സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സംസാരിക്കുന്നു. |
സ്വതന്ത്ര സോഫ്റ്റ്വെയര് എന്നാല്‍ നമ്മുടെയും സമൂഹത്തിന്റെയും
സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതാവണം. അതില്‍ വില എന്ന
ആശയം ഇല്ല. സ്വതന്ത്ര സേഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍
നമുക്ക് കുറെ പണം ലാഭിക്കാന്‍ കഴിയുന്നു. എന്നാല്‍ അതല്ലെ
ഇവിടെ പ്രധാനം. പണം ലാഭം എന്നത് സ്വാതന്ത്ര്യത്തിന്റെ
ഉപോല്പ്പന്നമാത്രമാണ്.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ നാം
അനുഭവിക്കുന്നത് സൂഹത്തിന്റെ അടിസ്ഥാന മൂല്യമായ പരസ്പരം
സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. സ്വതന്ത്ര
സോഫ്റ്റ് വെയര്‍ സമൂഹത്തെയും യൂസറിന്റെ സ്വാതന്ത്ര്യത്തെയും
ബന്ധിപ്പിക്കുന്നു.
ഒരു പ്രോഗ്രം സ്വതന്ത്രമല്ലെങ്കില്‍ അതിനെ നാം നോണ്‍ ഫ്രീ
സോഫ്റ്റ് വെയര്‍ എന്നു വിളിക്കുന്നു. ഉപഭോക്താവിനെ
അടിമയാക്കുന്ന പ്രോഗ്രാമുകളാണിവ. ഇതൊരുതരത്തില്‍
പറഞ്ഞാല്‍ സാങ്കേതിക രംഗത്തെ കോളനിവല്‍ക്കരണമാണ്. അത്
അനീതിയാണ്. പെയ്ഡ് സോഫ്റ്റ് വെയറുകള്‍ ഉപഭോക്താവിനെ
വിഭജിക്കുകയും നിസഹായകരുമാക്കുന്നു. വിഭജിക്കുക
എന്നുവച്ചാല്‍ ഉപഭോക്താവിന് സോഫ്റ്റ് വെയറിന്റെ
പുനര്‍വിതരണം നടത്താന്‍ അനുവാദമില്ലാതാക്കുന്നു. അതോടൊപ്പം
സോഴ്സ് കോഡില്ലാത്തതിനാല്‍ സോഫ്റ്റ് വെയറില്‍
തനിക്കാവശ്യമുള്ള മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന്
സാധ്യമല്ല. ഇത് അവരെ നിസഹായകരാക്കുന്നു. യൂസര്‍ക്ക്
ആവശ്യമില്ലാത്ത ചിലതായിരിക്കാം ഇത്തരം പ്രോഗ്രാമുകളില്‍
ഉണ്ടായിരിക്കുക.
സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്ന ആവശ്യം തീര്‍ത്തും
ന്യായമാണ്. യൂസര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ നാലു പ്രധാന
മൂല്യങ്ങള്‍ ഒരു സോഫ്റ്റ് വെയര്‍ പ്രദാനം ചെയ്യുന്നുവെങ്കില്‍
അതിനെ സ്വതന്ത്രസോഫ്റ്റ് വെയര്‍ എന്നു വിളിക്കാം.
പ്രോഗ്രം ഒരാള്‍ക്കിഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാന്‍
കഴിയുന്നുവെന്നതാണ് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ അടിസ്ഥാനം.
സോഴ്സ് കോഡിനെ പഠിച്ച് വിപുലപ്പെടുത്താനുള്ള സ്വാതന്ത്ര്യം,
മറ്റുള്ളവരുമായി പ്രോഗ്രം പങ്കുവയ്ക്കാനും പുനര്‍വിതരണം
ചെയ്യാനുമുള്ള സ്വാതന്ത്ര്യം, സമൂഹത്തിനു ഉപകാരപ്രദമാവും
വിധം മോഡിഫൈഡ് പ്രോഗാം ജനങ്ങള്‍ക്ക് നല്‍കാനുള്ള
സ്വാതന്ത്ര്യവും സ്വതന്ത്ര സോഫ്റ്റ് വെയര്‍ നല്കുന്നു. ഈ നാലു
സ്വാതന്ത്ര്യങ്ങളാണ് ഒരു സോഫ്റ്റവെയര്‍ ഉപഭോക്താവിന്
ഉണ്ടായിരിക്കേണ്ടത്. അത് വ്യക്തിപരമായ ഉപയോഗമായാലും
സംഘടിതമായ ഉപയോഗമായാലും സോഫ്റ്റ് വെയറും കംപ്യൂട്ടിങും
നിയന്ത്രിക്കാന്‍ ഇവയെല്ലൊം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
No comments:
Post a Comment