വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Wednesday, December 31, 2014

ഡിസംബര്‍ 31-ശ്രീ വള്ളിയോടന്‍ കേളുനായര്‍ ചരമദിനം.
ശ്രീ വള്ളിയോടന്‍ കേളുനായര്‍.

വരക്കാട് ഹയര്‍സെക്കന്ററി സ്കൂളിന്റെ സ്ഥാപകമാനേജര്‍ ശ്രീ വള്ളിയോടന്‍ കേളുനായ രുടെ ചരമദിനം വിവിധപരി പാടികളോടെ ആചരിച്ചു. രാ വിലെ നടത്തിയ അസംബ്ളി യില്‍ വച്ചു്  ബഹു. സ്കൂള്‍ മാനേ ജര്‍ ശ്രീ വി. കൃഷ്ണന്‍ നായര്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത മ്മ പി, പ്രിന്‍സിപ്പല്‍ ശ്രീ മുരളീ ധരന്‍ പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ, ശ്രീ ദിവാകരന്‍ എം കെ എന്നിവര്‍ യശശ്ശരീരനായ വള്ളിയോടന്‍ കേളുനായരെക്കുറിച്ചുള്ള അനുസ്മരണപ്രഭാഷണം നടത്തി. കുട്ടികളും അദ്ധ്യാപകരും  സ്ഥാപകമാനേജരുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാഞ്ജലികള്‍ അര്‍പ്പിച്ചു. സന്നിഹിതരായവര്‍ക്കെല്ലാം പായസദാനവും നടത്തി.

Wednesday, December 24, 2014

എല്ലാവര്‍ക്കും വരക്കാട് സ്കൂളിന്റെ ക്രിസ്തുമസ്സ് ആശംസകള്‍.....

Tuesday, December 23, 2014


ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം.

“A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption on our work. He is the purpose of it. He is not an outsider on our business. He is a part of it. We are not doing him a favour by serving him. He is doing us a favor by giving us an opportunity to do so.”
                                                                                                   —Mahatma Gandhi
ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ ഉപഭോക്താവിന്റെ അവകാ ശങ്ങള്‍ പരിരക്ഷിക്കാന്‍ പാകത്തിലുള്ള നിയമങ്ങളും വകുപ്പുകളും ഉണ്ട്.ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല സേവനങ്ങള്‍ക്കും ഉപഭോക്തൃ നിയമം ബാധകമാണ്. ഗുണമേന്മയില്ലാത്തവയും പ്രവര്‍ത്തിക്കാ ത്തവയും കേടുള്ളവയും ആയ ഉപകരണങ്ങളും നിലവാരം പുല ര്‍ത്താത്ത ഉല്‍പ്പന്നങ്ങളും ഗുണമേന്മയില്ലാത്ത സേവനങ്ങളും ഉപ ഭോക്താവിനു പ്രശ്നമുണ്ടാക്കുമ്പോള്‍ സാധനങ്ങള്‍ തിരിച്ചു നല്‍കാ നോ മാറ്റിവാങ്ങാനോ സേവനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാ നോ വ്യവസ്ഥയുണ്ട്.
         ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളും സെല്ലുകളും കോടതി യുടെ അധികാരമുള്ള സംസ്ഥാന തല സംവിധാനങ്ങളും നിലവി ലുണ്ട്. ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന സന്ദേശവുമായാണ് ദേശീയ ഉപഭോക്തൃ ദിനം കടന്നുവരുന്നത്. നമ്മള്‍ കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉല്‍പ്പന്നത്തിനും ലഭിക്കുന്ന സേവനത്തി നും ഉണ്ടെന്ന് ഉറപ്പാക്കണം - ഈ ദിനം ഉത്ബോധിപ്പിക്കുന്നു.

