വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Friday, October 31, 2014

STEPS UNIT TEXT- TIME TABLE.

Unit Text -2, November 2014.

പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി ഒരു പൊതു യൂണിറ്റ് പരീക്ഷ താഴെ തന്നിരിക്കുന്ന ടൈം ടേബിള്‍ പ്രകാരം നടത്തുന്നതാണു്.


Thursday, October 30, 2014

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാ    ഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപ നങ്ങളിലും രാവിലെ 10.15 മുത ല്‍ 10.17 വരെ മൌനമാചരിക്കും. സ ര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അ ധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തു ചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം. 
 

മൌനാചരണത്തിനുശേഷം ദേശീയോദ് ഗ്രഥന പ്രതിജ്ഞയെടുക്ക
ണം.  തിരുവനന്തപുരമുള്‍പ്പെടെ നഗരസഭകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും. സൈറനു കളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുത ല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും. 

 ദേശീയോദ്ഗ്രഥന പ്രതിജ്ഞ 

           രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പ ണബോധ ത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമ മാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും രാ ഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാ ര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. 

പട്ടേലിന്റെ ജന്മദിനം ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കും

 

ഉരുക്കുമനുഷ്യനെന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 31 ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവന കള്‍ പരിഗണിച്ചാണ് ദിനാചരണം. പട്ടേലിന്റെ സംഭാവനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കി ടയില്‍ വേണ്ടത്ര അറിവില്ല. ആധുനിക ഇന്ത്യയെ പരുവപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഇതിന്റെ ഭാഗമായാണ് ഒക്‌ടോബര്‍ 31 ദേശീയോ ദ്ഗ്രഥനദിനാചരണമായി ആ രിക്കുന്നത്.

Monday, October 20, 2014

ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
ഐക്യരാഷ്ട്രസഭ (United Nations) രാജ്യാ ന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായു ദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ (UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോക സമാധാനം, സാമ്പത്തികവികസനം, സാമൂഹികസ മത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകര ണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാ ക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളി ൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔ ദ്യോഗികമായി നിലവിൽവന്നു. എല്ലാ വർഷവും ഒക്ടോബർ 24-ന് യു . എൻ ദിനം ആചരിക്കുന്നു.

Friday, October 17, 2014

ARE YOU READY ?

ഉയര്‍ന്ന വിജയത്തിനായി ഒരു സ്റ്റെപ്പ് കൂടി......
പത്താംതരത്തിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ......
വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ഈവ ര്‍ഷം പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി 16.10. 2014 ന് മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടത്തി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ഐ.ടി @ സ്ക്കൂളിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭ മായ STEPS ന്റെ ഭാഗമായിട്ടാണ് ക്ലാസ്സുക ള്‍ സംഘടിപ്പിച്ചത്. മുന്‍കൂട്ടി പരിശീലനം ലഭിച്ച തോമാപുരം ഹയര്‍സെക്കന്ററി സ്ക്കൂള്‍ അദ്ധ്യാ പികമാരാണ് ക്ലാസ്സ് നയിച്ചത്. പത്താംതരത്തിലെ കുട്ടികള്‍ക്കു് പഠനത്തില്‍ ഒരു പുത്തന്‍ ഉണ ര്‍വ്വും രക്ഷിതാക്കള്‍ക്കു് തങ്ങളുടെ കുട്ടികളുടെ പഠനപ്രക്രിയയില്‍ എങ്ങിനെ  ഇടപെടണമെന്നുള്ള തിനെക്കുറിച്ച് അവബോധവും ക്ലാസ്സ്കൊണ്ട് നേടാന്‍ കഴിഞ്ഞു. 
എനിക്ക് പൂമ്പാറ്റകളാകണം...... കഠിനപ്രയത്നത്തിലൂടെ പറന്ന് പറന്ന് ലക്ഷ്യത്തിലെത്തണം.. എസ്സ് എസ്സ് എല്‍ സി പരീക്ഷ യില്‍ ഉയര്‍ന്ന വിജയം നേടണം.

ക്ലാസ്സില്‍ കുട്ടികള്‍ ഒരു ഉറച്ച തീരുമാനത്തിലെ ത്തി. ലക്ഷ്യം നേടാന്‍ തടസ്സം നില്‍ക്കുന്ന മോ ശമാശീലങ്ങള്‍ ഒഴിവാക്കാനും അതിനായി വേദനകള്‍ സഹിച്ച് സ്വയം മാറാനും ഉള്ള നി ശ്ചയദാര്‍ഢ്യം കുരുന്ന് മനസ്സുകളില്‍ രൂപം കൊണ്ടു.
   ഉച്ചയ്ക്ക്ശേഷം രക്ഷിതാക്കള്‍ക്കും ക്ലാസ്സ് നടത്തി. തങ്ങളുടെ കുട്ടികളുടെ പഠനപ്രക്രിയയില്‍ ഇതു വരെ അനുവര്‍ത്തിച്ചിരുന്ന ഇടപെടലുകള്‍ പര്യാപ്തമാണോ? ആത്മപരിശോധനയ്ക്ക് ക്ലാസ്സില്‍ അവസരം ലഭിച്ചു. ചില സത്യങ്ങള്‍ സ്വയം മനസ്സിലാക്കാനും ക്ലാസ്സ് കാരണമായി...... 
എന്റെ കുട്ടിയെ പൂര്‍ണ്ണമായി മനസ്സി ലാക്കാന്‍ പലപ്പോഴും എനിക്കു കഴി ഞ്ഞിട്ടില്ല എന്ന് ഞാന്‍ തിരിച്ചറിയു ന്നു. എന്റെ കുട്ടി എസ്സ് എസ്സ് എല്‍ സി പരീക്ഷയി ല്‍ ഉയര്‍ന്ന വിജയം നേടാന്‍ എനിക്കു് പലതും ചെയ്യാനു ണ്ട്. 
ഉപാധികളില്ലാതെ സ്നേഹിക്കാന്‍...! പൂര്‍ണ്ണമായി വിശ്വസിക്കാ ന്‍.......! അംഗീകരിക്കാന്‍ ....! ആത്മ വിശ്വാസം പകരാന്‍...! പ്രയാസങ്ങള്‍ കേള്‍ക്കാന്‍......!
പൊതുവെ മോട്ടിവേഷന്‍ ക്ലാസ്സ് കുട്ടികളിലും രക്ഷിതാക്കളിലും പഠനപ്രക്രിയയില്‍ ഒരു പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്യാന്‍ സഹായകമായി.

Sunday, October 12, 2014

'ഹുദ്ഹുദ്' ചുഴലിക്കാറ്റ്
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വിനാശകാരിയായ 'ഹുദ്ഹുദ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് ആഞ്ഞടി ക്കുന്നു. ആന്ധ്രയിലെ ശ്രീകാകുളം, വിശാഖ പട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി, വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370 ദുരി താശ്വാസക്യാമ്പുകള്‍ തുറന്നു.200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് കരയില്‍  പ്രവേശിച്ചത്
 വിജയനഗരത്തിനടുത്ത് ബിമിലിയിലാണ്. വിശാഖപട്ടണത്തെ 29 ഗ്രാമങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്. കടലില്‍ 30 അടി ഉയര ത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെ ന്നും മുന്നറിയിപ്പുണ്ട്.
        സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ചുഴലിക്കാറ്റിനെ മുന്നില്‍ കണ്ട് ജനങ്ങളെ മാറ്റി പാര്‍പ്പിയ്ക്കുന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ മുന്‍പേ നല്‍കയിരുന്നു. കഴിഞ്ഞ വര്‍ഷം വീശിയ ഫായിലിന്‍ കാറ്റും ഭീതി പടര്‍ത്തിയിരുന്നു. ഇത്തവണ തങ്ങള്‍ക്ക് വളരെ മുമ്പേ തന്നെ മുന്നറിപ്പ് ലഭിച്ചിരുന്നതായി ജന ങ്ങള്‍ പറയുന്നു. അടുത്ത ആറ് മണിയ്ക്കൂര്‍ കൂടി കാറ്റ് തുടരാനാണ് സാധ്യത.
 .        ക്രമേണ ശക്തി കുറയുകയും ചെയ്യും. ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ജാഗരൂകരായി വിവിധ സേനാവിഭാഗങ്ങള്‍. രാവിലെ പതി നൊന്ന് മണിയോ ടെയാണ് തീരത്തേയ്ക്ക് കാറ്റ് ശക്തി പ്രാപിച്ചെത്തിയത്. കാറ്റിനെത്തുടര്‍ന്നു ണ്ടായ കനത്ത മഴയിലാണ് വിശാഖ പട്ടണത്തും ശ്രീകാകുളത്തും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യു ന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയരുന്ന താണ്.

 

Friday, October 10, 2014

സ്ക്കൂള്‍കലാമേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം.                              
പ്രിന്‍സിപ്പല്‍  ഉല്‍ഘാടനം ചെയ്യുന്നു

ഭരതനാട്യം - ഗോപിക, 8 സി.
 ഈ വര്‍ഷത്തെ സ്ക്കൂള്‍ കലാമേള ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കലയും സാഹിത്യവും നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവകള്‍ കൂടാതുള്ള ജീവിതം അസാധ്യമാണെന്നും കലയും സാഹിത്യവും ഒരു വ്യക്തിയെ പൂര്‍ണ്ണതയിലെത്താന്‍ സഹായിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഹെഡ്‌മിസ്റ്റ്രസ് ശ്രീമതി ശാന്തമ്മ പി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ, കലാമേള കണ്‍വീനര്‍ ശ്രീ അബ്ദുള്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു് സംസാരിച്ചു.

സ്ക്കൂള്‍ കായികമേളയില്‍നിന്നുള്ള ദൃശ്യങ്ങള്‍..

------------------------------------------------------------------------------------------------------------------------------ 
കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും SCHOOL ACTIVITY പേജ് കാണുക.
-------------------------------------------------------------------------------------------------------------------------------
.

