വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Sunday, June 14, 2015

ജൂണ്‍ 21. അന്താരാഷ്ട്രയോഗാദിനം. 

മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ.
    മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ കഴിവുകളെയും ചിന്തകളെയും നേര്‍രേഖയിലേക്ക് നയിച്ച് അവരെ പരിപൂര്‍ണ്ണനാക്കുവാന്‍ ശ്രമിക്കുക എന്നുള്ളതാണ് യോഗ ശാസ്ത്രങ്ങളുടെ ആത്യന്തിക ലക്ഷ്യം. യോഗം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ യോജിപ്പിക്കുക അല്ലെങ്കില്‍ ഐക്യപ്പെടുത്തുകയെന്നുള്ളതാണ്. നമ്മുടെ ശരീരമാകുന്ന ബാറ്ററിയെ ചാര്‍ജ്ജ് ചെയ്യുന്ന പ്രക്രിയയാണ് യോഗാ. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ കൂട്ടിച്ചേരല്‍ ആണ് യോഗ എന്നതുകൊണ്ട് ഉ്‌ദ്ദേശിക്കുന്നത്. മനുഷ്യന്റെ ശാരീരികവും മാനസീകവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍്കകുള്ള ഏറ്റവം ഫലപ്രദമായ പരിഹാരമാര്‍ഗ്ഗമാണ് യോഗ എന്നത്. അനന്തസാഗരം പോലെ വിശാലമായി കിടക്കുന്ന യോഗശാസ്ത്രത്തെ കുറിച്ച് വാക്കുകളിലും അക്ഷരങ്ങളിലും പ്രതിപാദിപ്പിക്കുക പ്രയാസകരമാണ്.
          സാധാരണക്കാരനും തുടക്കക്കാരനും മനസ്സിലാക്കതക്കവിധത്തില്‍ ലളിതവും പ്രയോജനകരവുമായ വ്യായാമ രീതികളെ കുറിച്ചും യോഗാസനങ്ങളെ കുറിച്ചും ഇവിടെ പ്രതിപാദിക്കാന്‍ ശ്രമിക്കുകയെന്നത് ജീവിത കാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിത ചര്യയായണ്. യോഗം എന്നത് നല്ല മനോഭാവത്തോടു കൂടി യോഗശാസ്ത്രത്തെ സമീപിക്കുകയും, ക്ഷമയോടു കൂടി യോഗാസനങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നുള്ളതാണ് യോഗാ പഠിതാവും എന്ന നിലയില്‍ ചെയ്യേണ്ടിയത്. 
യോഗാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം യോഗാസനം ചെയ്യുക.പ്രഭാതത്തില്‍ ചെയ്യുന്നതാണ് ഉത്തമം. അതിനു സാധിക്കാത്തവര്‍ വൈകുന്നേരങ്ങളില്‍ ചെയ്യാന്‍ ശ്രമിക്കുക എല്ലാ ദിവസവും ആ നിശ്ചിത സമയത്തു ചെയ്യുവാന്‍ ശ്രദ്ധിക്കുക.    യോഗാമാറ്റ് അല്ലെങ്കില്‍ നല്ല നീളവും വീതിയും കട്ടിയുമുള്ള ബഡ്ഷീറ്ര് യോഗാസനം ചെയ്യാനായി ഉപയോഗിക്കുക.
        യോഗാസനം ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗവും ഭൂമിയെ സ്പര്‍ശിക്കാത്ത വിധം യോഗാമാറ്റില്‍ ഇരുന്നോ കിടന്നോ നിന്നോ വേണം യോഗാസനങ്ങള്‍ അനുഷ്ഠിക്കാന്‍.യോഗാസനം ചെയ്യേണ്ടത് കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിട്ട് വേണം.നല്ല വായുസഞ്ചാരം ലഭിക്കുന്ന മറ്റു ശല്യങ്ങള്‍ ഒന്നുമില്ലാത്ത സ്ഥലമോ മുറിയോ ഇതിനായി ഉപയോഗിക്കുക.
         യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. ശരീരത്തിന്റെയോ കൈകാലുകളുടെയോ ചലനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാത്ത വസ്ത്രങ്ങള്‍ ഇതിനായി ഉപയോഗിക്കുക.
ഒരു പ്രത്യേക ആസനം ചെയ്യുമ്പോള്‍ ക്ഷീണമോ, അസുഖമോ തോന്നിയാല്‍ തത്കാലം അതില്‍ നിന്നും മാറി ശവാസനത്തിലോ അല്ലെങ്കില്‍ അതിന് തത്തുല്യമായ സുഖകരമായ ആസനത്തിലോ ആയിരിക്കുവാന്‍ ശ്രദ്ധിക്കുക.       യോഗാസനം കഴിഞഞ് കുറഞ്ഞത് 15 മിനിറ്റിന് ശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വൈകുന്നേരങ്ങളില്‍ യോഗാസനം ചെയ്യുന്നവര്‍ 30 മിനിറ്റ് വയറിനും വിശ്രമം നല്‍കിയ ശേഷം യോഗാസനങ്ങള്‍ ചെയ്യുക.         നല്ല ക്ഷമയോടും ആത്മവിശ്വാസത്തോടും കൂടി സ്വന്തം ശരീരത്തിനും മനസ്സിനും വേണ്ടിയാണ് ചെയ്യുന്നതെന്ന ബോദ്ധ്യത്തോടെ യോഗാസനങ്ങള്‍ ചെയ്യുക
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
മനസ്സിനും ശരീരത്തിനും സൗഖ്യം പ്രദാനം ചെയ്യാന്‍ യോഗ
പൂര്‍വ്വകാലസ്മരണ പങ്കുവയ്ക്കുന്നു.
വരക്കാട് സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിനി ശ്രീമതി മിനിമോള്‍ തന്റെപൂര്‍വ്വകാല സ്മരണ വിദ്യാര്‍ത്ഥികളുമായി പങ്കു വയ്ക്കുന്നു. ഇപ്പോള്‍ ശ്രീമതി മിനിമോള്‍ കേന്ദ്രപാര്‍ലമെന്റില്‍ അണ്ടര്‍ സെക്രട്ടറി ആയി ജോലി നോക്കുന്നു. കഠിനപ്രയത്നത്താല്‍ ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്ന ഒരാളുമായുള്ള കൂടിച്ചേരല്‍ കുട്ടികള്‍ക്കൊരു നവ്യാനുഭവവും പ്രചോദനവുമായി. യോഗത്തില്‍ മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ ഒ കെ വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ പി കെ മുരളീധരന്‍, ഹെഡ്‌മിസ്ട്രസ് പി ശാന്തമ്മ എന്നിവര്‍ മിനിമോളെ അഭിനന്ദിച്ച് സംസാരിച്ചു.

