വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Monday, September 29, 2014


ജീവിതശൈലീരോഗം- ബോധവല്‍ക്കരണക്ലാസ്സ്.

ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി നര്‍ക്കിലക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു. തദവസരത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ക്ലാസ്സ് എടുത്തു. കുട്ടികള്‍ക്കുള്ള സംശയങ്ങള്‍ക്കെല്ലാം മെഡിക്കല്‍ ഓഫീ സര്‍ മറുപടി നല്‍കി. വളരെ വിജ്ഞാനപ്രദമായിരുന്നു ക്ലാസ്സ്.

Saturday, September 27, 2014

ഒരു ഭുവനം..! ഒരു ഭവനം...!! ഒരു ഹൃദയം ....!!!


സെപ്റ്റംമ്പര്‍ 29- ലോകഹൃദയദിനം

    


         ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളുമു ണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണംഅന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്‍ഡിങ്, ബൈപാസ് സര്‍ജറി... ഇവയെല്ലാം രോഗം തീവ്രമായ ശേഷമുള്ള ചികിത്സാവിധി കളാണ്. എന്നാല്‍ അവയെക്കാള്‍ പ്രാധാന്യം മനുഷ്യശരീരത്തെ ഹൃദ്രോഗബാധയില്‍നിന്ന് പരി രക്ഷിക്കാനുതകുന്ന നാനാവിധ പ്രതിരോധ മാര്‍ഗങ്ങള്‍ക്കാണെന്ന് ഹൃദയദിനം അടിവരയിട്ട് പറയുന്നു.
സ്ക്കൂള്‍ കബഡി ടീം.
 










2014-15 വര്‍ഷം വെള്ളരിക്കുണ്ട് ഹയര്‍ സെക്കന്ററിയില്‍ വച്ചു നടത്തിയ ചിറ്റാരിക്കാല്‍ ഉപജില്ലാതല കബഡി മത്സരത്തിലെ ചാമ്പ്യന്മാര്‍. പരപ്പബ്ലോക്കുതല പൈക്കാ മത്സരത്തിലും ചാമ്പ്യന്‍മാരായി. പൈക്കാ മത്സരത്തില്‍ അത്‌ലറ്റിക്സില്‍ സ്ക്കൂള്‍ റണ്ണര്‍ അപ് ആയി.

Wednesday, September 24, 2014

  
അഭിമാന നിമിഷം; 
'മംഗള്‍യാന്‍' ചൊവ്വയില്‍.
       ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര ബഹിരാകാശ പദ്ധതിയായ 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന 'മംഗള്‍യാന്‍' പേടകം ചൊ വ്വയുടെ ഭ്രമണപഥത്തില്‍. 2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്‍ 300 ദിവസം കൊണ്ട് 680 ദശലക്ഷം കിലോമീ റ്റര്‍ ദൂരം പിന്നിട്ട ശേഷം ബുധനാഴ്ച രാവിലെ 7.17നാണ് ചൊവ്വ യുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ പ്രഥമ ചൊവ്വാദൗത്യം തന്നെ വിജയത്തിലെത്തി ച്ച ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജ ന്‍സി എന്നിവ യാണ് ചൊവ്വാദൗത്യം വിജയിച്ച മറ്റ് രാജ്യങ്ങള്‍.

