വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Thursday, November 13, 2014

ഒരു ദിനത്തിലെ രണ്ട് ആചരണങ്ങള്‍...!

നവംബര്‍ 14- ശിശുദിനം.

പണ്ഡിറ്റ് ജവഹര്‍ ലാല്‍നെഹ്രു വിന്റെ ജന്‍മദിനമാണ് ഇന്ത്യയി ല്‍ ശിശുദിനമായി ആഘോഷിക്കു ന്നത്. ആനന്ദത്തിന്‍റെയും, ആര്‍പ്പു വിളികളുടെയും, ശൈശവാഘോഷ ത്തിന്റെയും ദിനമാണിത്. നെഹ്രുവി നോടുള്ള ആദരവുകൂടിയാണ് ശിശു ദിനത്തിലൂടെ ആഘോഷിക്കുന്നത്.
രാജ്യത്തെ വിദ്യാസമ്പന്നരും ആരോഗ്യ മുള്ളവരുമായ പൗരന്മാരായി ആനന്ദിച്ച് വളരുവാനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് ശിശുദിനം ആ ഘോഷിക്കുന്നത്. മാത്രമല്ല അവര്‍ക്കുള്ളത് മറ്റുള്ളവരുമായി മൂല്യബോധത്തെ ക്കുറിച്ച് പ ങ്കുവയ്ക്കുന്നതിനും അത്തരത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കാനാകുമെങ്കി ല്‍, നിങ്ങളുടെ കുട്ടി ഉത്തരവാദിത്വമുള്ള ഒരു മനുഷ്യജീവിയായി വളര്‍ന്നുവരും എന്നു  മാത്രമല്ല, അങ്ങനെയല്ലായിരുന്നെങ്കില്‍ നിങ്ങളുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത തര രത്തില്‍ അപരാധിയായിപ്പോകേണ്ടിയിരുന്ന മറ്റൊരു കുട്ടി ആകാതിരിക്കുകയോ ചെ യ്യാം.
നവംബര്‍ 14- World Diabetes Day
   മുകളില്‍ പറഞ്ഞ തീയതികള്‍ നമു ക്കു പരിചിതമാണല്ലൊ, എന്നാല്‍ ഇ വ തമ്മിലുള്ള ബന്ധമാണ് എന്നെ  അതിശയിപ്പിച്ചത്. ഇന്നു നമ്മുടെ കു ട്ടികളില്‍, ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ കൊണ്ടാവാം, ഏറ്റവും അ ധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശൈശവത്തിലുള്ള പ്രമേഹം.
  Type 2 diabetese  ഇപ്പോള്‍ കുട്ടികളിലും കണ്ട് വരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടു ണ്ട്. നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഷുഗറിന്‍റെ അളവ് നിയന്ത്രിക്കാനുള്ള ഇന്സുലിന്‍ ശരീരം നിര്‍മ്മിക്കാതിരിക്കൂകയൊ ഉല്പാദിക്കപ്പെട്ട ഇന്സുലിന്‍ യഥാക്രമം ഉപ യോഗിക്കാതിരിക്കുകയൊ ചെയ്യുന്ന അവസ്ഥയാണിത്. ഇതു മിക്കവാറും കേസുകളില്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്. അമിതവണ്ണം പ്രമേഹരോഗത്തിന്‍റെ ഒരു ലക്ഷണമാകാം, പക്ഷെ ഇത് ഹൃദ്രോഗം,ബ്ലഡ് പ്രഷര്‍, ക്യാന്സര്‍, വാതസംബന്ധ രോഗങ്ങള്‍ എന്നിവയിലേക്കുള്ള വഴിയാവാം. ടൈപ്പ് 2 ഡയബെറ്റിക്സിന് ഇന്സുലിന്‍ കുത്തിവെക്കുന്നതാണ് കണ്ടു വരുന്ന ചികിത്സാരീതി.ഈ  രോഗം കണ്ടു പിടിക്കതെയും യഥാസമയം ചികീത്സ കിട്ടാതെ പോകുകയും ചെയ്താല്‍ അതിന്‍റെ പരിണിതഫലം ഭയാനകമായിരിക്കും എന്നാണ് ഡോക്ടര്മാര്‍ പറയുന്നത്.പുതിയരീതിയിലുള്ള മരുന്നു കള്‍ സമീപഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാം.മുതിര്ന്ന ഒരു പ്രമേഹരോഗിയുടെ അതേ ചികിത്സാരീതി തന്നെയാണ് കുട്ടികള്‍ക്കും  സ്വീകരിക്കേണ്ടി വരിക. അതായത്, ഭക്ഷ ണക്രമീ കരണവും വ്യായാമവും മരുന്നുകളും.അതിനാല്‍.രോഗാവസ്ഥയിലേക്ക് പോകു ന്നതിനേക്കാള്‍ നല്ലത് നമ്മുടെ ജീവിതരീതികളും ഭക്ഷണക്രമങ്ങളും മാറ്റുന്നതാണെന്ന് എനിക്ക് തോന്നുന്നു.
            നമ്മുടെ സമൂഹത്തില്‍ എറ്റവും അധികം പീഡനം അനുഭവിക്കുന്നത് കുട്ടികളാ ണെന്നു ഉറപ്പിച്ച് പാറയാന്‍ കഴിയും.കാരണം വീടുകളില്‍ നിന്നു തന്നെ വിലക്കുകളു ടെ ഒരു ചങ്ങല അവന്‍റെ കാലില്‍ കുരുങ്ങുന്നു. പിന്നീട് സ്കൂളില്‍ അതിന്‍റെ മൂര്‍ദ്ധ ന്യാവസ്ഥയാണ്. മാതാപിതാക്കളുടെ, അധ്യാപകരുടെ, അങ്ങനെ മുതിര്ന്ന എല്ലാവ രുടെയും ആഗ്രഹത്തിനൊത്ത് ചലിക്കുന്ന ഒരു പാവയെ പോലെയാണ് കുട്ടികള്‍ .അ വരുടെ പ്രായത്തില്‍ എറ്റവും അധികം കേള്‍ക്കുന്ന വാക്ക് “വേണ്ട ” എന്നായിരിക്കും.
              എല്ലം അവരുടെ നന്മയെ കരുതിയാണെങ്കിലും,കുറച്ചുംകൂടി സ്വാതന്ത്ര്യം അവര്‍ അര്ഹിക്കുന്നില്ലെ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.ചില നിയന്ത്രണങ്ങള്‍ ആവ ശ്യമെന്നാലും, നമുക്ക് അവരുടെ മേലുള്ള നമ്മുടെ പിടുത്തം ഒന്ന് അയച്ച് വിടാം. അവ ര്‍ തുമ്പികളെ പോലെ പാറി നടക്കട്ടെ, നമുക്ക് മാറി നിന്ന് അവരുടെ സന്തോഷത്തി ല്‍ പങ്കുചേരാം.

No comments:

Post a Comment