്ണന്‍



        
  • ഹൈസ്ക്കൂള്‍ വിഭാഗം Clay Modelling ഇനത്തി ല്‍ 270 മാര്‍ക്കുകളോടെ A ഗ്രേഡ് വാ ങ്ങി ഒന്നാം സ്ഥാനം കരസ്ഥമാ ക്കി അലന്‍ കൃഷ്ണന്‍ (ക്ലാസ്സ് 9) സം സ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
  





ഹയര്‍ സെക്കന്ററി വിഭാഗം Thread pattern ഇനത്തില്‍ 277 മാര്‍ക്കുകളോടെ A ഗ്രേഡ് വാങ്ങി ഒന്നാം സ്ഥാനം കരസ്ഥമാക്കി നിഖില രാജന്‍ (+1 സയന്‍സ്) സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.  
ആര്യാ ബാബു.
 








ഹൈസ്ക്കൂള്‍ വിഭാഗം Embroidary ഇനത്തില്‍ 235 മാര്‍ക്കുകളോടെ A ഗ്രേഡ് വാങ്ങി ആര്യാ ബാബു (ക്ലാസ്സ് 10) ന്നാം സ്ഥാനത്തെത്തി.



 
സുബുന്‍
            

         
        ഹൈസ്ക്കൂള്‍ വിഭാഗം Coconut Shell  ഇനത്തില്‍ മത്സരിച്ച സുബുന്‍  (ക്ലാസ്സ് 9)തന്റെ ഉല്‍പ്പന്നവുമായി. 






+2 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി ശ്രീ വിഷ്ണുപ്ര സാദ് കെ ജി നിര്‍മ്മിച്ച ചിരട്ട കൊണ്ടുള്ള ജഗ്ഗ്.

Monday, November 17, 2014

ക്ലബ്ബുകളുടെ ഉല്‍ഘാടനം.


വരക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ രൂപീക രിച്ച വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉല്‍ഘാടനം എളേരിത്തട്ട് നായനാര്‍ മെ മ്മോറിയല്‍ ഗവ. കോളേജ് ലക്ചറര്‍ ശ്രമ തി ധനുമോള്‍ ചിങ്ങനാപുരം നിര്‍വ്വഹിച്ചു.
 

തദവസരത്തില്‍   ശ്രീ ബിജു, എച്ച് എസ്സ് എസ്സ് ടി സ്വാഗത  പ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ അധ്യക്ഷത വഹിച്ചു.

Saturday, November 15, 2014

കാസര്‍ഗോഡ് റവന്യു ജില്ലാ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്‍സ്....

സ്നേഹ പി
കാസര്‍ഗോഡ് റവന്യു ജില്ലാ  കായികമേളയി ല്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ +2 സയന്‍സ്സിനു് പഠിക്കുന്ന സ്നേഹ പി വ്യക്തിഗത ചാമ്പ്യനായി. 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍ എന്നീ ദീര്‍ഘദൂര ഓട്ടങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ത മാക്കിയാണു്  കുമാരി സ്നചാമ്പ്യന്‍ഷിപ്പ് നേ ടിയത്.   
രഞ്ജിത്ത് പി
സബ് ജൂനിയര്‍ വിഭാഗത്തില്‍ വരക്കാട് ഹയ ര്‍ സെക്കന്ററി സ്ക്കൂളിലെ 8 ബി ഡിവിഷനില്‍ പഠിക്കുന്ന രഞ്ജിത് പി വ്യക്തിഗത ചാമ്പ്യനാ യി. 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡലും ഷോട്ട് പുട്ടിലും ഡിസ്ക്കസ് ത്രോയിലും വെള്ളി മെഡലും കരസ്തമാക്കിയാണു്  ഈ കുട്ടി ചാമ്പ്യ ന്‍ഷിപ്പ് നേടിയത്.

Friday, November 14, 2014

2014-15 അദ്ധ്യയന വര്‍ഷത്തെ രണ്ടാം പാദവാര്‍ഷികപരീക്ഷാ ടൈംടേബിള്‍.

Thursday, November 13, 2014

CLEAN SCHOOL, SMART SCHOOL.

