വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Wednesday, October 1, 2014

ഗാന്ധിജയന്തി.


  സേവനവാരം.
സ്കൂളുകളില്‍ സേവനവാരം അഘോഷിച്ചിരുന്ന ഒരു കാലഘട്ടം.....! കൈക്കോട്ട് തോളില്‍ വെച്ച് വിദ്യാലയവും പരിസരവും വൃത്തിയാക്കാന്‍ ഇറങ്ങിയിരുന്ന കാലം...!!. ഇന്നു് …. ലാപ് ടോപും തോളിലിട്ട് കാറിലിരുന്നു് പരീക്ഷയ്ക്കായി ഗാന്ധിജിയെ കുറിച്ച് പഠിച്ചതൊക്കെ ഓര്‍മ്മിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
സത്യസന്ധത!
കൃത്യനിഷ്ഠ!              
വിനയം!
നിശ്ചയദാര്‍ഢ്യം!
ദീര്‍ഘവീക്ഷണം!
വാട്ട് എ മാന്‍..... ?
കുറച്ചെങ്കിലും തന്റെ ജീവിതത്തിലും പകര്‍ത്താനായെങ്കില്‍?
 സേവനവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2നു് ശുചീകരണപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കുട്ടികള്‍ ശുചിത്വപ്രതിജ്ഞ എടുക്കുന്നു. പ്രതിജ്ഞ ശ്രീ പ്രതീഷ് കുമാര്‍, HSST ചൊല്ലിക്കൊടുത്തു.

 സ്ക്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സേവനവാരത്തിനു തുടക്കം കുറിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തുന്നല്‍ പരിശീലനം, പച്ചക്കറിത്തോട്ടനിര്‍മ്മാണം, ചിത്രരചനാ ക്യാമ്പ് , ശുചിത്വ പ്രതിജ്ഞ എന്നിവ അവയില്‍ ചിലതു മാത്രം.

സേവനവാരാഘോഷനാളില്‍ പച്ചക്കറികൃഷിക്കായി പ്ലാസ്റ്റിക് ചാക്കുകളില്‍ കുട്ടികള്‍ മണ്ണ് നിറയ്ക്കുന്നു.

No comments:

Post a Comment