ഒരു
മനുഷ്യായുസ് മുഴുവന്‍ നമുക്കായി
ചെലവഴിച്ച ഒരുപറ്റം ജീവിതങ്ങളെ
ഓര്‍മപ്പെടുത്താന്‍ ഒരുദിനം
കൂടി;
ഇന്ന് ലോക
വയോജന ദിനം. 'നമ്മുടെ
നാളെ -വയോധികര്‍
പറയുന്നത്' എന്നതാണ്
ഇക്കൊ ല്ലത്തെ വിഷയം.
മുതിര്‍ന്ന പൗരന്‍മാരുടെ
അധ്വാ നങ്ങളിലേക്ക് യുവതയുടെ
ശ്രദ്ധ ക്ഷണിക്കുന്നവയാണ്
ഈ വാചകങ്ങള്‍.
ആഘോഷങ്ങള്‍ക്കൊടുവില്‍
മറവിയിലേക്ക് തള്ളിയിടാനുള്ളതാകരുത്
വയോജനങ്ങള്‍. കടന്നുപോകുന്ന
ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള
ദൂരം കുറഞ്ഞുവരികയാണെന്ന ബോധ്യം മനസ്സിലുറപ്പിച്ചാല്‍,
കൊഴിഞ്ഞുവീണ
പഴുത്തിലകളെ നോക്കി ചിരിക്കുന്ന
പച്ചിലകളാ കാന്‍ നമുക്കാവില്ല.
No comments:
Post a Comment