വരക്കാട് സ്ക്കൂളില്‍ ജൂലൈ 26,28 തീയതികളില്‍ തിരഞ്ഞെ ടുത്ത കുട്ടികള്‍ക്കായി പ്രസംഗ പരിശീലനക്കളരി നടത്തി. പരിശീ ലനത്തില്‍ 50 കുട്ടികള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി ശ്രീ ചിങ്ങനാപുരം മോഹനന്‍, ശ്രീ എം കെ ദിവാക രന്‍, ശ്രീ ടി പി രാഘവന്‍ എന്നിവര്‍ ക്ളാസ്സെടുത്തു. പങ്കെടുത്ത മുഴുവന്‍ കുട്ടി കള്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കി. പ്രസംഗ മത്സരം, നി മിഷഭാഷണം, ഡിബൈറ്റ് എന്നിവയിലെ വിജയി കള്‍ക്കും ക്യാ മ്പില്‍ മികവു പുലര്‍ത്തിയ 4 കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ ക്യാമ്പ് നിയ ന്ത്രിച്ചു. പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാ ക്ഷി ബാലകൃഷ്ണന്‍, പി ടി എ പ്രസിഡന്റ് ശ്രീ കുഞ്ഞിരാമന്‍, മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ ഒ കെ വിശ്വനാഥന്‍, മദര്‍ പി ടി എ പ്രസിഡന്റ് ശ്രീമതി മേരി രാജു, ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പ്രസംഗ പരിശീലന കളരി പി ടി എ പ്രസിഡന്റ് ശ്രീ കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്യുന്നു.
ക്ളാസ്സ് നയിച്ചവര്‍
സമാപനസമ്മേളനത്തില്‍ പരപ്പബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസംഗിക്കുന്നു |
This comment has been removed by a blog administrator.
ReplyDelete