ക്ലീന്‍ സ്ക്കൂള്‍, സ്മാര്‍ട്ട് ചില്‍ഡ്ര്‍സ്.
                     സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സമ്പൂര്‍ണ്ണ ശു ചിത്വവും ലക്ഷ്യമിട്ട് പൊതുവി ദ്യാഭ്യാസ വകു പ്പിന്റെ നേതൃത്വ ത്തില്‍  
ക്ലീന്‍ സ്ക്കൂള്‍, സ്മാര്‍ട്ട് ചില്‍ഡ്രന്‍ പദ്ധതി നടപ്പിലാക്കുന്നു. സര്‍വ്വ ശിക്ഷാ അഭിയാ നുമായി ചേര്‍ന്നാണു് പദ്ധതി നടപ്പിലാക്കുന്നത്. ശിശുദിനമായ ഇന്നു് ജില്ല യിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെ സമ്മേളന ങ്ങള്‍ നടക്കും. പദ്തിയുടെ ഭാഗമായി കുട്ടികളുടെ കലാമികവ്  പ്രോത്സാഹിപ്പിക്കുവാന്‍ ലളിതക ാ അക്കാദമിയുമായി ചേര്‍ന്നു് എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ സ്ക്കൂളില്‍‍ ആര്്ട് ഗ്യാലറി തുടങ്ങും
ലക്ഷ്യങ്ങള്‍.... 
  • പൊടിപടലങ്ങളും മാലിന്യങ്ങളും ഇല്ലാത്ത ക്ലാസ്സ് മുറികള്‍.
  • ശിശുസൗഹൃദ ഫര്‍ണ്ണിച്ചറുകള്‍.
  • ശൗചാലയങ്ങള്‍ ഒപ്പം സജ്ജീകരിച്ച ക്ലാസ്സ് മുറികള്‍.
  • ഇന്റര്‍നെറ്റ് സൗകര്യം.
  • ക്ലാസ്സ് ലൈബ്രറി.
  • കുട്ടികളുടെ ഫോര്‍ട്ട് ഫോളിയോ സംരക്ഷിക്കാന്‍ സൗകര്യം.
  • സ്മാര്‍ട്ടു് ബോര്‍ഡുകള്‍.
  • ശുദ്ധജല സൗകര്യം.
  • പ്രത്യേകപരിഗണനാര്‍ഹരായ കുട്ടികള്‍ക്കു സൗകര്യം.
  • പരിസ്ഥിതിസൗഹൃദ ശുചിത്വ ക്യാംപസ് .
  • ആധുനികസൗകര്യങ്ങളോടെയുള്ള പാചകപ്പുര.
  • ഡൈനിംഗ് ഹാള്‍.
  • മാലിന്യസംസ്കരണ സംവിധാനം.
  • ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍.
  • അധ്യയനദിനങ്ങളും അദ്ധ്യാപകരുടെ ഹാജരും ഉറപ്പാക്കല്‍.
  • വാര്‍ഷികപ്ലാന്‍ തയ്യാറാക്കല്‍.
  • ക്ലാസ്സു് സ്ക്കൂള്‍ കൗണ്‍സിലുകള്‍ രൂപീകരിക്കല്‍.
  • പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പ്രത്യേക പാക്കേജ്.
ഓരോ വിദ്യാലയവും ഈ ലക്ഷ്യങ്ങള്‍ നേടാന്‍ പ്രത്യേകം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കേണ്ട
താ ണു്.

     

ഒരു ദിനത്തിലെ രണ്ട് ആചരണങ്ങള്‍...!

നവംബര്‍ 14- ശിശുദിനം.

പണ്ഡിറ്റ് ജവഹര്‍ ലാല്‍നെഹ്രു വിന്റെ ജന്‍മദിനമാണ് ഇന്ത്യയി ല്‍ ശിശുദിനമായി ആഘോഷിക്കു ന്നത്. ആനന്ദത്തിന്‍റെയും, ആര്‍പ്പു വിളികളുടെയും, ശൈശവാഘോഷ ത്തിന്റെയും ദിനമാണിത്. നെഹ്രുവി നോടുള്ള ആദരവുകൂടിയാണ് ശിശു ദിനത്തിലൂടെ ആഘോഷിക്കുന്നത്.
രാജ്യത്തെ വിദ്യാസമ്പന്നരും ആരോഗ്യ മുള്ളവരുമായ പൗരന്മാരായി ആനന്ദിച്ച് വളരുവാനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് ശിശുദിനം ആ ഘോഷിക്കുന്നത്. മാത്രമല്ല അവര്‍ക്കുള്ളത് മറ്റുള്ളവരുമായി മൂല്യബോധത്തെ ക്കുറിച്ച് പ ങ്കുവയ്ക്കുന്നതിനും അത്തരത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കാനാകുമെങ്കി ല്‍, നിങ്ങളുടെ കുട്ടി ഉത്തരവാദിത്വമുള്ള ഒരു മനുഷ്യജീവിയായി വളര്‍ന്നുവരും എന്നു  മാത്രമല്ല, അങ്ങനെയല്ലായിരുന്നെങ്കില്‍ നിങ്ങളുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത തര രത്തില്‍ അപരാധിയായിപ്പോകേണ്ടിയിരുന്ന മറ്റൊരു കുട്ടി ആകാതിരിക്കുകയോ ചെ യ്യാം.
നവംബര്‍ 14- World Diabetes Day
   മുകളില്‍ പറഞ്ഞ തീയതികള്‍ നമു ക്കു പരിചിതമാണല്ലൊ, എന്നാല്‍ ഇ വ തമ്മിലുള്ള ബന്ധമാണ് എന്നെ  അതിശയിപ്പിച്ചത്. ഇന്നു നമ്മുടെ കു ട്ടികളില്‍, ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ കൊണ്ടാവാം, ഏറ്റവും അ ധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശൈശവത്തിലുള്ള പ്രമേഹം.
  Type 2 diabetese  ഇപ്പോള്‍ കുട്ടികളിലും കണ്ട് വരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടു ണ്ട്. നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഷുഗറിന്‍റെ അളവ് നിയന്ത്രിക്കാനുള്ള ഇന്സുലിന്‍ ശരീരം നിര്‍മ്മിക്കാതിരിക്കൂകയൊ ഉല്പാദിക്കപ്പെട്ട ഇന്സുലിന്‍ യഥാക്രമം ഉപ യോഗിക്കാതിരിക്കുകയൊ ചെയ്യുന്ന അവസ്ഥയാണിത്. ഇതു മിക്കവാറും കേസുകളില്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്. അമിതവണ്ണം പ്രമേഹരോഗത്തിന്‍റെ ഒരു ലക്ഷണമാകാം, പക്ഷെ ഇത് ഹൃദ്രോഗം,ബ്ലഡ് പ്രഷര്‍, ക്യാന്സര്‍, വാതസംബന്ധ രോഗങ്ങള്‍ എന്നിവയിലേക്കുള്ള വഴിയാവാം. ടൈപ്പ് 2 ഡയബെറ്റിക്സിന് ഇന്സുലിന്‍ കുത്തിവെക്കുന്നതാണ് കണ്ടു വരുന്ന ചികിത്സാരീതി.ഈ  രോഗം കണ്ടു പിടിക്കതെയും യഥാസമയം ചികീത്സ കിട്ടാതെ പോകുകയും ചെയ്താല്‍ അതിന്‍റെ പരിണിതഫലം ഭയാനകമായിരിക്കും എന്നാണ് ഡോക്ടര്മാര്‍ പറയുന്നത്.പുതിയരീതിയിലുള്ള മരുന്നു കള്‍ സമീപഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാം.മുതിര്ന്ന ഒരു പ്രമേഹരോഗിയുടെ അതേ ചികിത്സാരീതി തന്നെയാണ് കുട്ടികള്‍ക്കും  സ്വീകരിക്കേണ്ടി വരിക. അതായത്, ഭക്ഷ ണക്രമീ കരണവും വ്യായാമവും മരുന്നുകളും.അതിനാല്‍.രോഗാവസ്ഥയിലേക്ക് പോകു ന്നതിനേക്കാള്‍ നല്ലത് നമ്മുടെ ജീവിതരീതികളും ഭക്ഷണക്രമങ്ങളും മാറ്റുന്നതാണെന്ന് എനിക്ക് തോന്നുന്നു.
            നമ്മുടെ സമൂഹത്തില്‍ എറ്റവും അധികം പീഡനം അനുഭവിക്കുന്നത് കുട്ടികളാ ണെന്നു ഉറപ്പിച്ച് പാറയാന്‍ കഴിയും.കാരണം വീടുകളില്‍ നിന്നു തന്നെ വിലക്കുകളു ടെ ഒരു ചങ്ങല അവന്‍റെ കാലില്‍ കുരുങ്ങുന്നു. പിന്നീട് സ്കൂളില്‍ അതിന്‍റെ മൂര്‍ദ്ധ ന്യാവസ്ഥയാണ്. മാതാപിതാക്കളുടെ, അധ്യാപകരുടെ, അങ്ങനെ മുതിര്ന്ന എല്ലാവ രുടെയും ആഗ്രഹത്തിനൊത്ത് ചലിക്കുന്ന ഒരു പാവയെ പോലെയാണ് കുട്ടികള്‍ .അ വരുടെ പ്രായത്തില്‍ എറ്റവും അധികം കേള്‍ക്കുന്ന വാക്ക് “വേണ്ട ” എന്നായിരിക്കും.
              എല്ലം അവരുടെ നന്മയെ കരുതിയാണെങ്കിലും,കുറച്ചുംകൂടി സ്വാതന്ത്ര്യം അവര്‍ അര്ഹിക്കുന്നില്ലെ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.ചില നിയന്ത്രണങ്ങള്‍ ആവ ശ്യമെന്നാലും, നമുക്ക് അവരുടെ മേലുള്ള നമ്മുടെ പിടുത്തം ഒന്ന് അയച്ച് വിടാം. അവ ര്‍ തുമ്പികളെ പോലെ പാറി നടക്കട്ടെ, നമുക്ക് മാറി നിന്ന് അവരുടെ സന്തോഷത്തി ല്‍ പങ്കുചേരാം.

