വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

ABOUT US








    വിജ്ഞാനവാഹിനീ.



     വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍
                

                     ഒരു ലഘു ചരിത്രം.
      കാസറഗോഡ് ജില്ലയില്‍ എയിഡഡ് വിദ്യാലയങ്ങളു ടെ കൂട്ടത്തില്‍ ശ്രദ്ധേയമാ യ സ്ഥാനമാണ് വരക്കാട് ഹയര്‍ സെക്കന്ററിസ്കൂളിനു ള്ളത്.    വെസ്റ്റ് എളേരി പ ഞ്ചായത്തില്‍ പ്രകൃതിരമണീയമായ വരക്കാട് എന്ന സ്ഥലത്ത് 1976 ലാ ണ് ഈ സരസ്വതിക്ഷേത്രം ജന്മം കൊണ്ടത്.  
    സ്ഥാപക മാനേജര്‍
              ക്രാന്തദര്‍ശിയും പൊതുജനസേവകനുമായ ശ്രീ വള്ളിയോടന്‍ കേളു നായര്‍ ആയിരുന്നു ഈ സ്ക്കൂളിന്റെ സ്ഥാപക മാനേജര്‍. വെസ്റ്റ് എളേരി പഞ്ചായത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലാതി രുന്ന അക്കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ഇതൊരനുഗ്ര ഹമായി. 2010ല്‍ ഹയര്‍ സെക്കന്ററിയായും ഈ വി ദ്യാലയം ഉയര്‍ത്തപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ അതി കായനും മുന്‍മന്ത്രിയുമായ പരേതന്‍ ശ്രീ എന്‍ കെ ബാലകൃഷ്ണന്‍ ഈ സ്കൂളിന്റെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

                   ബഹുമാനപ്പെട്ട കേളു നായരുടെ മകന്‍ ശ്രീ പി കൃഷ്ണന്‍ നായര്‍ആണു് ഇപ്പോളത്തെ സ്കൂള്‍ മാനേജര്‍. പാഠ്യ പാഠ്യേ തരവിഷയങ്ങളില്‍ സംസ്ഥാന അംഗീകാരം ലഭിക്കാ ന്‍ വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടു ണ്ട് സ്ക്കൂളി ല്‍ മലയാളം ഇംഗ്ളീഷ് മാധ്യമങ്ങളിലായി 500 ല്‍ പ്പരം കുട്ടികള്‍ ഹൈസ്കൂള്‍ വരെയും 200 കുട്ടികള്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി ഹയര്‍ സെക്കന്ററിയിലും പഠനം നടത്തുന്നുണ്ട്. കോട്ടമല, കു ന്നുംകൈ, പ്ളാച്ചിക്കര ന്നിവിടങ്ങളിലുള്ള യു പി വിദ്യാലയങ്ങളാണ് ഈ
    സ്കൂളിന്റെ ഫീഡര്‍ സ്കൂളുകള്‍.
    HM Smt. Santhamma P

     2011 ഏപ്രില്‍ മാസം മുതല്‍ ശ്രീമതി പി. ശാ ന്തമ്മയാണ്  ഹൈസ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് . പരിച യസമ്പന്നരും പ്രശസ്തരുമായ അനേകം പ്രധാ നാധ്യാപകരും, നിരവധി അധ്യാപകരും തങ്ങ ളുടെ തൊഴില്‍ വൈദഗ്ധ്യം സ്കൂളിനായി  സമ ര്‍പ്പിച്ചതിന്റെ ഫലമായി ഭൗതികവും ബൗദ്ധി കവുമായ നിരവധി നേട്ടങ്ങള്‍ക്ക് വേദിയാകാന്‍  സ്ക്കൂളിന്  സാധിച്ചിട്ടുണ്ട്.
            സ്ഥാപകമാനേജരായ ശ്രീ വള്ളിയോടന്‍ കേളുനായര്‍ക്കു ശേഷം
    നാരായണിയമ്മ      വി കെ കേളുനായര്‍

    അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി നാരായണി യമ്മയായിരുന്നു സ്ക്കൂള്‍ മാനേജര്‍. തുടര്‍ന്നു് ശ്രീ വി കെ കേളുനായര്‍ മാനേജരായി. അ ദ്ദേഹത്തിന്റെ അകാലചരമത്തിനു് ശേഷം ശ്രീ പി കൃഷ്ണന്‍ നായര്‍ മാനേജരാവുകയും ഇപ്പോഴും സേവനമനുഷ്ടിച്ചു വരുകയും ചെയ്യു ന്നു.                 
                   കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും (2012-13 & 2013-14) എസ്  
     എസ് എല്‍ സിയില്‍ നൂറ് ശതമാ നം വിജയം കൈവരിക്കാന്‍ സ്ക്കൂളി
    നു കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഹയ
    ര്‍സെക്കന്ററിയിലും തിളക്കമാര്‍ന്ന വിജയം  കൈവരിക്കാന്‍ സാധിച്ചു. 2014 ഏപ്രില്‍ മാസം മുതല്‍ ശ്രീ പി കെ മുരളീധരന്‍  പ്രിന്‍സിപ്പാള്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.
    Principal Sri P K Muraleedharan
        പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നൂത നങ്ങളായ തനതുശൈലികള്‍ ആവിഷ്കരിച്ചും കുട്ടികളുടെ അച്ചടക്കത്തിന്റെ കാര്യത്തിലും വ്യ ക്തിത്വവികസനത്തിന്റെ കാര്യത്തിലും അക്കാ ദമികനിലവാരം ഉയര്‍ത്തുന്നതിനും നിരന്തരം ബദ്ധശ്രദ്ധാലുവായും തിളക്കമാര്‍ന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ എന്നനിലയി ല്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. വിവി ധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളുടേയും ബാല്യകാല വിദ്യാ ഭ്യാസത്തിന് സാഹചര്യമൊരുക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യ ത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ സരസ്വതി ക്ഷേത്രം. ഉത്തരോത്തരം പുരോഗതി തുടര്‍ന്നും ഇതിന് സാധിതമാകട്ടെ എന്ന് പ്രാര്‍ ത്ഥിക്കാം.  
    മുന്‍കാല പ്രധാനാധ്യപകര്‍
             ശ്രീ ജോസഫ് പി അഗസ്റ്റ്യന്‍ ആയിരുന്നു സ്ക്കൂളിന്റെ ആദ്യ കാല ഹെഡ്‌മാസ്റ്റര്‍. അദ്ദേഹ ത്തിന് ശേഷം ശ്രീ സെ ബാസ്റ്റ്യന്‍ ജോര്‍ജ്ജ്, സെബാസ്റ്റ്യന്‍ എന്‍ ടി,  സെബാസ്റ്റ്യന്‍ എ എം, ശ്രീമതി വത്സമ്മ അഗ സ്റ്റ്യന്‍ എന്നിവര്‍ പ്രധാനാധ്യാപകപദവി വഹിക്കുകയുണ്ടായി.             
    കെമിസ്ട്രി ലാബ്
            ലാബുകളുടെ കാര്യത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണു് ഒരു ക്കിയിരിക്കുന്നത്. അത്യന്താധുനി ക സൗകര്യങ്ങളോടെ നാല് ലാബു കള്‍ കെമിസ്ട്രി, ഫിസിക്സ്, ബോട്ട ണി സുവോളജി വിഷയങ്ങള്‍ക്കാ യി പ്രത്യേകം പ്രത്യേകം ഹയര്‍ സെക്കണ്ടറി വിഭാഗത്തിനും ഒരു ലാബ് ഹൈസ്ക്കൂള്‍ വിഭാഗത്തിനും സജ്ജീകരിച്ചിരിക്കുന്നു.
         



    കുട്ടികളുടെ യാത്രാസൗകര്യം ഒരുക്കിക്കൊടു ക്കുന്നതിന് മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. രാവിലെയും വൈകുന്നേരവും സ്ക്കൂള്‍ബസ്സില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും കൊണ്ടു വരികയും കൊണ്ടുവിടുകയും ചെയ്യുന്നു. _______________________________________________________


                   
                 THE GUIDING FORCE of H.S SECTION.