Friday, December 19, 2014

ജി.എസ്.എല്‍.വി. ദൗത്യം- വിജയകരം.
ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് റോക്കറ്റ് കുതിച്ചുയരുന്നു
ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ദൗത്യത്തിന്റെ ആദ്യ പരീക്ഷണത്തിന് അടിത്ത റയിട്ടു കൊണ്ട്  ജി.എസ്.എൽ. വിയുടെ പരിഷ്കരിച്ച പതിപ്പായ 'മാർക്ക് 3" യും ക്രൂ മോഡ്യൂൾ പേടകവും ഐ. എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ട യിലെ സതീഷ് ധവാൻ ബഹിരാ കാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ബഹിരാകാശ യാത്രികർക്ക് സ‌ഞ്ചരിക്കാവുന്ന മാതൃകാ പേടകമായ ക്രൂ മോഡ്യൂൾ ഇരുപത് മിനിട്ടുകൊണ്ട്  ആൻഡമാനിലെ ഇന്ദിരാ പോയിന്റിൽ നിന്ന് 180 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പതിച്ചു. അവിടെ നിന്ന്  തീരദേശ സംരക്ഷണ സേനയുടെ കപ്പലായ 'ഐ.സി.ജി.എസ് സമുദ്രപാഹിരേധാർ" ക്രൂ മോഡ്യൂൾ വീണ്ടെടുത്ത് കരയ്ക്ക് എത്തിച്ചു. രണ്ടരമീറ്റർ ഉയരവും  മൂന്നര മീറ്റർ വ്യാസവും കപ്പിന്റെ ആകൃതിയുമാണ് ക്രൂ മോഡ്യൂളിനുള്ളത്. മൂന്ന് ടൺ ഭാരമുണ്ട്.  റോക്കറ്റ് 126 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ക്രൂ മോഡ്യൂൾ വിജയകരമായി വേർപെട്ടു. തുടർന്ന് ത്രസ്റ്ററുകൾ എന്നറിയപ്പെടുന്ന ചെറു റോക്കറ്റുകൾ ഉപയോഗിച്ച് പേടകത്തെ അന്തരീക്ഷത്തിൽ നിലനിർത്തിയ ശേഷം ക്രൂ മോഡ്യൂളിലെ
ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍)
വാർത്താ വിനിമയ സംവിധാനങ്ങ ൾ പ്രവർത്തനക്ഷമമാണെന്ന് ഉറ പ്പു വരുത്തി. ശേഷം ക്രൂ മോഡ്യൂളി നെ റോക്കറ്റിൽ നിന്ന് സെക്കൻ ഡിൽ ഏഴ്  മീറ്റർ വേഗത്തിൽ താഴോട്ട് കൊണ്ടുവന്ന് കടലിൽ വീഴ്‌ത്തി. ഇതിനായി നാലു സെറ്റ് പാരച്യൂട്ടുകളാണ് ഉപയോഗപ്പെടുത്തി യത്. ഐ.എസ്. ആർ.ഒ യുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ജി. എസ്.എൽ.വി മാർക്ക് 3. നാല് ടൺ ഭാരമുള്ള ഉപഗ്രഹം ബഹിരാകാ ശത്ത് എത്തിക്കാൻ ശേഷിയുണ്ട് ഇതിന്.

ബ്ലെന്റ് - മാതൃഭൂമിയുടെ 'കാഴ്ച'യില്‍




PEECS Free Entrance Coaching by ITSchool.

 PEECS (Public Entrance Examination Coaching Scheme) Crash course registration link

Plus 2 Students can Register Here

http://www.peecs.kerala.gov.in/

Thursday, December 11, 2014


വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൌജന്യയാത്ര. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൌജന്യയാത്ര സൌകര്യം ലഭിക്കുക. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. നിലവില്‍ കണ്‍സെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൌകര്യം ലഭിക്കുക. പിന്നീട് മറ്റുള്ള വിദ്യാര്‍ഥികള്‍ക്കും സൌജന്യയാത്രയ്ക്കുള്ള സൌകര്യം ലഭ്യമാക്കും.

Tuesday, December 9, 2014

മിന്നും പൊന്നും താരങ്ങള്‍..
ചിറ്റാരിക്കാല്‍ ഉപജില്ലാ സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ ഹെഡ്മിസ്‌ട്രസ് ശാന്തമ്മടീച്ചറി ല്‍നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
  
ചിറ്റാരിക്കാല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും  കരസ്ഥമാക്കിയ കുട്ടികള്‍ ഹെഡ്മിസ്‌ട്രസ് ശാന്തമ്മടീച്ചറില്‍നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
സംസ്ഥാനപ്രവര്‍ത്തിപരിചയമേളയില്‍നിന്നു്......
വരക്കാട്സ്കൂളിന്റെ അഭിമാനതാരങ്ങള്‍....
അലന്‍ കൃഷ്ണന്‍, ക്ലാസ്സ് 9


2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാനപ്രവര്‍ത്തി പരിചയ മേളയില്‍ ക്ലേ മോഡലിംഗ് ഇനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് 9 ല്‍ പഠിക്കുന്ന അലന്‍ കൃഷ്ണന് A ഗ്രേഡ് ലഭിച്ചു.




കെ വി അഭിനവ്, ക്ലാസ്സ് 8





 2014-15 വര്‍ഷം തിരൂരില്‍ വച്ചു നടന്ന സംസ്ഥാനപ്രവര്‍ത്തി പരിചയ മേളയില്‍ പാം ലീവ് ഇനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് 8 ല്‍ പഠിക്കുന്ന കെ വി അഭിനവിനു് A ഗ്രേഡ് ലഭിച്ചു.

ഡിസംബര്‍ 9

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം.

