വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Monday, July 28, 2014

പ്രസംഗ പരിശീലന കളരി

      വരക്കാട് സ്ക്കൂളില്‍ ജൂലൈ 26,28 തീയതികളില്‍ തിരഞ്ഞെ ടുത്ത കുട്ടികള്‍ക്കായി പ്രസംഗ പരിശീലനക്കളരി നടത്തി. പരിശീ ലനത്തില്‍ 50 കുട്ടികള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി ശ്രീ ചിങ്ങനാപുരം മോഹനന്‍, ശ്രീ എം കെ ദിവാക രന്‍, ശ്രീ ടി പി രാഘവന്‍ എന്നിവര്‍ ക്ളാസ്സെടുത്തു. പങ്കെടുത്ത മുഴുവന്‍ കുട്ടി കള്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി. പ്രസംഗ മത്സരം, നി മിഷഭാഷണം, ഡിബൈറ്റ് എന്നിവയിലെ വിജയി കള്‍ക്കും ക്യാ മ്പില്‍ മികവു പുലര്‍ത്തിയ 4 കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ ക്യാമ്പ് നിയ ന്ത്രിച്ചു. പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാ ക്ഷി ബാലകൃഷ്ണന്‍, പി ടി എ പ്രസിഡന്റ് ശ്രീ കുഞ്ഞിരാമന്‍, മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ ഒ കെ വിശ്വനാഥന്‍, മദര്‍ പി ടി എ പ്രസിഡന്റ്  ശ്രീമതി മേരി രാജു, ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പ്രസംഗ പരിശീലന കളരി പി ടി എ പ്രസിഡന്റ് ശ്രീ കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്യുന്നു.

ക്ളാസ്സ് നയിച്ചവര്‍ 

 


സമാപനസമ്മേളനത്തില്‍ പരപ്പബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസംഗിക്കുന്നു



യുദ്ധവിരുദ്ധ പ്രതിജ്ഞ.

ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികദിനത്തില്‍ വരക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളിലെ കുട്ടികള്‍ യുദ്ധവിരുദ്ധപ്രതിജ്ഞ ചെയ്യുന്നു. കുട്ടികളോടൊപ്പം പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷീ ബാലകൃഷ്ണനും(നടുവില്‍) പ്രതിജ്ഞ ചെയ്യുന്നു.
                                       ദിവാകരന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. 

Wednesday, July 2, 2014

BLEND RP TRAINING



BLEND പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലനം ആരംഭിച്ചു.

         ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും ബ്ലോഗുവഴി ആശയ വിനിമയ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ഫീഡ്ബാക്ക് നല്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഡയറ്റ് വിഭാവനം ചെയ്ത ഒരു ഐ.സി.ടി അധിഷ്ഠിത പദ്ധതിയാണ് BLEND(Blog for Dynamic Educational Network). ഡയറ്റ് ഐടി@സ്ക്കൂളിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നത്.

   
കാസറഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് ഉണ്ടാവുകയും അത് കൃത്യമായും ശാസ്ത്രീയമായും അപ്ഡേറ്റു ചെയ്യുകയും ആവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, അക്കാദമിക പിന്തുണ എന്നിവ നല്‍കി അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുന്ന തരത്തിലാണ് ഡയറ്റ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും ‘;ഇന്ന് വായനാദിനംRead more at: http://www.indiavisiontv.com/2013/06/19/218490.html
Copyright © Indiavision Satellite Communications Ltd
വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും ‘;ഇന്ന് വായനാദിനംRead more at: http://www.indiavisiontv.com/2013/06/19/218490.html
Copyright © Indiavision Satellite Communications Ltd

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും ;ഇന്ന് വായനാദിനം

       ഇന്ന് വായനാദിനം. വായനയെ പ്രണയിക്കാന്‍, ഓര്‍ക്കാന്‍ ഒരു ദിനംകൂടി.  


           സൈബര്‍കാലത്തും വായന കുറയുന്നില്ല എന്നത് ആഹ്ലാദ കരമാണ്. വായനാശാലകളില്‍ നിന്ന് ഓണ്‍ലൈന്‍ രീതികളിലേക്ക് ചേക്കേറിയെങ്കിലും വായന ഇന്നും സമ്പന്നമാണ്. പി എന്‍ പണിക്കരെന്ന റിയപ്പെടുന്ന പൊതുവെയില്‍ നാരായണപ്പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിക്കുക വായിപ്പിക്കുക എന്നതാ യിരുന്ന പണിക്കരുടെ കര്‍മദൗത്യം. ഗ്രാമീണവായനശാലകള്‍ ഉണ്ടാക്കി കേരളീയരുടെ വായനാശീലത്തെ വര്‍ധിപ്പിക്കാന്‍ സ്വയം സമര്‍പ്പിച്ച വ്യ ക്തിയാണ് പി എന്‍ പണിക്കര്‍. വായനശാലകള്‍ പിന്നെ ഗ്രന്ഥശാല പ്രസ്ഥാനങ്ങളായും ലൈബ്രറി കൗണ്‍സിലായും വളര്‍ന്ന് വലുതായി.