Friday, June 12, 2015


പരിസ്ഥിതി ദിനാചരണം

വര ക്കാട് ഹയ ര്‍സെ ക്കന്ററി സ്കൂ ളില്‍ പരി സ്ഥി തി ദിനാ ചര ണത്തിന്റെ ഭാഗമായി കുട്ടിക ള്‍ക്കായി ചുമര്‍ചിത്ര നിര്‍മ്മാണ മത്സരം നടത്തി. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. രാവിലെ അസംബ്ലിയില്‍ വച്ചു് ശ്രീ നാരായണന്‍കുട്ടി മാസ്റ്റര്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഇക്കോക്ലബ്ബ് മെമ്പര്‍മാര്‍ സ്കൂള്‍ മൈതാനത്ത് വൃക്ഷത്തൈകള്‍ നട്ടു. എല്ലാകുട്ടികളുടെയും വീട്ടില്‍ നടുന്നതിനുള്ള വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

Thursday, June 11, 2015

ഹരീഷ് പി നായര്‍ ഉല്‍ഘാടനം പെയ്യുന്നു.



സ്വീകരണയോഗം.
ചിത്തിര പഠനാനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
2015 മാര്‍ച്ചില്‍ നടന്ന +2 പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്കു് വാങ്ങി മലയോരമേഖലയുടെ അഭിമാനമായി മാറിയ കുമാരി ചിത്തിര വേണുഗോപാലിനു് വരക്കാട് ഹയര്‍ സെക്കന്ററി സ്കൂള്‍ പി ടി എ യുടെ വകയായി സ്വീകരണം നല്‍കി. സ്വീകരണ യോഗം ജില്ലാ പഞ്ചായത്തു് മെമ്പര്‍ ശ്രീ ഹരീഷ് പി നായര്‍ ഉല്‍ഘാടനം ചെയ്തു. മുന്‍ പി ടി എ പ്രസിഡന്റ് ഒ കെ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ നാസര്‍ പി, പ്രതീഷ് കുമാര്‍ സി,
ഉപഹാരസമര്‍പ്പണം
കുഞ്ഞൂട്ടി കൊക്കാവള്ളില്‍, കുമാരി ഹെലന്‍ മരിയാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു് സംസാരിച്ചു.  കുമാരി ചിത്തിര വേണുഗോപാലിനു് ഉപഹാര സമര്‍പ്പണവും ക്യാഷ് അവാര്‍ഡ് ദാനവും നടത്തി. പ്രിന്‍സിപ്പല്‍ മുരളീധരന്‍ പി കെ സ്വാഗതവും റമിമോള്‍ ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്നു് കുമാരി ചിത്തിര വേണുഗോപാല്‍ തന്റെ പഠനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കു വച്ചു.
 ബോധവല്‍ക്കരണക്ലാസ്സു്
 വരക്കാട് സ്കൂളില്‍ രക്ഷാകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണക്ലാസ്സു് നടത്തി. സ്റ്റാഫ് സെക്രട്ടറി ബഹു. അബ്ദുള്‍ നാസര്‍ പി ഉച്ചകഴിഞ്ഞു്  2.30 മുതല്‍ 4 മണിവരെ ക്ലാസ്സ് എടുത്തു.

 
വരക്കാട് സ്കൂളില്‍ പ്രവേശനോത്സവം 2015-16.


2015-16 വര്‍ഷത്തെ പ്രവേശനോത്സവം ബഹു. സ്കൂള്‍ മാനേജര്‍ ശ്രീ പി കൃഷ്ണന്‍നായര്‍ ഉത്ഘാടനം ചെയ്യുന്നു.



തദവസരത്തില്‍ എം എസ് എഫ് സംഘടനയുടെ വകയായി തിരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള കുട, ബുക്കു്, ബാഗ് മറ്റു് പഠനോപകരണങ്ങള്‍ എന്നിവ അടങ്ങിയ കിറ്റ്  വിതരണം ചെയ്തു. ശ്രീ ജാതിയില്‍ അസ്സിനാറില്‍ നിന്നും കിറ്റുകള്‍ ഹെഡ്മിസ്ട്രസ് പി ശാന്തമ്മ ഏറ്റു വാങ്ങി. പി ടി എ പ്രസിഡന്റ് ശ്രീ പി ആര്‍ കുഞ്ഞിരാമന്‍, മദര്‍ പി ടി എ പ്രസിഡന്റ് ശ്രീമതി മേരി, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ,
ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ ശ്രീ പ്രതീഷ്‌കുമാര്‍, ഹെഡ്മിസ്ട്രസ് പി ശാന്തമ്മ തുടങ്ങിയവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. പാവപ്പെട്ട കുട്ടികള്‍ക്കു് പുസ്തകം വാങ്ങാനുള്ള തുക അടങ്ങിയ കവറുകളും ശ്രീ ജാതിയില്‍ അസ്സിനാര്‍ ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിച്ചു.