    Santhamma P,      Headmistress Annakutty T J,         HSA(Malayalam)
        Cini Chacko,          HSA(Malayalam)
    Sujatha P K,         HSA(Malayalam)

    Abdul Nazar P,          HSA(Arabic)

       Reshmi P,                    HSA(Hindi) Seema N P,                HSA(English)
    Asa Gopalan  HSA(English) Rajendran K      HSA(Social Science) Prasad P K,             HSA(Social Science)
    Jisha,                  HSA(Physics Sreeja P,              HSA(Chemistry) Nisha P K,            HSA(Biology)

    Sumarani K,          HSA(Biology)
    Shieny M Jose Maria, HSA(Maths) Kalavathi P V,       HSA(Maths)
    Thanooja K ,         HSA(Maths) Narayanankutty K,  Physical Education Maneesh G,            Drawing
     

    SUPPORTING FORCE HS SECTION.
          Shine V J,                        Clerck.




            Vijimole V K,               FTM
      THE GUIDING FORCE of H.S.S SECTION.
     


    Sri P K Muraleedharan,

     (Principal,
         & 
    HSST(Political Science).


    Biju,                  HSST(English)                             
    Roshni,                HSST(English)

    Manesh,                   HSST(Malayalam)
    Remya,                HSST(Hindi)

    Pratheeshkumar,         HSST (Physics)
    Kavitha M M,       HSST(Chemistry)

    Jose K J,             HSST(Botony)           Divya,        HSST(Zoology) Rajesh N S,          HSST(Maths)
    Reena,                HSST(History)

    Remimole,           HSST(Economics)

    Shiji George,       HSST(Sociology)

    SUPPORTING FORCE of HSS SECTION.
           Sajith,                       Lab Assistant.
          Savithri,                  Lab Assistant
    ക്സാസ്സ് ചാര്‍ജ്ജ് ഇവരുടെ കൈകളില്‍
    ക്ലാസ്സ് & ഡിവിഷന്‍ ക്ലാസ്സ് ഇന്‍ ചാര്‍ജ്ജ്. ഫോണ്‍ നമ്പര്‍
    8 A സീമ എന്‍ പി 9947851643
    8 B
    രശ്മി പി
    9446636740
    8 C സുമ റാണി കെ 9496424836
    9 A പ്രസാദ് പി കെ 9400453155
    9 B
    സുജാത പി കെ
    9400115342
    9 C ജിഷ എം 9496145969
    9 D
    സിനി ചാക്കോ
    9497697256
    10 A അന്നക്കുട്ടി ടി ജെ 9497057671
    10 B

    കലാവതി പി കെ
    9496735700
    10 C
    ശ്രീജ പി
    9497846931
    10 D നിഷ പി കെ 9048387796
    +1 സയന്‍സ് കവിത എം എം 9400580442
    +1 ഹ്യുമാനിറ്റീസ് ഷിജി ജോര്‍ജ്ജ് 9446754472
    +2 സയന്‍സ് പ്രതീഷ്‌കുമാര്‍ 94466263499
    +2 ഹ്യുമാനിറ്റീസ് റീന ടി 8547156508
    സ്കൗട്ട് ..ഗൈഡ്.