Sunday, November 9, 2014


കാസറഗോഡ് സമ്പൂര്‍ണ ബ്ലോഗധിഷ്ഠിതജില്ല.
വരക്കാട് സ്ക്കൂളിന് ജില്ലയിലെ മികച്ച ബ്ലോഗിനുള്ള പുരസ്‌കാരം..


   ജില്ലയിലെ എല്ലാ സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോ ഗുകള്‍ മുഖേന പരസ്​പരം ബന്ധി പ്പിക്കുന്ന ബ്ലെന്‍ഡ് പരിപാടി പൂര്‍ ത്തിയായി. ജില്ലാതല പൂര്‍ത്തീകര ണ പ്രഖ്യാപനം ശ്രീ പി. കരുണാക രന്‍ എം.പി. നിര്‍വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാ ളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി.ശ്യാമ ളാദേവി അധ്യക്ഷതവഹിച്ചു. ജില്ലയിലെ ആകെയുള്ള 589 സ്‌കൂളുകളെ യും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ളോഗുകളിലൂടെ പരസ്​പരം ബന്ധിപ്പി ച്ചിരിക്കുന്നു. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ഡയറ്റ്, ആര്‍.എം. എസ്.., എസ്.എസ്.., .ടി. അറ്റ് സ്‌കൂള്‍, അധ്യാപ കസംഘട നാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തി ലാണ്‌  ബ്ലെന്‍ഡ് പരിപാടി ആവിഷ്‌കരിച്ചത്

      മികച്ച ബ്ലോഗുകള്‍ക്കുള്ള പുര സ്‌കാരവിതരണം എന്‍..നെല്ലിക്കു ന്ന് എം.എല്‍.. നിര്‍വ്വഹിച്ചു. എല്‍. പി തലത്തില്‍ ജി. ബി. എല്‍ പി സ്‌കൂ ള്‍ ഹേരൂര്‍, ജി. എല്‍. പി. എസ്. ഉദു മ, ജി. എല്‍. പി.എസ്. വടക്കെ പുലി യന്നൂര്‍. യു.പി വിഭാഗത്തില്‍ ജി.യു.പി.എസ്. കരിച്ചേരി, ജി.യു.പി. എ സ്. അരയി, .യു.പി.എസ്. ധര്‍മത്തടുക്ക. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്. എസ്. എസ്. വരക്കാട്, ജി.എച്ച്.എസ്.എസ്. അഡൂര്‍,  ജി. എച്ച്.എസ്.എസ്. കൊട്ടോടി, എസ്. എച്ച്. എസ്. എസ്. എസ്. ഷേ ണി എന്നീ സ്‌കൂളുകള്‍ക്കാണ് മികച്ച ബ്ലോഗിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത്

   വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍ സ്വാഗതംപറഞ്ഞു. തുടര്‍ന്നു നടന്ന ഐ.ടി. സെമിനാറി ല്‍ നവമാധ്യമങ്ങള്‍ ഒരു സാം സ്‌കാരിക വായന എന്ന വിഷയ ത്തില്‍ ഇ.പി.രാജഗോപാലന്‍, നവ സാങ്കേതികവിദ്യയുടെ വിദ്യാഭ്യാസ സാധ്യതകള്‍ എന്ന വിഷയത്തില്‍ ടി. പി. കലാധരന്‍, ടെക്‌സറ്റ് ഉത്പാദനത്തിലെ നൂതനസങ്കേതങ്ങള്‍ എന്ന വിഷയത്തില്‍ ഗവണ്‍മെന്റ്
അന്ധവിദ്യാലയത്തിലെ കെ. സ ത്യശീലന്‍ എന്നിവര്‍ വിഷയമവത രിപ്പിച്ചു. .ടി.@സ്‌കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.രാജേ ഷ് മോഡറേറ്ററായിരുന്നു. ഡയറ്റ് സീനി യര്‍ ലക്ചറര്‍ ഡോ. പി.വി. പുരു ഷോത്തമന്‍ സ്വാഗതവും ലക്ചറര്‍ കെ. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

 

Friday, November 7, 2014

Individual Champion.

       ഉപജില്ലാ കായികമേളയിലെ വ്യക്തിഗത ചാമ്പ്യന്‍....

ചിറ്റാരിക്കാല്‍ ഉപജില്ലാ കായികമേളയില്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ വര ക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 8 ബി ഡിവിഷനില്‍ പഠിക്കുന്ന രഞ്ജിത് പി വ്യക്തിഗത ചാമ്പ്യനായി. 400 മീറ്റര്‍ ഓട്ടത്തിലും ഷോട്ട് പുട്ടിലും ഡിസ്ക്കസ് ത്രോയിലും പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്തമാക്കിയാണു്  ഈ കുട്ടി ചാമ്പ്യ ന്‍ഷിപ്പ് നേടിയത്.

Wednesday, November 5, 2014

സമ്പൂര്‍ണ്ണ ശുചിത്വദിനാചരണം ഉല്‍ഘാടനം.
സമ്പൂര്‍ണ്ണ ശുചിത്വദിനാചരണ ത്തിന്റെ ഔപചാരികമായ ഉല്‍ ഘാടനം വരക്കാട് ഹയര്‍സെക്ക ന്ററി സ്ക്കൂളില്‍ ബഹു. കാസര്‍ഗോ ഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കുര്യാക്കോസ് നിര്‍വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജെ വര്‍ക്കി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ക്കൂള്‍ പി ടി എ പ്രസി ഡന്റ് ശ്രീ പി ആര്‍ കുഞ്ഞിരാമന്‍, പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ, ഹെഡ്‌മിസ്ട്രസ് ശ്രീമതി
ശാന്തമ്മ പി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി കുട്ടികളടക്കം എല്ലാവ രും അസംബ്ലിയില്‍വച്ചു് ശുചീകരണ പ്രതിജ്ഞ എടുത്തു.

