ശ്രീ അബ്ദുള്‍ നാസര്‍ പി രക്ഷാകര്‍ത്താക്കള്‍ക്കായുള്ള ബോധവല്‍ക്കരണക്ലാസ്സ് എടുക്കുന്നു.
PARENTAL CO-OPERATION. Dear Parent,
Parents have an important role to play in the education of
their children. The Co-operation and goodwill of parents are must
essential for healthy and useful Parent-Teacher relationship. The
school needs the involvements of parents in all kinds of its activities
aimed at providing excellent educational opportunities for the pupils
and also identifying their talents and skills. The parents should put
forward their suggestions and assistance in the efforts taken by the
school authorities to improve the teaching and learning of their
children.
Principal/Headmistress.
|
P.T.A കമ്മറ്റി. | MOTHER P.T.A കമ്മറ്റി. |
ശ്രീ പി ആര്‍. കുഞ്ഞിരാമന്‍, പ്രസിഡന്റ്. | ശ്രീമതി. മേരി മാത്യു, പ്രസിഡന്റ്. |
ശ്രീ. കുഞ്ഞമ്പു എം, വൈസ് പ്രസിഡന്റ്. | |
മെമ്പര്‍മാര്‍ | മെമ്പര്‍മാര്‍ |
|
|
ഓഡിറ്റര്‍മാര്‍. |
|
തമസോ മാ ജ്യോതിര്‍ഗമയ. ശ്രീ റഷീദ് പി, F/O റസീന എം കെ, +2 ഹ്യുമാനിറ്റീസ്, വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.
അറിവിന്റെ മുത്തുകള്‍ തേടി നാം നവലോക-
ചിന്തയില്‍ ഒരുമയോടൊത്തുകൂടാം.
കാരുണ്യമൂര്‍ത്തിയാമമ്മയ്ക്കു് നല്‍കുവാന്‍,
സ്നേഹാക്ഷരങ്ങളാല്‍ കൂട്ടുകൂടാം.
കര്‍മ്മങ്ങളില്ലാത്ത തത്വങ്ങളൊക്കയും
നാടിന്നു വേണ്ടാത്ത ജല്‍പ്പനങ്ങള്‍.
വാക്കും പ്രവൃത്തിയും മാറാതെ നോക്കണം
നേരിന്റെ പാതയില്‍ നിലകൊള്ളണം.
പല്ലിളിച്ചാര്‍ക്കുന്ന കാട്ടാള നീതികള്‍,
നീതിപീഠങ്ങളെ കൊഞ്ഞനം കുത്തുന്നു.
ഉത്തരം താങ്ങുന്ന പല്ലികള്‍ നാടിനെ
കീറിമുറിക്കുവാന്‍ നെട്ടോട്ടമോടുന്നു.
വിദ്യകൊണ്ടെന്താണു നേട്ടം? നാടിന്റെ-
നൊമ്പരം കാണുവാന്‍ കണ്ണില്ലെന്നാല്‍!
നന്മയില്‍ വളരണം നന്നായി ചെയ്യണം
നാടിന്റെ നന്മയ്ക്കായൊന്നിക്കണം.
സഹജരെ കാണുവാനാദ്യം പഠിക്കണം
സഹനവും സ്നേഹവും ഉള്ളിലുറയ്ക്കണം.
അര്‍ഹതയുള്ളോര്‍ക്കു കാരുണ്യമേകുവാന്‍
കാവലാളായ് മുന്നില്‍ നമ്മളുണ്ടാവണം.
ജ്ഞാനിതന്‍ പേനയിലൂറും മഷിത്തുള്ളി-
രക്തസാക്ഷിത്വത്തിന്‍ രക്തത്തേക്കാള്‍
എത്ര മഹത്തരം ഏറെ പ്രചോദനം
അമ്മതന്‍ മാറിലെ തീ കെടുത്താന്‍.
ബ്ലാക്ക് ക്യാറ്റും ടൈഗറും മാറുന്ന മര്‍ത്ത്യന്നു
കല്‍പ്പിച്ചുകിട്ടിയ മഹനീയ നാമങ്ങള്‍.
നാം നമ്മെ കൊന്നു തിന്നുമ്പോള്‍ മാറുന്നു
പരിണാമസിദ്ധാന്തം വിപരീതമായ്!
വേണം നമുക്കൊരു മാറ്റം ധര്‍മ്മത്തിന്‍-
പാതയില്‍ ശാദ്വല തീരമെത്താന്‍.
പരിമളം പൂക്കുന്ന പൂങ്കാവനത്തിലെ
വര്‍ണ്ണപുഷ്പങ്ങള്‍ നാം ഭാരതീയര്‍.
|
രക്ഷിതാക്കള്‍ക്കും സര്‍ഗ്ഗാത്മകത വളര്‍ത്താനവസരം. കുട്ടികളുടെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്ഷിതാക്കളുടെ സൃഷ്ടികള്‍ നല്‍കിയാല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണു്. .
No comments:
Post a Comment