വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Saturday, August 16, 2014

കാത്തിരുപ്പ്
എന്തിനുവേണ്ടിയാണെന്നു് ഞാന്‍ അറിഞ്ഞില്ല.
കാറ്റിനോട് ചോദിച്ചു
എന്നെ തലോടിക്കൊണ്ട് അത് മറ്റെങ്ങോ പോയി
മഴയോട് ചോദിച്ചു.
ചെറുകുളിരേകി അതും പോയി
മാരിവില്ലിനോടും ആരാഞ്ഞു
ഏഴു വര്‍ണ്ണങ്ങള്‍ നല്‍കി മാഞ്ഞുപോയി.
മരങ്ങളോടും പൂക്കളോടും
ചെടികളോടും പൂമ്പാറ്റകളോടും ചോദിച്ചു
ആര്‍ക്കും അതിനുത്തരമില്ലായിരുന്നു
അവര്‍ സമ്മാനിച്ച പുഞ്ചിരിയും കുളിരും വര്‍ണ്ണങ്ങളും എന്നെ സന്തോഷിപ്പിച്ചില്ല.
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഈ കാത്തിരുപ്പ് മരണത്തിനു വേണ്ടിയുള്ളതായിരുന്നു....!
എങ്ങുനിന്നോ വന്നണയുന്ന മരണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്......!!

                                                      അഞ്ചു ചാക്കോ, കരിന്തളം.
                                                        +1 സയന്‍സ്.

No comments:

Post a Comment