Saturday, October 4, 2014

ഈദ് മുബാറക്

 
എല്ലാവര്‍ക്കും 
ബക്രീദ് ആശംസകള്‍..!

  
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും 
ഈദ് ആശംസകള്‍........!!

Thursday, October 2, 2014

കരാട്ടെ ക്ലാസ്സ്.

പുതുതായി സ്ക്കൂളില്‍ ആരംഭിച്ച കരാട്ടെക്ലാസ്സ്.
        
         
      സ്ക്കൂളില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായി കരാട്ടെ ക്ലാസ്സ് ആരംഭിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരാട്ടെക്ലാസ്സില്‍ ചേരാവു ന്നതാണു്. എല്ലാ അവധിദിവസങ്ങളിലും ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. ക്ലാസ്സിന്റെ ഔപചാരി കമായ ഉല്‍ഘാടനം ഒക്ടോബര്‍ 2, ഗാന്ധി ജയന്തി ദിനത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീ പി കെ മുരളീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

Wednesday, October 1, 2014

ഗാന്ധിജയന്തി.


  സേവനവാരം.
സ്കൂളുകളില്‍ സേവനവാരം അഘോഷിച്ചിരുന്ന ഒരു കാലഘട്ടം.....! കൈക്കോട്ട് തോളില്‍ വെച്ച് വിദ്യാലയവും പരിസരവും വൃത്തിയാക്കാന്‍ ഇറങ്ങിയിരുന്ന കാലം...!!. ഇന്നു് …. ലാപ് ടോപും തോളിലിട്ട് കാറിലിരുന്നു് പരീക്ഷയ്ക്കായി ഗാന്ധിജിയെ കുറിച്ച് പഠിച്ചതൊക്കെ ഓര്‍മ്മിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
സത്യസന്ധത!
കൃത്യനിഷ്ഠ!              
വിനയം!
നിശ്ചയദാര്‍ഢ്യം!
ദീര്‍ഘവീക്ഷണം!
വാട്ട് എ മാന്‍..... ?
കുറച്ചെങ്കിലും തന്റെ ജീവിതത്തിലും പകര്‍ത്താനായെങ്കില്‍?
 സേവനവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2നു് ശുചീകരണപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കുട്ടികള്‍ ശുചിത്വപ്രതിജ്ഞ എടുക്കുന്നു. പ്രതിജ്ഞ ശ്രീ പ്രതീഷ് കുമാര്‍, HSST ചൊല്ലിക്കൊടുത്തു.

 സ്ക്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സേവനവാരത്തിനു തുടക്കം കുറിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തുന്നല്‍ പരിശീലനം, പച്ചക്കറിത്തോട്ടനിര്‍മ്മാണം, ചിത്രരചനാ ക്യാമ്പ് , ശുചിത്വ പ്രതിജ്ഞ എന്നിവ അവയില്‍ ചിലതു മാത്രം.

സേവനവാരാഘോഷനാളില്‍ പച്ചക്കറികൃഷിക്കായി പ്ലാസ്റ്റിക് ചാക്കുകളില്‍ കുട്ടികള്‍ മണ്ണ് നിറയ്ക്കുന്നു.

പരപ്പ ബ്ലോക്ക് പൈക്ക സ്പോര്‍ട്സ് മത്സരവിജയികള്‍..

പരപ്പ ബ്ലോക്ക് പൈക്കസ്പോര്‍ട്സ് മത്സരത്തില്‍ റണ്ണര്‍ അപ് ആയ സ്ക്കൂളിലെ അത്‌ലറ്റുകള്‍ ട്രോഫിയുമായി കോച്ച് ശ്രീ നാരായണന്‍കുട്ടിമാസ്റ്ററോടൊപ്പം.

ഒക്ടോബര്‍ 1


            ഒരു മനുഷ്യായുസ് മുഴുവന്‍ നമുക്കായി ചെലവഴിച്ച ഒരുപറ്റം ജീവിതങ്ങളെ ഓര്‍മപ്പെടുത്താന്‍ ഒരുദിനം കൂടി;  
          ഇന്ന് ലോക വയോജന ദിനം. 'നമ്മുടെ നാളെ -വയോധികര്‍ പറയുന്നത്' എന്നതാണ് ഇക്കൊ ല്ലത്തെ വിഷയം. മുതിര്‍ന്ന പൗരന്‍മാരുടെ അധ്വാ നങ്ങളിലേക്ക് യുവതയുടെ ശ്രദ്ധ ക്ഷണിക്കുന്നവയാണ് ഈ വാചകങ്ങള്‍.
         ആഘോഷങ്ങള്‍ക്കൊടുവില്‍ മറവിയിലേക്ക് തള്ളിയിടാനുള്ളതാകരുത് വയോജനങ്ങള്‍. കടന്നുപോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്ന ബോധ്യം മനസ്സിലുറപ്പിച്ചാല്‍, കൊഴിഞ്ഞുവീണ പഴുത്തിലകളെ നോക്കി ചിരിക്കുന്ന പച്ചിലകളാ കാന്‍ നമുക്കാവില്ല.