- മാർച്ച് 8 - ലോക വനിതാ ദിനം..സ്ത്രീ സുരക്ഷയും സമത്വവും മുന്നോട്ട് വച്ച് ലോകവനിതാ ദിനം ആഘോഷിക്കുമ്പോഴും സംസ്ഥാനത്തെ സ്ത്രീകള്‍ അത്രകണ്ട് സുരക്ഷിതരല്ലയെന്ന് സൂചിപ്പിക്കുന്നതാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞവര്‍ഷം മാത്രം 24,384 സ്ത്രീകളെയാണ് കേരളത്തില്‍ കാണാതായത്. ഇതില്‍ 4374 പേര്‍ 18 വയസ്സിനു താഴെയുളളവരാണ്. ഇതില്‍ 1822 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.മുന്‍വര്‍ഷം 3375 പേരെ കാണാതായിരുന്നിടത്തു നിന്നാണ് ഈ വന്‍ വര്‍ദ്ധനവ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുകളുടെ കണക്കുകള്‍ മാത്രമാണിത്. മാനഹാനി ഭയന്നും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുടെ കൂടി കണക്കെടുത്താല്‍ നിലവിലുളള കണക്കിനേക്കാള്‍ ഇരട്ടിവരും.സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പെണ്‍ വാണിഭ സംഘങ്ങള്‍ വ്യാപകമായതും ഇന്റര്‍നെറ്റിന്റെ ചതിക്കുഴികള്‍ തിരിച്ചറിയപ്പെടാത്തതുമാണ് ഓരോ വര്‍ഷവുമുണ്ടാകുന്ന കണക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം.കാസര്‍കോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കുറവ് പെണ്‍കുട്ടികളെ കാണാതായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതാകുന്ന സംസ്ഥാനം ഡല്‍ഹിയാണ്.
Saturday, March 7, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment