വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Tuesday, December 9, 2014

ഡിസംബര്‍ 9

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം.

രാജ്യത്ത് മുമ്പില്ലാത്ത വിധം അഴിമതിയെക്കുറിച്ച് ചര്‍ച് ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം അ ഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്. 2003 ഒക്‌ടോ ബര്‍ 31 ന് ഐക്യ രാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍ അംഗീകരിച്ച ശേഷമാണ് എല്ലാ വര്‍ഷ വും ഡിസംബര്‍ ഒന്‍പതിന് അന്തരാഷ്ട്ര അഴിമതി വിരു ദ്ധദിവസമായി ആചരിക്കാന്‍ തീരുമാനിച്ചത്.
അസംബ്ലിയില്‍ എടുത്ത അഴിമതിവിരുദ്ധപ്രതിജ്ഞ.
കഴിഞ്ഞ വര്‍ഷം ബംഗളൂരു ആസ്ഥാനമായ ഒരു ഏജന്‍സി നടത്തിയ സര്‍വെയില്‍ രാജ്യ ത്ത് പ്രതിവര്‍ഷം ആറ് ലക്ഷത്തി മുപ്പതി നായിരം കോടി രൂപയുടെ അഴിമതി നട ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്കു പ്രകാരം കേരളത്തില്‍ പ്രതിവര്‍ ഷം മുപ്പതിനായിരം കോടി രൂപയുടെയെ ങ്കിലും അഴിമതി നടക്കുന്നുണ്ടാകണം. ന മ്മുടെ രാജ്യത്ത് വികസന പ്രവൃത്തികള്‍ ക്കായി ചെലവഴിക്കുന്ന ഓരോ രൂപയിലും എട്ടു പൈസ മാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഈ ദിനത്തില്‍ സംസ്ഥാനത്തെ സര്‍ ക്കാര്‍ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, സ്‌കൂള്‍- കോളജു കള്‍ എന്നിവിടങ്ങളില്‍ അഴിമ തി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. നൂറു രൂപയാ യാലും, നൂറു കോടി രൂപയായാലും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത് സാമൂഹിക, ജനാ ധിപത്യ,ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാകണം ഇന്നത്തെ അഴിമതി വിരുദ്ധ പ്രതിജ്ഞ അതിലെ ആദ്യ വാചകം ഓ ര്‍മിപ്പിക്കുന്നത് പോലെ നമ്മുടെ എല്ലാ പ്രവൃത്തികളിലും സത്യസന്ധതയും, സുതാര്യതയും കാ ത്തുസൂ ക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കാന്‍ ആഗോള അഴിമതി വിരുദ്ധദിനത്തില്‍ നമുക്ക് കഴിയട്ടെ. 

അഴിമതിവിരുദ്ധപ്രതിജ്ഞ 

 നാം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും സത്യസന്ധതയും സുതാര്യ തയും കാത്തു സൂക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കുമെന്ന് ഇ തിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖല കളിലും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിര്‍ബാധം പ്രവ ര്‍ത്തിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുന്നു. അഴിമ തിരഹിത പ്രവ ര്‍ത്തനം ലക്ഷ്യമാക്കി സദാ ജാഗരൂകരായി പ്രവര്‍ത്തിക്കും. സംഘ ടിത പരിശ്രമത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ ത്തുകയും ചെയ്യും. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ മനസാക്ഷിക്കനുസരിച്ച് നിര്‍ഭയമായും പക്ഷഭേദമില്ലാതെയും നിറ വേറ്റുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment