വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Tuesday, September 16, 2014




സെപ്റ്റംബര്‍ 16
അന്താരാഷ്ട്ര ഓസോണ്‍ ദിനം.

         ഇന്ന് അന്താരാഷ്ട്ര ഓസോണ്‍ ദിനം. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍ മൂലം അന്തരീക്ഷത്തി ലെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടായെന്ന കണ്ടെത്തലിനെ ത്തുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്. ആകാശത്തേയും അന്തരീക്ഷത്തേയും വരുംതലമു റയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓ സോണ്‍ ദിന സന്ദേശം. ഓസോണ്‍ പാളി രക്ഷിക്കുന്ന എന്ന ല ക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1987 സെപ്റ്റംബര്‍ 16 നു മോണ്‍ട്രിയോയില്‍ ഉടമ്പടി ഒപ്പുവച്ചു. ക രാര്‍ പ്രകാരം ക്ലോറോഫ്ളൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ഹരി തഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകരാജ്യങ്ങള്‍ ശക്തമാ യ നടപടി സ്വീകരിച്ചു. ഇതോടെ ഓസോണ്‍ പാളിയുടെ വിള്ളലി ല്‍ കാര്യമായ കുറവ് വന്നതായി ശാസ്ത്രലോകം. 2006 വരെ ഓ സോണ്‍ പാളിയില്‍ വിള്ളലുണ്ടാകുന്നതു തുടര്‍ന്നു വന്നു. ചരിത്ര ത്തിലെ ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയതും ഇതേ വ ര്‍ഷമാണ്. 29ദശലക്ഷം ചതുരശ്വ കിലോമീറ്റര്‍. ഓസോണിന്‍റെ വിള്ളലില്‍ മൂന്നു ശതമാനം കുറവാണു രേഖപ്പെടുത്തിയതെന്നു ശാ സ്ത്രജ്ഞര്‍. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വിള്ളല്‍ പൂര്‍ണ മായും ഇല്ലാതാകുമെന്നും 1980 കള്‍ക്കു മുന്‍പുള്ള അവസ്ഥ യിലേക്കു മടങ്ങിയെത്തുമെന്നും ശാസ്ത്ര ലോകം അറിയിച്ചു.
ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16 നാണ് മോണ്‍ട്രിയ യില്‍ ഉടമ്പടി ഒപ്പുവച്ചത് . ഓസോണ്‍ പാളി യില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവ സ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടി യുടെ ഉദ്ദേ ശം. ഇതിനെത്തുടര്‍ന്ന് ഈ ദിവസം ഓസോ ണ്‍ ദിനമായി ആചരിച്ചുവരികയാണ് .
എന്താണ് ഓസോണ്‍? മൂന്നു ആറ്റം ഓക്സിജന്‍ – ( O3 )- യാണ് ഓസോന്‍ എന്നറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാള്‍ അസ്ഥിരമാണ്‌ ഈ രൂപം.. അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കൂടുതലായി കാണുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 20 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ (UV -ബി) അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം.

ഈ ഭൂവസ്ത്രത്തില്‍ ക്ഷതമേല്‍പിക്കുന്നത് കൊടിയ വിപത്തുകള്‍ക്കു വഴിവയ്ക്കും. നിത്യഹരിത ഭൂമിയെ പാടേ ഊഷരമാക്കുവോളം അപകടകാരികളാണ് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍. ഭൂമിയുടെ ചൂട് കൂടുന്നതുകൂടാതെ മാരകമായ ത്വക്ക് കാന്‍സര്‍ ഉണ്ടാകുന്നതിനും ഓസോണ്‍ ശോഷണം കാരണമാവും.ഓസോന്‍ പാളികള്‍ നശിച്ചാല്‍ അത് ഭൂമിയില്‍ മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവും. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലവരും പ്രതിജ്ഞാബദ്ധരായേ മതിയവൂ എന്ന് ഐക്യരാഷ്ട്രസഭ ഓര്‍മ്മിപ്പിക്കുന്നു.
2010 ല്‍ ഓസോണ്‍ പാളിയിലെ `വിള്ളല്‍’ കണ്ടെത്തിയിട്ട്‌ 25 വര്‍ഷം തികയുന്നു. 1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ്‌ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്‌. അന്റാര്‍ട്ടിക്‌ മേഖലയിലാണ്‌ ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്‌. ബ്രിട്ടീഷ്‌ അന്റാര്‍ട്ടിക്‌ സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ്‌ ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ അതു കണ്ടെത്തിയത്‌. വിള്ളല്‍ എന്ന് പറയുന്നത് പാളിയിലെ ശോഷണം മാത്രമാണ്. ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്ന്‌ 1970 കളില്‍ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും അത്‌ പ്രതീക്ഷിച്ചതിലേറെ ഭീകരമായ ആക്രമണമാണെന്നു തെളിയിച്ചത്‌ നേച്ചറിലെ പഠനപ്രബന്ധമായിരുന്നു.
ഈ വിനകള്‍ക്കെല്ലാം കാരണം ഓസോണ്‍ പ്രതലത്തിന് ക്ഷതമേല്‍പ്പിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുകളും, ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ഗ്യാസുമാണെന്നതാണ് സത്യം. അതിന് എന്താണ് നാം ചെയ്യേണ്ടത്? ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കതിരിക്കുക ; ഓസോന്‍ സൗഹൃദ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക.
ക്ലോറോ ഫ്ലുറോ കാര്‍ബണുകളുടെ അനധികൃത വ്യാപാരം തടയണം, മീതൈല്‍ ബ്രോമൈഡിന്‍റെ ഉപയോഗം സമയബന്ധിതമായി കുറച്ചുകൊണ്ടു വരണം, അതിനു പകരമുള്ള വസ്തുക്കള്‍ കണ്ടുപിടിക്കണം.
സാധാരണ നാം വീട്ടില്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ,അഗ്നിശമന യന്ത്രങ്ങള്‍, എയ്റോസോള്‍ സ്പ്രേകള്‍ എന്നിവയില്‍ നിന്നും ഓസോണ്‍ നാശക രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ എത്തുന്നു.
തൊണ്ട് അഴുകുന്നതും ഒസൊണിന് നാശമുണ്ടാക്കുന്നു എന്ന് ചില പഠനങള്‍ ചൂണ്ടിക്കാട്ടുന്നു.
സി.എഫ്.സി ( chloro fluro carbon ) കള്‍ വിഘടിച്ചുണ്ടാകുന്ന ഒരു ക്ളോറിന്‍ ആറ്റത്തിന് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാമെന്നത് അറിഞ്ഞിരിക്കുന്നതെങ്കിലും നല്ലതാണ്. ഇന്നു പുറന്തള്ളൂന്ന സി.എഫ്.സി കള്‍ ഓസോണ്‍ പ്രതലത്തില്‍ എത്തിച്ചേരാന്‍ വര്‍ഷങ്ങളെടുക്കും. കുറഞ്ഞത് 50 വര്‍ഷമെങ്കിലും തുടര്‍ന്നായിരിക്കും അതിന്‍റെ വിപത്തുകള്‍ വെളിപ്പെടുന്നത്. അതുകൊണ്ട് ഇന്ന് നമ്മള്‍ ഓസോണ്‍ സംരക്ഷിക്കാന്‍ ചെയ്യുന്നത് അടുത്ത തലമുറയ്ക്ക് കൂടിയാണ് ഗുണം ചെയ്യുക.
