ചിത്തിര പഠനാനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു. |
2015 മാര്‍ച്ചില്‍ നടന്ന +2 പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ 1200 ല്‍ 1200 മാര്‍ക്കു് വാങ്ങി മലയോരമേഖലയുടെ അഭിമാനമായി മാറിയ കുമാരി ചിത്തിര വേണുഗോപാലിനു് വരക്കാട് ഹയര്‍ സെക്കന്ററി സ്കൂള്‍ പി ടി എ യുടെ വകയായി സ്വീകരണം നല്‍കി. സ്വീകരണ യോഗം ജില്ലാ പഞ്ചായത്തു് മെമ്പര്‍ ശ്രീ ഹരീഷ് പി നായര്‍ ഉല്‍ഘാടനം ചെയ്തു. മുന്‍ പി ടി എ പ്രസിഡന്റ് ഒ കെ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ നാസര്‍ പി, പ്രതീഷ് കുമാര്‍ സി,
കുഞ്ഞൂട്ടി കൊക്കാവള്ളില്‍, കുമാരി ഹെലന്‍ മരിയാ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു് സംസാരിച്ചു. കുമാരി ചിത്തിര വേണുഗോപാലിനു് ഉപഹാര സമര്‍പ്പണവും ക്യാഷ് അവാര്‍ഡ് ദാനവും നടത്തി. പ്രിന്‍സിപ്പല്‍ മുരളീധരന്‍ പി കെ സ്വാഗതവും റമിമോള്‍ ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്നു് കുമാരി ചിത്തിര വേണുഗോപാല്‍ തന്റെ പഠനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കു വച്ചു.
ഉപഹാരസമര്‍പ്പണം |
No comments:
Post a Comment