      സ്ക്കൂളില്‍ ആണ്‍കുട്ടികള്‍ക്കായി സ്കൗട്ടും പെണ്‍ കുട്ടികള്‍ക്കാ യി  ഗൈഡ്സും നടത്തിവരുന്നു. ശ്രീ മനീഷ് ജി സാറിന്റെ  നേതൃത്വത്തില്‍ സ്കൗട്ടും ശ്രീമതി ആശാഗോപാലന്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ ഗൈഡ്സും വര്‍ഷങ്ങളായി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്തു പോരുന്നത്. രാജ്യപുരസ്കാര്‍, രാഷ്ട്രപതി പരീക്ഷകള്‍ പാസ്സായി അനവധി കുട്ടികള്‍ ഇതിനോടകം  എസ്സ് എസ്സ് എല്‍സി പരീക്ഷയില്‍ ബോണസ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്. സ്ക്കൂ ളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പൂന്തോട്ടപരിപാലനത്തിലും  രണ്ടു ട്രൂ പ്പുകളിലേയും കുട്ടികള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.
    ക്ലബ്ബുകള്‍.
                  വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സ്ക്കൂളില്‍ പലതരം ക്ല ബ്ബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അഭിരുചിക്കനുസരിച്ച് സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും നിര്‍ബന്ധമായും ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമാകേണ്ടതാണ്
     സ്ക്കൂളില്‍ രൂപീകരിച്ച ക്ലബ്ബുകള്‍.
    • സയന്‍സ് ക്ലബ്ബ്.
    • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്.
    • മാത്‌സ് ക്ലബ്ബ്.
    • ഇക്കോക്ലബ്ബ്.
    • ലാംഗ്വേജ്ക്ലബ്ബ്.
    • ജലശ്രീക്ലബ്ബ്.
    • വര്‍ക്ക്എക്സ്പീരിയന്‍സ് ക്ലബ്ബ്.
    • ഹെല്‍ത്ത്ക്ലബ്ബ്.
    • പാലിയേറ്റീവ്ക്ലബ്ബ്.
    • ഐ ടി ക്ലബ്ബ്.
    • വിദ്യാരംഗം കലാസാഹിത്യവേദി. 
    • കാര്‍ഷിക ക്ലബ്ബ്.                   
       ഇത് കൂടാതെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ശ്രീമതി റീന ടീച്ചറിന്റെ നേതൃത്വത്തില്‍ സൗഹൃദ ക്ലബ്ബ് രൂപീകരിച്ച് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. എല്ലാ ക്ലബ്ബുകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേകം പ്രദര്‍ശന ബോര്‍ഡുകളും ഒരുക്കി യിട്ടുണ്ട്. 
       പ്രധാനക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍.
    •   ബന്ധപ്പെട്ട ദിനാചരണങ്ങള്‍.               
    • പ്രദര്‍ശനികള്‍ സംഘടിപ്പിക്കുക. 
    • പ്രശ്നോത്തരികള്‍ സംഘടിപ്പിക്കുക. 
    • കലാസാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കുക. 
    • കാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക..  
    • സര്‍ഗ്ഗവാസനാപരിപോഷണം.  
    • മേളകളുടെ സംഘാടനം.  
    • സര്‍വ്വേകള്‍ സംഘടിപ്പിക്കുക.  
    • ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍.  
    • ആരോഗ്യപരിപാലനം.   
    • പരിസ്ഥിതിപരിപാലനവും വൃക്ഷതൈ നട്ടുവളര്‍ത്തലും.
    • പച്ചക്കറിതോട്ടനിര്‍മ്മാണം.
    • ജലസംരക്ഷണം.  
    പൂന്തോട്ടം.
               സ്ക്കൂളില്‍ നന്നായ രീതിയില്‍ പരിപാലിക്കുന്ന പൂന്തോട്ടം നിലവിലു ണ്ട്. ചെടികള്‍ നടുന്നതും വളം ഇടു ന്നതും, വെള്ളം നനയ്ക്കുന്നതും കുട്ടി കള്‍ തന്നെ ചെയ്തു വരുന്നു. കുട്ടിക ളില്‍ പൂന്തോട്ടനിര്‍മ്മാണത്തിന്റെ  അഭിരുചി വളര്‍ത്താന്‍ ഇത് ഏറെ സഹായകമാവുന്നുണ്ട്. കൂടാതെ പല വിധത്തിലുള്ള വൃക്ഷതൈകളും സ്ക്കൂള്‍ മൈതാനത്തിനു ചുറ്റും കുട്ടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഒരു പച്ചക്കറിതോട്ട നിര്‍മ്മാണത്തിനു് തുടക്കം കുറിക്കുകയും ചെയ്തു.