ഒഴോനെ പാളിക്ക് കേടു വരാനുള്ള വേറൊരു കാരണം ആഗോള താപനമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ (Co2) അളവു അനുദിനം ഉയരുന്നതാണു അഗോളതാപനത്തിനു നിദാനം. അന്തരീക്ഷത്തില്‍ വെറും .2 ശതമാത്തില്‍ താഴെ മാത്രമേ കാര്‍ബണ്‍ ഡയോക്സൈഡുള്ളൂ.നൈട്രജന്‍,ഓക്സിജന്‍,എന്നീ വാതകങ്ങളാണു അധികപങ്കും.വളരെ നേരിയ അളവിലെ ഉള്ളുവെങ്കിലും അന്തരീക്ഷോഷ്മാവു പിടിച്ചു നിര്‍ത്തുന്നത് കാര്‍ബണാണു.ഭൌമന്തരീക്ഷത്തിലെ താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസാണു.സൂര്യനില്‍ നിന്നെത്തു താപം ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നന്നത് കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണു.ഭൂമിയിലെത്തുന്ന സൂര്യതാപത്തിന്റെ ഒരംശം പ്രതിഫലിച്ചും വിഗിരണം വഴിയും പുറത്തു പോവുന്നു.ഇത് തടഞ്ഞു നിര്‍ത്തുന്നത് ഈ വാതകങ്ങളാണു.ചൂടു തടഞ്ഞു നിര്‍ത്തുന്ന ഈ പ്രക്രിയയ്ക്ക ഹരിത ഗൃഹ പ്രഭാവം എന്നാണു പറയുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ സൂര്യതാപം അത് ആഗിരണം ചെയ്യുന്നു.അതു മൂലം ഭൂമിയിലെ ചൂടു ഉയരുന്നു.മഞ്ഞുമലകള്‍ ഉരുകുന്നു.ഈ ജലം കുത്തിയൊഴുകി കടലുകള്‍ നിറയുന്നു.ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുന്നു;തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു.കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഋതുക്കള്‍‍ക്ക് താളപ്പിഴ സംഭവിക്കുന്നതോടെ കൃഷി മുടങ്ങുന്നു.ഭക്ഷ്യക്ഷാമവും വറുതിയും ഉണ്ടാകുന്നു.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും മറ്റു കത്തിക്കുന്നതാണു മുഖ്യകാരണം.
അതുകൊണ്ട് ഈ ഒസോനെ ദിനത്തില്‍ നമുക്കും ചിലത് ചെയ്യാം…
ഒന്നാമതായി ഭൂമിയെ പച്ചപുതപ്പിക്കുക. കൂടുതല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുന്നതിലൂടെ അന്ധരീക്ഷതിലെ കാര്‍ബണ്‍ ഡ യോ ക്സൈ ഡിന്റെ അളവ് കുറക്കാന്‍ സാധിക്കും.
രണ്ടാമതായി ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക,
കേരളത്തിന്റെ കാര്യമെടുക്കുക.ഉയര്‍ന്ന സാമ്പത്തികശേഷി കാരണം മിക്കവര്‍ക്കും ഇന്ന് സ്വന്തം വാഹനമുണ്ടു.മാറുന്ന സാമൂഹികമൂല്യങ്ങളാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കവരുടെ എണ്ണം കുറയുകയാണു.വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ നിരത്തുകളെ മരണക്കെണികളാക്കുക മാത്രമല്ല,അന്തരീക്ഷമലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.അതിനാല്‍ ട്രെയിന്‍,ബസ് തുടങ്ങിയ പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.മെട്രോ-സബര്‍ബന്‍ ട്രെയിനുകള്‍ നഗരങ്ങളിലെ യാത്രാത്തിരക്ക് കുറക്കും;അത് ആഗോളതാപനത്തിനെതിരെ നല്ലൊരു കാല്‍ വെയ്പ്പാകും.
രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു.എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു. പിന്നെ സൈക്കിളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നോക്കുക. ഓരോ വീട്ടിലും ഒരു സൈക്കിള്‍ എങ്കിലും വാങ്ങട്ടെ .സൈക്കിളിലൂടെ ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും:‍ വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം.
ഈ ഭൂമി വരും തലമുറക്കും കൂടിയുള്ളതാണ്… അതിനാല്‍ ഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കുക….
