വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Saturday, February 28, 2015

വരക്കാട് ഹയര്‍സെക്കന്ററിസ്കള്‍ മുപ്പത്തി ഒമ്പതാമത് വാര്‍ഷികവും സര്‍വ്വീസില്‍ നിന്നു വിരമിക്കുന്നവര്‍ക്കു് യത്രയയപ്പുസമ്മേളനവും നടത്തി.
സമ്മേളനത്തോടനുബന്ധിച്ചു് "ഗതകാലസ്മരണകള്‍" എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി.

 


Friday, February 13, 2015

 ഫെബ്രുവരി 12- ഡാര്‍വിന്‍ ദിനം.

ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമ ത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവ യാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ (ഫെബ്രുവരി 12, 1809 - ഏപ്രിൽ 19, 1882). ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.

Tuesday, February 10, 2015

ഒരുക്കം 2015



സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം 
  1. Malayalam
  2. English
  3. Hindi
  4. Arabic
  5. Urudu
  6. Physics
  7. Chemistry
  8. Biology
  9. Social Science
  10. Maths

SSLC IT EXAM 2015 NOTIFICATION PUBLISHED

എസ്.എല്‍ സി  ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നട ത്തേണ്ടതാണ്. പരീക്ഷയ്ക്  ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊ ണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി  ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസി ദ്ധപ്പെടുത്തേണ്ടതാണ്. പരീക്ഷയുടെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.

Monday, February 2, 2015

SSLC Model Examination ഫെബ്രുവരി 10-ന്

ഈ വര്‍ഷത്തെ SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്. ടൈംടേബിള്‍ ചുവടെ.
DateSubjectTime
10.02.15 Tuesday  Language Paper I10AM-11.45 AM
10.02.15 TuesdayLanguage Paper II1.45PM- 3.30PM
11.02.15 WednesdayEnglish10AM-12.45PM
11.02.15 WednesdayHindi1.45PM- 3.30PM
12.02.15 ThursdaySocial Science10AM-12.45PM
12.02.15 ThursdayPhysics1.45PM- 3.30PM
13.02.15 FridayChemistry10AM-11.45PM
13.02.15 FridayBiology1.45PM- 3.30PM
16.02.15 MondayMathematics9.30AM-12.15PM

IT THEORY AND PRACTICAL QUESTIONS PUBLISHED BY IT@SCHOOL ON 28-01-2015

SSLC IT Exam Sample questions  - 2015
Practical    - Malayalam | English
Theory     -  Malayalam | English

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : 

അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.keralapareekshabhavan.in- ല്‍ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.