വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

SCHOOL ACTIVITIES

 11.6.2015 നു് ബോധവല്‍ക്കരണക്ലാസ്സു്.

ശ്രീ അബ്ദുള്‍ നാസര്‍ പി രക്ഷാകര്‍ത്താക്കള്‍ക്കായുള്ള ബോധവല്‍ക്കരണക്ലാസ്സ് എടുക്കുന്നു
-----------------------------------------------------------------------------------
പരിസ്ഥിതി ദിനാചരണം



വരക്കാട് ഹയര്‍സെക്കന്ററി സ്കൂളില്‍ പരിസ്ഥിതി ദിനാചര ണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ചുമര്‍ചിത്ര നിര്‍മ്മാണ മത്സരം നടത്തി











---------------------------------------------------
സ്വീകരണയോഗം
  






2015 മാര്‍ച്ചില്‍ നടന്ന +2 പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്കു് വാങ്ങി മലയോരമേഖലയുടെ അഭിമാനമായി മാറിയ കുമാരി ചിത്തിര വേണുഗോപാലിനു് വരക്കാട് ഹയര്‍ സെക്കന്ററി സ്കൂള്‍ പി ടി എ യുടെ വകയായി സ്വീകരണം നല്‍കി.  





----------------------------------------------------
വരക്കാട് ഹയര്‍സെക്കന്ററിസ്കൂള്‍ വാര്‍ഷികവും യാത്രയയപ്പുസമ്മേളനവും.

വരക്കാട്ഹയര്‍സെക്കന്ററിസ്കൂളിന്റെ മുപ്പത്തി ഒന്‍പതാമത് വാര്‍ഷികവും ഈവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കുന്നവര്‍ക്കു യാത്രയയപ്പുസമ്മേളനവും 2015 ഫെബ്രുവരി 26 നു് നടത്തി. സമ്മേളനത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ കെ പി സഹദേവന്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ എസ്സ് കുര്യാക്കോസ് യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.ഗവ. കോളേജ് എളേരിത്തട്ട് പ്രിന്‍സിപ്പല്‍ ശ്രീ പി എം ഇസ്മായില്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.


_____________________________________________________________________________________
 വിവരാവകാശ-സേവനാവകാശ ബോധവല്‍ക്കരണ ക്ലാസ്സ്..


വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വിവരാവകാശസേവ നാവകാശ നിയമങ്ങളെക്കുറിച്ചു് പഞ്ചായത്ത് ലീഗല്‍ അതോറി റ്റിയുടെ ആഭിമുഖ്യത്തില്‍ ബോ ധവല്‍ക്കരണ ക്ലാസ്സ് സംഘടി പ്പിച്ചു.

__________________________________________
വോളിബോള്‍ കോച്ചിംഗ് ക്യാമ്പ്..
 വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ തിരഞ്ഞെടുത്ത കുട്ടിക ള്‍ക്കായി വോളിബോള്‍ കോ ച്ചിംഗ് ആരംഭിച്ചു. എന്നും രാവി ലെ 6 മണി മുതല്‍ 7.30 വരെ യാണു് കോച്ചിംഗ്. എളേരിത്ത ട്ട് ഈ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജ് ഫിസിക്ക ല്‍ എഡ്യൂക്കേഷന്‍ ഫാക്കല്‍റ്റി ശ്രീ വിപിന്‍ മാസ്റ്ററിന്റെ നേതൃത്വ ത്തില്‍ ആണു് കോച്ചിംഗ് പുരോഗമിക്കുന്നത്.
________________________________________________________
സമ്പൂര്‍ണ്ണ ശുചിത്വദിനാചരണം.

വെസ്റ്റ് എളേരി പഞ്ചായത്തി ന്റെയും PHC നര്‍ക്കിലക്കാട്, മൗക്കോട് എന്നിവയുടെയും ആഭിമുഖ്യത്തില്‍ വരക്കാട് ഹയ ര്‍സെക്കന്ററി സ്കൂളില്‍ വച്ചു നട ത്തിയ സമ്പൂര്‍ണ്ണശുചിത്വ ദി നാചരണം ഉല്‍ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ ​എസ്സ്  കുര്യാക്കോസ് നിര്‍വ്വഹിച്ചു.
__________________________________________________________
ക്ലബ്ബുകളുടെ ഉല്‍ഘാടനം.


വരക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ രൂപീക രിച്ച വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉല്‍ഘാടനം എളേരിത്തട്ട് നായനാര്‍ മെ മ്മോറിയല്‍ ഗവ. കോളേജ് ലക്ചറര്‍ ശ്രമ തി ധനുമോള്‍ ചിങ്ങനാപുരം നിര്‍വ്വഹിച്ചു.
_______________________________________________________  
സ്ക്കൂള്‍കലാമേള 2014-15.
ഗോപികയുടെ നാടോടിനൃത്തം


      ഈ വര്‍ഷത്തെ സ്ക്കൂള്‍ കലാമേള ഹയര്‍സെക്കന്ററി പ്രിന്‍സി പ്പല്‍ ശ്രീ മുരളീധരന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ഒക്ടോബര്‍ 9,10 തീയതികളിലായി നടത്തിയ കലാമേള യില്‍ കുട്ടികള്‍ ആവേശത്തോടുകൂടി പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ഹെഡ്‌മിസ്ട്രസ് ശ്രീമതി പി ശാന്തമ്മ നിര്‍വഹിച്ചു.