 
ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോ കാര്‍ബ ണുകളുടെ (സി.എഫ്.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ടു മാത്രം ആയി ല്ല. ആഗോളതാപനം വഴി ഭൂമിക്ക് ചൂടുപിടിക്കുന്നത് അന്തരീക്ഷത്തിലെ വാ തകപ്രവാഹങ്ങള്‍ക്ക് മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥില മാകാന്‍ അത് കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കു ന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ് കിര ണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കുമെന്നാണ് കനേഡയന്‍ ഗവേ ഷകരുടെ കണ്ടെത്തല്‍.അതേസമയം, ഓസോണിന് ഏറ്റവും വിനാശകാ രിയായ രാസവസ്തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്ഗ്യാസ്' എന്ന ഓമ നപ്പേരുള്ള നൈട്രസ് ഓക്‌സൈഡാണ് സ്ട്രാറ്റോസ്ഫിയറില്‍ മറ്റേത് രാസവ സ്തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോ ണ്‍പാളിക്ക് ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്തു നൈട്രസ് ഓ ക്‌സൈഡ് ആയിരിക്കുമെന്ന്, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോ സ്ഫറിക് അഡ്മിനിസ്‌ട്രേഷനി (നോവ) ലെ ഗവേഷകനായ എ.ആര്‍. രവി ശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.
                    ഭൂമിയില്‍ നേരിട്ട് പതിറ്റാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാ മത്തിന് വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാ വയലറ്റ് കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 90 ശതമാനവും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോ ണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന് 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളി ല്‍, സ്ട്രാറ്റോസ്ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാ ണ് ഓസോണ്‍പാളിയെന്ന് വിളിക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുമെന്നും ഓസോണ്‍പാളി ശിഥില മാകുമെന്നും കണ്ടെത്തയത് ടൊറന്റോ സര്‍വകലാശാലയിലെ തിയോ ഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്. വരുന്ന നൂറ് വ ര്‍ഷത്തേക്ക് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരി ക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്, ഓസോണ്‍പാളി നേ രിടുന്ന പുതിയ ഭീഷണിയെക്കുറിച്ച് സൂചന ലഭിച്ചത്.
                    ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന് പഠനം പറയു ന്നു. യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാ റന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷി ച്ചിട്ടുണ്ട്. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിന കം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ് ഇതെന്ന് ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട് 15.1 കോടി ടണ്‍) അന്തരീ ക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ് അനുമാനം.ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാത്തിലേക്ക് എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടയപ്പെടേണ്ട സ്ട്രാറ്റോസ്ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും. ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കാന്‍ അത് കാരണമാകും-'നെച്ചര്‍ ജിയോ സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വന്‍തോതിലുള്ള ജൈ വഅപചയത്തിനും അര്‍ബുദബാധയ്ക്കും ഇത് കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാ കും. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച് ആള്‍ട്രാവയലറ്റ് കിരണ ങ്ങള്‍ തന്നെയാണ് ഓസോണിന് ജന്മമേകുന്നത്. ആള്‍ട്രാവയലറ്റ് കിര ണങ്ങളേറ്റ് ഓക്‌സിജന്‍ തന്മാത്ര (O2) കള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ് ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്ക്ക് ഒറ്റയ്ക്ക് നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓ ക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്, ഓക്‌സി ജന്റെ അലോട്രോപ്പായ ഓസോണ്‍ (O3) ആയി മാറുന്നു.
               നൈട്രസ് ഓക്‌സയിഡ്, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്.സികള്‍ തുടങ്ങിയ രാസവസ്തുക്കള്‍ അന്തരീക്ഷ ത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970-കളില്‍ ശാസ്ത്രലോകം കണ്ടെ ത്തിയ ഈ വിപത്ത് നേരിടാനാണ്, ലോകരാഷ്ട്രങ്ങള്‍ 1989-ല്‍ മോണ്‍ട് രിയള്‍ ഉടമ്പടിക്ക് രൂപംനല്‍കിയത്. ഓസോണിന് ഭീഷണിയായ സി. എഫ്.സികള്‍ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയാ യിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട് വിജയി ക്കുകയും ചെയ്തു.എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ് ഓ ക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന് ഏ റ്റവും വിനാശകാരിയായ രാസവസ്തു ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്ന തായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്' ഗവേഷണ വാരിക യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ് ഓക്‌സയിഡിന്റെ ഉപ യോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് ഓസോണിന്റെ രക്ഷ യ്ക്ക് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment