വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Wednesday, July 2, 2014


വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും ‘;ഇന്ന് വായനാദിനംRead more at: http://www.indiavisiontv.com/2013/06/19/218490.html
Copyright © Indiavision Satellite Communications Ltd
വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും ‘;ഇന്ന് വായനാദിനംRead more at: http://www.indiavisiontv.com/2013/06/19/218490.html
Copyright © Indiavision Satellite Communications Ltd

വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും ;ഇന്ന് വായനാദിനം

       ഇന്ന് വായനാദിനം. വായനയെ പ്രണയിക്കാന്‍, ഓര്‍ക്കാന്‍ ഒരു ദിനംകൂടി.  


           സൈബര്‍കാലത്തും വായന കുറയുന്നില്ല എന്നത് ആഹ്ലാദ കരമാണ്. വായനാശാലകളില്‍ നിന്ന് ഓണ്‍ലൈന്‍ രീതികളിലേക്ക് ചേക്കേറിയെങ്കിലും വായന ഇന്നും സമ്പന്നമാണ്. പി എന്‍ പണിക്കരെന്ന റിയപ്പെടുന്ന പൊതുവെയില്‍ നാരായണപ്പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായിക്കുക വായിപ്പിക്കുക എന്നതാ യിരുന്ന പണിക്കരുടെ കര്‍മദൗത്യം. ഗ്രാമീണവായനശാലകള്‍ ഉണ്ടാക്കി കേരളീയരുടെ വായനാശീലത്തെ വര്‍ധിപ്പിക്കാന്‍ സ്വയം സമര്‍പ്പിച്ച വ്യ ക്തിയാണ് പി എന്‍ പണിക്കര്‍. വായനശാലകള്‍ പിന്നെ ഗ്രന്ഥശാല പ്രസ്ഥാനങ്ങളായും ലൈബ്രറി കൗണ്‍സിലായും വളര്‍ന്ന് വലുതായി.
            മലയാളിക്ക് അറിവിന്റെ വാതിലുകള്‍ തുറന്നുകൊടുന്ന ഭാഷാ സ്‌നേഹിക്ക് നല്‍കുന്ന ആദരമാണ് ജൂണ്‍ 19 വായനാദിനമായി ആചരി ക്കുന്നത്. കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പ പണിക്കര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ വി വിജയന്‍, വി കെ എന്‍, മാധവിക്കുട്ടി അങ്ങനെ മലയാളിക്ക് വായനയുടെ സുകൃതം പകര്‍ന്ന് നല്‍കിയ എഴുത്തുകാര്‍ അന വധിയാണ്. വായിച്ചാല്‍ വളരും വായിച്ചില്ലെങ്കില്‍ വളയുമെന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളും വായനയുടെ മഹത്വം ഓര്‍മ്മിപ്പിച്ച് നമുക്ക് ചുറ്റുമുണ്ട്. ആധുനിക കാലഘട്ടത്തില്‍ വായന മരിക്കുന്നു എന്ന ആകുലതയ്ക്ക് സ്ഥാന മില്ല. പുത്തന്‍ സാങ്കേതിക വിദ്യകള്‍ വായനയുടെ പുതിയ വാതിലുകളാണ് തുറന്നു നല്‍കുന്നത്. താളിയോലകളില്‍ തുടങ്ങി പേപ്പറുകള്‍ കടന്ന് മോണി റ്ററുകളിലേക്ക് വായനാമാധ്യമങ്ങള്‍ പരിണമിച്ചു എന്ന വ്യത്യാസം മാത്ര മാണ് ഇവിടെ ചൂണ്ടിക്കാണിക്കാനുള്ളത്. കത്തുകള്‍ക്ക് പകരം ഇടം പിടിച്ച ഇ-മെയിലുകളും വായനയുടെ മറ്റൊരു മുഖമാണ് കാണിച്ചുതരുന്നത്. വായ നയെ പരിപോഷിപ്പിക്കാന്‍ മലയാളിയെ പിന്നില്‍ നിന്ന് നയിച്ച നിശബ്ദ വിപ്ലവകാരിയായിരുന്നു പി എന്‍ പണിക്കര്‍. ചരിത്രകാരന്മാര്‍ ഉപേക്ഷിച്ച പോയ പേരില്‍ നിന്നും കാലത്തെ അതിജീവിച്ച പേരുകൂടിയാണ് പണി ക്കരുടേത്.

No comments:

Post a Comment