_________________________________________________________________________________


കരാട്ടെ ക്ലാസ്സ്.
         
     സ്കൂളില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കാ യി കരാട്ടെക്ലാസ്സ് ആരംഭിച്ചു. ഒക്ടോബര്‍ 2, ഗാ ന്ധിജയന്തിദിനത്തില്‍ ക്ലാസ്സിന്റെ ഔപചാരി കമായ ഉല്‍ഘാടനം ബഹു. പ്രിന്‍സിപ്പല്‍ ശ്രീ പി. കെ. മുരളീധരന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു
____________________________________________________________________________________
പഠനത്തിനായി ഒരു സ്റ്റെപ്.



           സ്ക്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ ഗൃഹസന്ദര്‍ശനം നടത്തിയപ്പോള്‍ വീട്ടില്‍ ഇരുന്നു പഠിക്കാന്‍ മേശയും കസേര യും ഇല്ലാത്തവരായി അദ്ധ്യാപകര്‍ കണ്ടെത്തി യ 9 കുട്ടികള്‍ക്കു് മേശയും കസേരയും വാങ്ങി നല്‍കി.


          മേശകള്‍ ബഹു. പി.ടി.എ പ്രസിഡന്റ് ശ്രീ പി. ആര്‍. കുഞ്ഞിരാമനും കസേരകള്‍ ബഹു. മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി മേരി ടീച്ചറും വിതരണം ചെയ്തു. ഇതിനായുള്ള വിഭവ സമാഹരണം അദ്ധ്യാപകര്‍ സ്വയം കണ്ടെ ത്തി.

________________________________________________________
സ്ക്കൂള്‍മുറ്റത്തൊരു പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടനിര്‍മ്മാണ ഉല്‍ഘാടനം പഞ്ചായത്ത് മെംബര്‍ ശ്രീമതി എ വി ശാന്ത നിര്‍വ്വഹിക്കുന്നു. 
              വരക്കാട് ഹൈസ്ക്കൂളില്‍ പച്ചക്കറിത്തോട്ടനിര്‍മ്മാണത്തിന്റെ ഔപചാരിക ഉല്‍ഘാടനം ബഹു. വെസ്റ്റ് എളേരിഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി എ വി ശാന്ത നിര്‍വ്വഹിച്ചു. അന്നേദിവസം വെസ്റ്റ് എളേരി കൃഷി ഓ ഫീസര്‍ ശ്രീമതി ഡി സുമ ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷി എങ്ങിനെ ഫലപ്രദമായി നടത്താം എന്ന വിഷയ ത്തില്‍ ക്ലാസ്സ് എടുത്തു. പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരല്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്തമ്മ പി എന്നിവര്‍ നേതൃത്വം നല്‍കി.

ഫലപ്രദമായ രീതിയിലുള്ള പച്ചക്കറികൃഷി എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍ ഡി സുമ ക്ലാസ്സ് എടുക്കുന്നു

 പച്ചക്കറികൃഷിയുടെ കൂടുതല്‍ ചിത്രങ്ങള്‍.....
________________________________________________________

ഗേള്‍സ് ഗൈഡന്‍സ് ക്ലാസ്സ്.
ഗേള്‍സ് ഗൈഡന്‍സ് ക്ലാസ്സ്.
_________________________________________________________
പ്രസംഗപരിശീലനക്കളരി.
ഉല്‍ഘാടനം പി.ടി.എ പ്രസി. ശ്രീ പി ആര്‍ കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുന്നു.
        


ശ്രീമതി മീനാക്ഷീ ബാലകൃഷ്ണന്‍ സമ്മാനം നല്‍കി.
സ്ക്കൂളില്‍ തിരഞ്ഞെടുത്ത 40 കുട്ടികള്‍ക്കാ യി ജൂലൈ 16,17,18 തീയതികളില്‍  പ്രസംഗപരി ശീലനക്കളരി നടത്തി. ബഹു മാനപ്പെട്ട ചിങ്ങനാപുരം മോഹനന്‍മാസ്റ്റര്‍ ശ്രീ ദിവാകരന്‍ മാസ്റ്റര്‍, ശ്രീ രാഘവന്‍ ടി.പി, ശ്രീ ഒ കെ വിശ്വനാഥന്‍, ശ്രീ മുരളീ ധരന്‍ പി കെ എന്നിവര്‍ പ്രസംഗ കലയു ടെ സ്വാധീനം,പ്രസംഗകല-വായനയുടെ പ്രസക്തി,പ്രസംഗം പരിശീലിക്കേണ്ടതെ ങ്ങിനെ,പ്രസംഗം മികവ് പുലര്‍ത്താന്‍ ശ്ര ദ്ധിക്കേണ്ട കാര്യങ്ങള്‍, പ്രസംഗങ്ങള്‍ പല വിധം, പ്രസംഗത്തിന്റെ ചരിത്രം എന്നീ  വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു. കുട്ടികള്‍ക്കു് പ്രസംഗമല്‍സരവും, മറ്റ് മല്‍സരങ്ങളും നടത്തി, വിജയികള്‍ക്കു് സമ്മാനം നല്‍കി. സമാപന സമ്മേളനത്തില്‍ ബഹു. പരപ്പ ബ്ലോക്കു് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷീ ബാലകൃഷ്ണന്‍ എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി.
പ്രസംഗപരിശീലനക്കളരിയിലെ കൂടുതല്‍ ചിത്രങ്ങള്‍.....
__________________________________________________________________________________
പ്രവര്‍ത്തിപരിചയമത്സരം. 
 