    ജൂണിയര്‍ റെഡ്ക്രോസ്.
    സ്ക്കൂളില്‍ വര്‍ഷങ്ങളായി ജൂണിയര്‍ റെഡ്ക്രോസ്സി ന്റെ ഒരു ട്രൂപ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ നാരായണന്‍കുട്ടി മാസ്റ്റര്‍ റെഡ്ക്രോസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങ ളോടെ നേതൃത്വം നല്‍കിവരുന്നു. സി ലവല്‍ പരീക്ഷ എഴുതി വിജയികളായ അനവധി കുട്ടികള്‍ ഇതിനോടകം എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ ബോണസ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.       
               സ്ക്കൂളില്‍ ഉച്ചഭക്ഷണവിതരണം കാര്യക്ഷമമായി നട
    ന്നു വരുന്നു. പോഷകവിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം നല്‍ കുന്നതിന് ഭക്ഷണകമ്മിറ്റി എപ്പോഴും ശ്രദ്ധിച്ചു പോരുന്നുണ്ട്. എട്ടാം ക്ളാസ്സിലെ 157കുട്ടികള്‍ ഉപഭോക്താക്കളാണ്.
        കുട്ടികളുടെ ആരോഗ്യകാര്യത്തിലും സ്ക്കള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ സ്ക്കൂളില്‍ ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം കുട്ടികള്‍ക്കു ലഭ്യമാക്കുന്നുണ്ട്. സ്കൂളില്‍ എത്തി ആവശ്യമായ കുട്ടികളുടെ ആരോഗ്യപരി ശോധനയും ആരോഗ്യവിദ്യാഭ്യാസവും ഫലപ്രദമായ രീതിയില്‍ നല്‍കിവരുന്നു. എല്ലാ കുട്ടികള്‍ക്കും അയേണ്‍ ഫോളിക് ഗുളികകളും രോഗപ്രതിരോധവാക്സിനുകളും നല്‍കുന്നുണ്ട്. 
              പഠനത്തോടൊപ്പം പാഠ്യേതര  കാര്യങ്ങളിലും കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും  ശ്രദ്ധയോടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആണ് സ്ക്കൂളില്‍ ദിനംപ്രതി നടത്തിവരുന്നത്. പ്രധാന ദിനാചരണങ്ങള്‍, പരിശീലന ക്കളരികള്‍, പച്ചക്കറിത്തോട്ടനിര്‍മ്മാണം, കുട്ടികളുടെ സര്‍ഗ്ഗാത്മകത പരി പോഷിപ്പിക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍, കായയിക വിദ്യാഭ്യാസം, ചിത്രരചനാക്യാമ്പുകള്‍, തുന്നല്‍ പരിശീലനം പോലെയുള്ള തൊഴിലധിഷ്ടി ത ക്ലാസ്സുകള്‍, കലാമത്സരങ്ങള്‍, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടി കള്‍ക്കു് പ്രത്യേക കോച്ചിംങ്, വ്യക്തിത്വ വികസന ക്ലാസ്സുകള്‍ തുടങ്ങി നിര വധി പ്രവര്‍ത്തനങ്ങള്‍ വര്‍ഷം തോറും നടത്തുന്നു എന്നതിനുള്ള നേര്‍ക്കാഴ്ച ബ്ലോഗിന്റെ വിവിധ പേജുകളില്‍നിന്നും കാണാവുന്നതാണു്. സ്മാര്‍ട്ട് ക്ളാ സ്സ്മുറികള്‍ സജ്ജീകരിച്ച് പഠനാനുകൂലസാഹചര്യമൊരുക്കി കുട്ടികളുടെ  പഠനം ആയാസരഹിതമാക്കാന്‍ സ്ക്കൂള്‍ അധികാരികള്‍ ശ്രദ്ധ ചെലുത്തുന്നു ണ്ട്. എല്ലാ വര്‍ഷവും പഠിതാക്കളുടെ എണ്ണം കൂടിവരുന്നത് രക്ഷിതാക്കളില്‍ സ്ക്കൂളിനോടുള്ള വിശ്വാസം എന്നും കാത്ത്സൂക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നുള്ള തിന് തെളിവായി കരുതാം. ഒരു പ്രദേശത്തെ കുട്ടികളുടെ പഠനാവശ്യങ്ങ ള്‍ സര്‍വാത്മനാ നിറവേറ്റി പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ഈ സരസ്വതീ ക്ഷേത്രം ഭാവിയില്‍ ഉത്തരോത്തരം അഭിവൃത്തിപ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥി ക്കാം.
    2014-15 വര്‍ഷത്തില്‍ സ്കൂളില്‍നിന്നും വിരമിച്ചവര്‍. 

                      


    സാവിത്രിമേലേത്ത്,
    HSA (Hindi)
                                                 


    ദിവാകരന്‍ എം കെ,                     H.S.A(Sanskrit) 
                                                                             


     Balakrishnan P, 
    Office Assistant
                                                                           


    Sudhakaran P K 
     Office Assistant.

    1 comment:

    1. നല്ല മാതൃക. ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളിലും ഫോട്ടോ ചേര്‍ക്കുമല്ലോ

      ReplyDelete