വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Monday, March 9, 2015

  SSLC EXAM MARCH 2015- ABSENTEES REPORT -

എസ് എസ് എല്‍. സി പരീക്ഷ മാര്‍ച്ച് 2015 -  ഓരോ ദിവസത്തെ പരീക്ഷയ്ക്ക് ശേഷം അതത് ദിവസങ്ങളിലെ Absentees വിവരങ്ങള്‍ പരീക്ഷാഭവനിലേയ്ക്ക് നല്‍കണം.ഇതിനായി എല്ലാ വിദ്യാലയങ്ങളും iExaMS സൈറ്റില്‍ സ്കൂള്‍ ലോഗിന്‍ വഴി പ്രവേശിച്ച് Pre-Examination എന്നതിന് താഴെയായി കാണുന്ന Absentees ലിങ്കിലെ  Absentees Entry ക്ലിക്ക് ചെയ്ത്  ആബ്‌സന്റ് ആയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം..രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം വിഷയം തിരഞ്ഞെടുത്ത് സേവ് ചെയ്യണം.

Saturday, March 7, 2015

  • മാർച്ച് 8 - ലോക വനിതാ ദിനം..
    സ്ത്രീ സുരക്ഷയും സമത്വവും മുന്നോട്ട് വച്ച് ലോകവനിതാ ദിനം ആഘോഷിക്കുമ്പോഴും സംസ്ഥാനത്തെ സ്ത്രീകള്‍ അത്രകണ്ട് സുരക്ഷിതരല്ലയെന്ന് സൂചിപ്പിക്കുന്നതാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞവര്‍ഷം മാത്രം 24,384 സ്ത്രീകളെയാണ് കേരളത്തില്‍ കാണാതായത്. ഇതില്‍ 4374 പേര്‍ 18 വയസ്സിനു താഴെയുളളവരാണ്. ഇതില്‍ 1822 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
    മുന്‍വര്‍ഷം 3375 പേരെ കാണാതായിരുന്നിടത്തു നിന്നാണ് ഈ വന്‍ വര്‍ദ്ധനവ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുകളുടെ കണക്കുകള്‍ മാത്രമാണിത്. മാനഹാനി ഭയന്നും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുടെ കൂടി കണക്കെടുത്താല്‍ നിലവിലുളള കണക്കിനേക്കാള്‍ ഇരട്ടിവരും.
    സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പെണ്‍ വാണിഭ സംഘങ്ങള്‍ വ്യാപകമായതും ഇന്റര്‍നെറ്റിന്റെ ചതിക്കുഴികള്‍ തിരിച്ചറിയപ്പെടാത്തതുമാണ് ഓരോ വര്‍ഷവുമുണ്ടാകുന്ന കണക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം.
    കാസര്‍കോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കുറവ് പെണ്‍കുട്ടികളെ കാണാതായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതാകുന്ന സംസ്ഥാനം ഡല്‍ഹിയാണ്.
     

സ്പീക്കറുടെ നിര്യാണം ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു

സ്പീക്കര്‍ ജി. കാര്‍ത്തികേയനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, നെഗോഷ്യേബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച (മാര്‍ച്ച് ഏഴ്) ഉച്ചയ്ക്കുശേഷം അവധിയും നല്‍കിയിട്ടുണ്ട്. അതേസമയം പബ്ലിക് സര്‍വീസ് കമ്മീഷന്‍, സര്‍വകലാശാലകള്‍ എന്നിവ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഞായറാഴ്ച വൈകുന്നേരം 6.30 ന് തൈക്കാട് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കാര്‍ത്തികേയന്റെ സംസ്‌കാരം നടക്കും.

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9-ന് ആരംഭിച്ച് 23-ന് അവസാനിക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ 31-ന് ആരംഭിക്കും ഏപ്രില്‍ 13-ന് ക്യാമ്പ് സമാപിക്കും. പരീക്ഷാ ഫലം ഏപ്രില്‍ 16-ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അദ്ധ്യക്ഷ തയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.

Friday, March 6, 2015

വരക്കാട് ഹയര്‍സെക്കന്ററിസ്കൂള്‍ വാര്‍ഷികവും യാത്രയയപ്പുസമ്മേളനവും.

വരക്കാട്ഹയര്‍സെക്കന്ററിസ്കൂളിന്റെ മുപ്പത്തി ഒന്‍പതാമത് വാര്‍ഷികവും ഈവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കുന്നവര്‍ക്കു യാത്രയയപ്പുസമ്മേളനവും 2015 ഫെബ്രുവരി 26 നു് നടത്തി. സമ്മേളനത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ കെ പി സഹദേവന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ എസ്സ് കുര്യാക്കോസ് യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഗവ. കോളേജ് എളേരിത്തട്ട് പ്രിന്‍സിപ്പല്‍ ശ്രീ പി എം ഇസ്മായില്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി ശാന്തമ്മ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ പി കെ മുരളീധരന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
വരക്കാട് സ്കൂള്‍ മാനേജര്‍ ശ്രീ പി കൃഷ്ണന്‍നായര്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഗിരിജീ വിജയന്‍, മെമ്പര്‍ ശ്രീമതി ശാന്ത എ വി, മെമ്പര്‍ ശ്രീ ഭാസ്കരന്‍ എം, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ പി ആര്‍ കുഞ്ഞിരാമന്‍,
എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മേരിമാത്യു, വൈസ് പ്രസിഡന്റ് ശ്രീ എം.കുഞ്ഞമ്പു, എം.ജി.എം.യു.പി.സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി ഷെര്‍ളിജോസഫ്, പ്ലാച്ചിക്കര എ.യു.പി.എസ് പ്രധാനാധ്യാപകന്‍ ശ്രീ സൂര്യനാരായണന്‍, പൂര്‍വ്വവിദ്യാര്‍ത്ഥികളായ അഡ്വക്കേറ്റ് വേണുഗോപാലന്‍, ശ്രീ വി. എന്‍ ബാബു, അദ്ധ്യാപകരായ  ശ്രീ നാരായണന്‍കുട്ടി കെ, ശ്രീമതി റെമി ജോസഫ്, കുമാരി ഹെലന്‍ മരിയ, മാസ്റ്റര്‍ റെബിന്ജ ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശ്രീ രാജേന്ദ്രന്‍ കെ നന്ദി പ്രകാശിപ്പിച്ചു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ ദിവാകരന്‍ എം.കെ, ശ്രീ ബാലകൃഷ്ണന്‍ പി, ശ്രീ സുധാകരന്‍ പി.കെ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. വാര്‍ഷികത്തോടനുബന്ധി ച്ച് ഗതകാലസ്മരണകള്‍ എന്ന ഹൃസ്വഡോക്യുമെന്ററി ചിത്രപ്രദര്‍ശനവും നടത്തി. അനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.