നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വസനിധി :
ജീവനക്കാര്‍ക്ക് സംഭാവന നല്‍കാം
നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വ്യാസനിധിയിലേക്ക് സംഭാവന നല്‍കാന്‍
താത്പര്യമുള്ള ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാരുടെയും അധ്യാപകരുടെയും മെയ് മാസത്തെ ശമ്പളത്തില്‍ നിന്നും ഒരു
ദിവസത്തെ വേതനം അവരുടെ സമ്മതത്തിനുവിധേയമായി കുറവുചെയ്ത് അഡീഷണല്‍ ചീഫ്
സെക്രട്ടറി, ധനകാര്യവകുപ്പ് (റിലീഫ് ഫണ്ട് ഫോര്‍ നേപ്പാള്‍
എര്‍ത്ത്‌ക്വേക്ക് വിക്ടിംസ്), ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം
695001 എന്ന പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുവാന്‍ എല്ലാ
വകുപ്പദ്ധ്യക്ഷന്മാരെയും ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ നിയമം, ധനകാര്യം,
പൊതുഭരണം എന്നീ വകുപ്പുകളിലെ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍
സെക്രട്ടറി/ജോയിന്റ് സെക്രട്ടറിമാരെയും അധികാരപ്പെടുത്തി നിര്‍ദ്ദേശം
പുറപ്പെടുവിച്ചു. സംഭാവന നല്‍കാന്‍ താത്പര്യമുള്ള സെക്രട്ടറിയേറ്റിലെ
ഗസറ്റഡ് ഓഫീസര്‍മാര്‍ അവരുടെ സംഭാവന പൊതുഭരണ (ക്യാഷ്) വകുപ്പില്‍ നേരിട്ട്
എത്തിക്കാവുന്നതാണ്.
പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കുമല്ലോ
ReplyDelete