രാജ്യത്ത് മുമ്പില്ലാത്ത വിധം അഴിമതിയെക്കുറിച്ച് ചര്‍ച് ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം അ ഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്. 2003 ഒക്‌ടോ ബര്‍ 31 ന് ഐക്യ രാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍ അംഗീകരിച്ച ശേഷമാണ് എല്ലാ വര്‍ഷ വും ഡിസംബര്‍ ഒന്‍പതിന് അന്തരാഷ്ട്ര അഴിമതി വിരു ദ്ധദിവസമായി ആചരിക്കാന്‍ തീരുമാനിച്ചത്.
അസംബ്ലിയില്‍ എടുത്ത അഴിമതിവിരുദ്ധപ്രതിജ്ഞ.
കഴിഞ്ഞ വര്‍ഷം ബംഗളൂരു ആസ്ഥാനമായ ഒരു ഏജന്‍സി നടത്തിയ സര്‍വെയില്‍ രാജ്യ ത്ത് പ്രതിവര്‍ഷം ആറ് ലക്ഷത്തി മുപ്പതി നായിരം കോടി രൂപയുടെ അഴിമതി നട ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്കു പ്രകാരം കേരളത്തില്‍ പ്രതിവര്‍ ഷം മുപ്പതിനായിരം കോടി രൂപയുടെയെ ങ്കിലും അഴിമതി നടക്കുന്നുണ്ടാകണം. ന മ്മുടെ രാജ്യത്ത് വികസന പ്രവൃത്തികള്‍ ക്കായി ചെലവഴിക്കുന്ന ഓരോ രൂപയിലും എട്ടു പൈസ മാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഈ ദിനത്തില്‍ സംസ്ഥാനത്തെ സര്‍ ക്കാര്‍ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, സ്‌കൂള്‍- കോളജു കള്‍ എന്നിവിടങ്ങളില്‍ അഴിമ തി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. നൂറു രൂപയാ യാലും, നൂറു കോടി രൂപയായാലും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത് സാമൂഹിക, ജനാ ധിപത്യ,ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാകണം ഇന്നത്തെ അഴിമതി വിരുദ്ധ പ്രതിജ്ഞ അതിലെ ആദ്യ വാചകം ഓ ര്‍മിപ്പിക്കുന്നത് പോലെ നമ്മുടെ എല്ലാ പ്രവൃത്തികളിലും സത്യസന്ധതയും, സുതാര്യതയും കാ ത്തുസൂ ക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കാന്‍ ആഗോള അഴിമതി വിരുദ്ധദിനത്തില്‍ നമുക്ക് കഴിയട്ടെ. 

അഴിമതിവിരുദ്ധപ്രതിജ്ഞ 

 നാം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും സത്യസന്ധതയും സുതാര്യ തയും കാത്തു സൂക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കുമെന്ന് ഇ തിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖല കളിലും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിര്‍ബാധം പ്രവ ര്‍ത്തിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുന്നു. അഴിമ തിരഹിത പ്രവ ര്‍ത്തനം ലക്ഷ്യമാക്കി സദാ ജാഗരൂകരായി പ്രവര്‍ത്തിക്കും. സംഘ ടിത പരിശ്രമത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ ത്തുകയും ചെയ്യും. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ മനസാക്ഷിക്കനുസരിച്ച് നിര്‍ഭയമായും പക്ഷഭേദമില്ലാതെയും നിറ വേറ്റുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

Saturday, December 6, 2014

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ്..

വരക്കാട് ഹയര്‍ സെ ക്കന്ററി സ്ക്കൂളില്‍ തിര ഞ്ഞെടുത്ത കുട്ടികള്‍ ക്കായി വോളിബോള്‍ കോച്ചിംഗ് ആരംഭിച്ചു. എന്നും രാവിലെ 6 മ ണി മുതല്‍ 7.30 വരെ യാണു് കോച്ചിംഗ്. എളേരിത്തട്ട് ഈ.കെ. നായനാര്‍ മെമ്മോറി യല്‍ ഗവ. കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റി ശ്രീ വിപിന്‍ മാസ്റ്ററിന്റെ നേ
തൃത്വത്തില്‍ ആണു്  കോച്ചിംഗ് പുരോഗമി ക്കുന്നത്. അഭ്യുദയകാം ക്ഷികളായ എളേരിത്ത ട്ട് നിവാസികള്‍ കോ ച്ചിംഗില്‍ പങ്കെടുക്കുന്ന ഇരുപതോളം കുട്ടികള്‍ ക്ക് ഭക്ഷണവും മറ്റും ന ല്‍കി സര്‍വ്വാത്മനാ സഹകരിച്ചുവരുന്നു. കുട്ടികള്‍ വളരെ ആവേ ശത്തോടു കൂടിയാണ് കോച്ചിംഗില്‍ പങ്കെടുക്കുന്നത്.

Friday, December 5, 2014



ചിറ്റാരിക്കാല്‍ ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തി ല്‍ വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ അവ തരിപ്പിച്ച സംഘനൃത്ത ത്തിനു് A grade ഉം  ഒന്നാം സ്ഥാനവും ലഭിച്ചു.
ചിറ്റാരിക്കാല്‍ ഉപജില്ല സ്ക്കൂള്‍ കലോത്സവവേദിയില്‍നിന്നു്.....
 
കുമാരി ഗോപികാ ജി നായര്‍ അവതരിപ്പിച്ച നാടോടി നൃത്ത ത്തിനു് രണ്ടാം സ്ഥാനവും A grade ഉം ലഭിച്ചു.
 സംസ്കൃതോത്സവത്തിലെ സംഘഗാനത്തില്‍ ഒന്നാം സ്ഥാനവും വന്ദേമാതരത്തില്‍
രണ്ടാം സ്ഥാനവും A grade ഉം ലഭിച്ച വരക്കാട് സ്കൂള്‍ ടീം.