ഉയര്‍ന്ന വിജയത്തിനായി ഒരു സ്റ്റെപ്പ് കൂടി......
പത്താംതരത്തിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ......
വരക്കാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ ഈവ ര്‍ഷം പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി 16.10. 2014 ന് മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നടത്തി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ഐ.ടി @ സ്ക്കൂളിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭ മായ STEPS ന്റെ ഭാഗമായിട്ടാണ് ക്ലാസ്സുക ള്‍ സംഘടിപ്പിച്ചത്. മുന്‍കൂട്ടി പരിശീലനം ലഭിച്ച തോമാപുരം ഹയര്‍സെക്കന്ററി സ്ക്കൂള്‍ അദ്ധ്യാ പികമാരാണ് ക്ലാസ്സ് നയിച്ചത്. പത്താംതരത്തിലെ കുട്ടികള്‍ക്കു് പഠനത്തില്‍ ഒരു പുത്തന്‍ ഉണ ര്‍വ്വും രക്ഷിതാക്കള്‍ക്കു് തങ്ങളുടെ കുട്ടികളുടെ പഠനപ്രക്രിയയില്‍ എങ്ങിനെ ഇടപെടണമെന്നുള്ള തിനെക്കുറിച്ച് അവബോധവും ക്ലാസ്സ്കൊണ്ട് നേടാന്‍ കഴിഞ്ഞു.
എനിക്ക്
പൂമ്പാറ്റകളാകണം...... കഠിനപ്രയത്നത്തിലൂടെ പറന്ന് പറന്ന്
ലക്ഷ്യത്തിലെത്തണം.. എസ്സ് എസ്സ് എല്‍ സി പരീക്ഷ യില്‍ ഉയര്‍ന്ന വിജയം
നേടണം. |
ക്ലാസ്സില്‍ കുട്ടികള്‍ ഒരു ഉറച്ച തീരുമാനത്തിലെ ത്തി. ലക്ഷ്യം നേടാന്‍ തടസ്സം നില്‍ക്കുന്ന മോ ശമായ ശീലങ്ങള്‍ ഒഴിവാക്കാനും അതിനായി വേദനകള്‍ സഹിച്ച് സ്വയം മാറാനും ഉള്ള നി ശ്ചയദാര്‍ഢ്യം കുരുന്ന് മനസ്സുകളില്‍ രൂപം കൊണ്ടു.
ഉച്ചയ്ക്ക്ശേഷം രക്ഷിതാക്കള്‍ക്കും ക്ലാസ്സ് നടത്തി. തങ്ങളുടെ കുട്ടികളുടെ പഠനപ്രക്രിയയില്‍ ഇതു വരെ അനുവര്‍ത്തിച്ചിരുന്ന ഇടപെടലുകള്‍ പര്യാപ്തമാണോ? ആത്മപരിശോധനയ്ക്ക് ക്ലാസ്സില്‍ അവസരം ലഭിച്ചു. ചില സത്യങ്ങള്‍ സ്വയം മനസ്സിലാക്കാനും ക്ലാസ്സ് കാരണമായി......
എന്റെ
കുട്ടിയെ പൂര്‍ണ്ണമായി മനസ്സി ലാക്കാന്‍ പലപ്പോഴും എനിക്കു കഴി ഞ്ഞിട്ടില്ല
എന്ന് ഞാന്‍ തിരിച്ചറിയു ന്നു. എന്റെ കുട്ടി എസ്സ് എസ്സ് എല്‍ സി പരീക്ഷയി
ല്‍ ഉയര്‍ന്ന വിജയം നേടാന്‍ എനിക്കു് പലതും ചെയ്യാനു ണ്ട്. |
ഉപാധികളില്ലാതെ സ്നേഹിക്കാന്‍...! പൂര്‍ണ്ണമായി വിശ്വസിക്കാ ന്‍.......! അംഗീകരിക്കാന്‍ ....! ആത്മ വിശ്വാസം പകരാന്‍...! പ്രയാസങ്ങള്‍ കേള്‍ക്കാന്‍......! |
പൊതുവെ മോട്ടിവേഷന്‍ ക്ലാസ്സ് കുട്ടികളിലും രക്ഷിതാക്കളിലും പഠനപ്രക്രിയയില്‍ ഒരു പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്യാന്‍ സഹായകമായി.
No comments:
Post a Comment