Friday, September 19, 2014

സെപ്റ്റംബര്‍ 20 -സ്വതന്ത്രസോഫ്റ്റ് വെയര്‍ ദിനം

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍
 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സംസാരിക്കുന്നു
             ദ­യ­വു­ചെ­യ്­ത് നി­ങ്ങള്‍ ലൈറ്റു­കള്‍ അ­ണ­യ്­ക്ക­ണം. ഞാന്‍ സം­സാ­രി­ക്കു­മ്പോള്‍ എ­ന്റെ ക­ണ്ണു­ക­ളില്‍ നോ­ക്കി­യി­രി­ക്ക­ണ­മെ­ന്നില്ല. പീ­ഡ­ന­ങ്ങള്‍ ക­ണ്ടു­കൊ­ണ്ടി­രി­ക്കാന്‍ ഇ­ത് അ­മേ­രി­ക്ക­യു­മല്ല. സ്വതന്ത്ര സോ­ഫ്­റ്റ്‌വെ­യ­ര്‍ മൂ­വ്‌­മെന്റി­നെ­ക്കു­റിച്ചും അ­ത് എ­ങ്ങിനെ വി­ദ്യാ­ഭ്യാ­സ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്ന­തി­നെ­ക്കു­റി­ച്ചു­മാണ് ഞാ­നി­വി­ടെ സം­സാ­രി­ക്കാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നത്. സ്വതന്ത്ര സോ­ഫ്­റ്റ് വെ­യര്‍ മൂ­വ്‌­മെന്റി­ന് പു­റ­ത്തു­ള്ള­വര്‍­ക്ക് ഓ­പ്പണ്‍ സോ­ഴ്‌­സി­നെ­ക്കു­റിച്ചും ഫ്രീ സോ ­ഫ്­റ്റ് വെയ­റി­ന­ക്കു­റിച്ചും വ്യ­ക്തമാ­യ ധാ­ര­ണ­യുണ്ടാ­ക്കി ­ത­രേണ്ട­ത് അ­ത്യാ­വ­ശ്യ­മാണ്. സ്വതന്ത്ര സോ­ ഫ്­റ്റ് വെ­യര്‍ എ­ന്നാല്‍ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ള്ള വി­ളം­ബ­ര­മാ­യാ­ണ് ഞാന്‍ കാ­ണു­ന്നത്. ഓ­പ്പണ്‍ സോ­ഴ്‌­സ് എ­ന്ന­ത് തീര്‍ത്തും വ്യ­ത്യ­സ്­തമാ­യ ഒ­രു ആ­ശ­യ­മാ­ണ്.

Wednesday, September 17, 2014

സ്ക്കൂള്‍ മുറ്റത്തൊരു ഹരിതവിപ്ലവം.

സ്ക്കൂളില്‍ ആരംഭിച്ച കൃഷി ക്ളബ്ബ് അംഗങ്ങള്‍ക്ക് കൃഷിഓഫീസര്‍ ഡി സുമ ക്ളാസ്സ് എടുക്കുന്നു.
സ്ക്കൂളില്‍ കൃഷിതോട്ടനിര്‍മ്മാണം ഉല്‍ഘാടനം വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി എ വി ശാന്ത നിര്‍വഹിക്കുന്നു.

Tuesday, September 16, 2014

ലോകസമാധാനദിനം:: സെപ്റ്റംബര്‍ 17.

 "ലോകമെമ്പാടും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറക്കട്ടെ...!" 
വരക്കാട് HSS സ്കൗട്ട് യൂണിറ്റ്.




സെപ്റ്റംബര്‍ 16
അന്താരാഷ്ട്ര ഓസോണ്‍ ദിനം.

         ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍ മൂലം അന്തരീക്ഷത്തി ലെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടായെന്ന കണ്ടെത്തലിനെ ത്തുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്. ആകാശത്തേയും അന്തരീക്ഷത്തേയും വരുംതലമു റയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓ സോണ്‍ ദിന സന്ദേശം. ഓസോണ്‍ പാളി രക്ഷിക്കുന്ന എന്ന ല ക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 16 നു മോണ്‍ട്രിയോയില്‍ ഉടമ്പടി ഒപ്പുവച്ചു. ക രാര്‍ പ്രകാരം ക്ലോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരി തഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമാ യ നടപടി സ്വീകരിച്ചു. ഇതോടെ ഓസോണ്‍ പാളിയുടെ വിള്ളലി ല്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം. 2006 വരെ ഓ സോണ്‍ പാളിയില്‍ വിള്ളലുണ്ടാകുന്നതു തുടര്‍ന്നു വന്നു. ചരിത്ര ത്തിലെ ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയതും ഇതേ വ ര്‍ഷമാണ്. 29ദശലക്ഷം ചതുരശ്വ കിലോമീറ്റര്‍. ഓസോണിന്‍റെ വിള്ളലില്‍ മൂന്നു ശതമാനം കുറവാണു രേഖപ്പെടുത്തിയതെന്നു ശാ സ്ത്രജ്ഞര്‍. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വിള്ളല്‍ പൂര്‍ണ മായും ഇല്ലാതാകുമെന്നും 1980 കള്‍ക്കു മുന്‍പുള്ള അവസ്ഥ യിലേക്കു മടങ്ങിയെത്തുമെന്നും ശാസ്ത്ര ലോകം അറിയിച്ചു.
ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16 നാണ് മോണ്‍ട്രിയ യില്‍ ഉടമ്പടി ഒപ്പുവച്ചത് . ഓസോണ്‍ പാളി യില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവ സ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടി യുടെ ഉദ്ദേ ശം. ഇതിനെത്തുടര്‍ന്ന് ഈ ദിവസം ഓസോ ണ്‍ ദിനമായി ആചരിച്ചുവരികയാണ് .