വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Sunday, October 12, 2014

'ഹുദ്ഹുദ്' ചുഴലിക്കാറ്റ്
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വിനാശകാരിയായ 'ഹുദ്ഹുദ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് ആഞ്ഞടി ക്കുന്നു. ആന്ധ്രയിലെ ശ്രീകാകുളം, വിശാഖ പട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി, വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370 ദുരി താശ്വാസക്യാമ്പുകള്‍ തുറന്നു.200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് കരയില്‍  പ്രവേശിച്ചത്
 വിജയനഗരത്തിനടുത്ത് ബിമിലിയിലാണ്. വിശാഖപട്ടണത്തെ 29 ഗ്രാമങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്. കടലില്‍ 30 അടി ഉയര ത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെ ന്നും മുന്നറിയിപ്പുണ്ട്.
        സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ചുഴലിക്കാറ്റിനെ മുന്നില്‍ കണ്ട് ജനങ്ങളെ മാറ്റി പാര്‍പ്പിയ്ക്കുന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ മുന്‍പേ നല്‍കയിരുന്നു. കഴിഞ്ഞ വര്‍ഷം വീശിയ ഫായിലിന്‍ കാറ്റും ഭീതി പടര്‍ത്തിയിരുന്നു. ഇത്തവണ തങ്ങള്‍ക്ക് വളരെ മുമ്പേ തന്നെ മുന്നറിപ്പ് ലഭിച്ചിരുന്നതായി ജന ങ്ങള്‍ പറയുന്നു. അടുത്ത ആറ് മണിയ്ക്കൂര്‍ കൂടി കാറ്റ് തുടരാനാണ് സാധ്യത.
 .        ക്രമേണ ശക്തി കുറയുകയും ചെയ്യും. ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ജാഗരൂകരായി വിവിധ സേനാവിഭാഗങ്ങള്‍. രാവിലെ പതി നൊന്ന് മണിയോ ടെയാണ് തീരത്തേയ്ക്ക് കാറ്റ് ശക്തി പ്രാപിച്ചെത്തിയത്. കാറ്റിനെത്തുടര്‍ന്നു ണ്ടായ കനത്ത മഴയിലാണ് വിശാഖ പട്ടണത്തും ശ്രീകാകുളത്തും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യു ന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയരുന്ന താണ്.

 

No comments:

Post a Comment