Tuesday, November 4, 2014

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ബ്ലോഗ് പ്രഖ്യാപനം

             കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസര്‍ഗോഡും ഐ.ടി സ്ക്കൂളിന്റെ സഹാ യത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന BLEND (Blog for Dynamic Educational Net work) ന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ പ്രഖ്യാപനം 2014 ഒക്ടോബര്‍ 31ന് ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടില്‍ നടന്നു. 
വരക്കാട് എച്ച് എസ് എസ് 


കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി. സൗമിനി കല്ലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ ഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ വികസ നകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. പി ശോഭ ബ്ലോഗുപ്രഖ്യാപനവും മി കച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാന ദാനവും നിര്‍വ്വഹിച്ചു.
         വരക്കാട് എച്ച് എസ് എസ് , ജി എച്ച് എസ് എസ് കൊട്ടോടി, ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് എന്നീ സ്ക്കൂളുകള്‍ സമ്മാനര്‍ഹരായി. സ്ക്കൂളു കളിലെ ഹെഡ് മാസ്റ്റര്‍മാര്‍ സമ്മാനം ഏറ്റുവാങ്ങി.    
 ജി എച്ച് എസ് എസ് കൊട്ടോടി   
    ശ്രീ. പി വി പുരുഷോത്തമന്‍ (ഡയറ്റ് കാസ   ര്‍ഗോഡ്) ശ്രീ. പ്രേമരാജന്‍ (ജോ: കണ്‍വീനര്‍ എച്ച് എം ഫോറം) ശ്രീ. എം ഭാസ്ക്കരന്‍ (എച്ച് എം, ജി എച്ച് എസ് എസ് കൊട്ടോടി ) ശ്രീമതി. ശാന്തമ്മ പി (എച്ച്.എം, വരക്കാട് എച്ച് എസ് എസ് ), ശ്രീമതി. നവനീത പി എ (പ്രിന്‍സിപ്പാള്‍ ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട്
    സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.വി ദാമോദരന്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.വി. ജനാര്‍ദ്ദനന്‍ നന്ദി രേഖപ്പെടുത്തി.

Saturday, November 1, 2014


 നവംബര്‍ 1- കേരളപ്പിറവി ദിനം.
ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാ നം രൂപീകരിച്ചിട്ട് ഇന്നത്തേക്ക് 58 വര്‍ഷ മാവുന്നു. മലയാളഭാഷ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള കേരള പ്പിറവി ദിനാഘോഷങ്ങള്‍ക്കു് അതിമധുര മാണുള്ളത്. 58 വര്‍ഷമാവു മ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തി നുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തി ന് കഴി ഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാ ളും മികച്ച നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2014 ല്‍ എത്തിനില്‍ക്കുമ്പോള്‍ കുറ്റകൃത്യത്തിനും ആത്മഹത്യക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെത്. കലാപരമായും സാഹിത്യപരമായും സംസ്ഥാനം ഇക്കാലയളവില്‍ ഒരുപാട് പുരോഗമിച്ചു. സാങ്കേതികരംഗത്തും വിനോദസഞ്ചാരരംഗ ത്തും ഒരുപാട് പ്രതീക്ഷയുമായാണ് കേരളം മുന്നോട്ട് പോവുന്നത്.
എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍.
തിരുവനന്തപുരം: ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നത്തേക്ക് 57 വര്‍ഷമാവുന്നു. മലയാളഭാഷ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. 57 വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2013ല്‍ എത്തിനില്‍ക്കുമ്പോള്‍ കുറ്റകൃത്യത്തിനും ആത്മഹത്യക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെത്.
© Siraj Daily ● Read more ► http://www.sirajlive.com/2013/11/01/64471.html
തിരുവനന്തപുരം: ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നത്തേക്ക് 57 വര്‍ഷമാവുന്നു. മലയാളഭാഷ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. 57 വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2013ല്‍ എത്തിനില്‍ക്കുമ്പോള്‍ കുറ്റകൃത്യത്തിനും ആത്മഹത്യക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെത്.
© Siraj Daily ● Read more ► http://www.sirajlive.com/2013/11/01/64471.html
തിരുവനന്തപുരം: ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നത്തേക്ക് 57 വര്‍ഷമാവുന്നു. മലയാളഭാഷ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. 57 വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2013ല്‍ എത്തിനില്‍ക്കുമ്പോള്‍ കുറ്റകൃത്യത്തിനും ആത്മഹത്യക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെത്.
© Siraj Daily ● Read more ► http://www.sirajlive.com/2013/11/01/64471.html