സ്ക്കൂള്‍ പ്രവര്‍ത്തിപരിചയമേളയിലെ മത്സരത്തില്‍നിന്നു്.
_________________________________________________________
അമ്മമാര്‍ക്കുള്ള ബോധവല്‍ക്കരണക്ലാസ്സ്.

അമ്മമാര്‍ക്കുള്ള ബോധവല്‍ക്കരണക്ലാസ്സ് ശ്രീ കൂക്കാനം റഹ്‌മാന്‍ മാസ്റ്റര്‍ ക്ലാസ്സ് എടുക്കുന്നു.
_________________________________________________________
 എയ്ഡ്സ് ബോധവല്‍ക്കരണ പാവനാടകം.
      എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്ക്കൂളില്‍ പാവനാടകം നടത്തി. 20 മിനുറ്റ് നീണ്ടുനിന്ന   നാടകം വിജ്ഞാനപ്രദവും രസകരവും ആയിരുന്നു.
______________________________________________________________________________________
കലിംഗ് ലിര്‍മ്മാണം.
വരക്കാട് ടൗണില്‍ ഉള്ള കലിംഗി ന്റെ പാര്‍ശ്വഭിത്തി വരക്കാട് സ്ക്കൂളി ലെ കുട്ടികള്‍ നിര്‍മ്മിച്ചുകൊണ്ട് മാ തൃകയായി. നേരത്തേ തകര്‍ന്നു വീ ണ ഭിത്തിയാണ് കുട്ടികള്‍ പുതുക്കി പണിതത്. ഭിത്തിയില്ലാത്തതിനാ ല്‍ ഇവിടെ അപകടം പതിവായി രുന്നു. പല പ്രാവശ്യം അധികാരി കളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമില്ലാതെവന്നപ്പോളാണു് കുട്ടി കള്‍തന്നെ രംഗത്തിറങ്ങിയത്. 

കലിംഗിന്റെ പാര്‍ശ്വഭിത്തിനിര്‍മ്മാണ ഉല്‍ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ സഹദേവന്‍ ന്ര്‍വ്വഹിക്കുന്നു.
____________________________________________________________________________________
നിയമ ക്ലാസ്സ്.
       
      ചിറ്റാരിക്കാല്‍ പോലീസ്സ് സ്റ്റേഷന്‍ ഹൗസ്സ് ഓഫീസര്‍ സ്ക്കൂളിലെ കുട്ടികള്‍ക്കായി ഒരു നിയമ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പ്രധാനമാ യും സൈബര്‍ കുറ്റകൃത്യങ്ങള്‍, ട്രാഫിക് നിയമ ങ്ങള്‍ എന്നിവയില്‍ അവബോധം സൃഷ്ടിക്കാന്‍ ക്ലാസ്സ് സഹായകമായി. വിവിധ വിഷയങ്ങ ളില്‍ കുട്ടികള്‍ക്കുള്ള സംശയനിവാരണവും നട ത്തി.
____________________________________________________________________________________
സൗജന്യയൂണിഫോം വിതരണം.



   വെസ്റ്റ് എളേരി സി ഡി എസ് ചെയര്‍പെ ഴ്‌സന്‍ ശ്രീമതി രജനി യൂണിഫോം വിതരണ ഉല്‍ഘാടനം നടത്തി. അര്‍ഹതപ്പെട്ട 10 കുട്ടികള്‍ക്ക് സൗജന്യമായി ഓരോ ജോഡി യൂണിഫോം വിതരണം ചെസ്തു. ___________________________________________________
സംവാദം
     

         പൂര്‍വ്വവിദ്യാര്‍ത്ഥിയും അമേരിക്കയില്‍ എഞ്ചിനീയര്‍ ജോലിയിലുള്ളതുമായ ശ്രീ രത്നാ കരന്‍ തന്റെ പൂര്‍വ്വകാല അനുഭവങ്ങളും അമേ രിക്കന്‍ അനുഭവങ്ങളും വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കുന്നു.

________________________________________________________
സയന്‍സ് എക്സിബിഷന്‍.
സ്ക്കൂളില്‍ നടത്തിയ സയന്‍സ് എക്സിബിഷനില്‍ നിന്നു്.
____________________________________________________________________________________

No comments:

Post a Comment