വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Saturday, November 29, 2014

DECEMBER 1-WORLD AIDS DAY


മനുഷ്യന് ഇനിയും കീഴടക്കാനാകാത്ത രോഗത്തെ കു റിച്ച് ലോകത്തെ ഓര്‍മപ്പെടു ത്താന്‍ ഒരുദിനം. ഇന്ന് ലോക എയ്ഡ്സ് ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരികയാ ണ്. എയ്ഡ്സ് രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് ശക്തി കൂട്ടാനായി 1988 ഡിസംബര്‍ ഒന്നുമുതലാണ്‌ ലോകാരോഗ്യസം ഘടന, ഐക്യരാഷ്ട്രസഭ എന്നിവയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിക്കപ്പെടുന്നത്. ”ലക്ഷ്യത്തിലേക്ക് മുന്നേറാം: പുതിയ എച്ച്.. വി അണുബാധയില്ലാത്ത, വിവേചനമില്ലാത്ത, എയ്ഡ്സ് മരണങ്ങളില്ലാ ത്ത ഒരു നല്ല നാളേക്കായി ” എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശം.
  എച്ച്..വി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിക്കു ന്നതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും, തുടര്‍ന്ന് മാ രക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്സ്. 1981ല്‍ സ്വവര്‍ഗ രതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കള്‍ക്ക് എ യ്ഡ്സ് ബാധിച്ചതോടെയാണ് രോ ഗം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇ തിനും മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം കണ്ടുവന്നിരുന്നു. സുരക്ഷിതമ ല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപ യോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
        ലോകത്ത് എച്ച്..വി അണുബാധിതരായി 3.5 കോടി ജനങ്ങളു ണ്ട്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍റെ 2011-ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 20.88 ലക്ഷം എച്ച്..വി ബാധിതരുണ്ട്. കേരളത്തില്‍ എച്ച്..വി ബാധിതരായി 25,090 പേര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ എയ്ഡ്സ് മരണ നിരക്ക് കുറഞ്ഞുവരുന്നതായാണ് ക ണക്കുകള്‍ സൂചിപ്പിക്കുന്നത്.
 സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി കേരളത്തില്‍ എച്ച്..വി, എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന ല്‍കി വരികയാണ്.ചുവന്ന റിബണ്‍ ആണ് ലോക വ്യാപകമായി എയ്ഡ് സ് ദിനത്തിന്‍റെ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്. ബോധവല്‍ക്കരണ പ രിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായാണ് എയ്ഡ്സ് ദി നാചരണം സംഘടിപ്പിച്ചുവരുന്നത്.എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബ ണ്‍ അണിയുന്നത്. പൂജ്യത്തിലേക്ക് എന്ന താണ് 2011 മുതല്‍ 2015 വ രെ ലോക എയ്ഡ്‌സ് ദിനാചരണവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എ യ്ഡ്സ് മരണങ്ങള്‍ ഇല്ലാത്ത, പുതിയ രോഗബാധിതര്‍ ഉണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാ ര്‍ഥ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

Tuesday, November 25, 2014

വിഷമില്ലാത്ത പച്ചക്കറി, ആദ്യ വിളവെടുപ്പ് നടത്തി.

 സ്ക്കൂളില്‍ ആരംഭിച്ച ജൈവപച്ച ക്കറി തോട്ടത്തിലെ ആദ്യവിള വെടുപ്പ് കാസര്‍ഗോഡ് കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ ശ്രീ ചന്ദ്രന്‍ സാര്‍ നടത്തി. സ്ക്കൂളില്‍ നട ത്തിയ വിളവെടുപ്പില്‍ വെസ്റ്റ് എളേരി കൃഷി ഓഫീസര്‍ ശ്രീമ തി ഡി എല്‍ സുമ, കൃഷി അസിസ്റ്റന്റ്,  പ്രിന്‍സ്സിപ്പല്‍ ശ്രീ മുര ളീധരന്‍ പി കെ, ശ്രീ എം കെ ദിവാകരന്‍, കാര്‍ഷിക ക്ലബ്ബ് മെ മ്പര്‍മാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ആദ്യവിള വെടുപ്പില്‍ ലഭിച്ച പച്ചക്കറികള്‍ സ്ക്കൂള്‍ ഉച്ച ഭക്ഷണത്തിനായി ന ല്‍കി.

Monday, November 24, 2014

പത്രവാര്‍ത്തകളില്‍നിന്നു്..........


Sunday, November 23, 2014

പുതുക്കിയ അര്‍ദ്ധവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍..

Friday, November 21, 2014

സംസ്ഥാന ശാസ്ത്രോത്സവം 2014-15. 

     2014 -15 വര്‍ഷത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവം 2014 നവംബര്‍ 26 മുതല്‍ 30 വരെ തിരൂരില്‍ നടക്കും.മേളയുടെ ഔ പചാരിക ഉല്‍ഘാടനം 27ന് രാവിലെ 10 മണിക്ക് ബഹു. വി ദ്യാഭ്യാസ മന്ത്രി ശ്രീ പി.കെ അബ്ദുറബ്ബ് നിര്‍വഹിക്കും.30ാം ത യ്യതി രാവിലെ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉല്‍ഘാട നം ബഹു. ടൂറിസം -പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ എ.പി അ നില്‍ കുമാര്‍ നിര്‍വഹിക്കും.. 

**പ്രോഗ്രാം ചാര്‍ട്ട്  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യും.

Thursday, November 20, 2014

ഉന്നതവിജയത്തിനായി ഒരു സ്റ്റെപ്പ് കൂടി.......
8 കുട്ടികള്‍ക്കു് എമര്‍ജെന്‍സി ലൈറ്റുകള്‍ നല്‍കി.
സ്റ്റെപ്പ് പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സില്‍ പഠിക്കുന്ന കു ട്ടികളുടെ വീടുകളില്‍ സര്‍വ്വെ നടത്തിയപ്പോള്‍ കണ്ടെത്തിയ ഇതുവരെ ഇലട്രിസിറ്റി ലഭിക്കാ ത്ത 8 കുട്ടികള്‍ക്കു് പഠനസഹാ യത്തിനായി എമര്‍ജന്‍സ്സി ലൈറ്റുകള്‍ നല്‍കി. വെള്ളരിക്കുണ്ട് LCC കമ്പ്യൂട്ടര്‍ സെന്റര്‍ മാനേജിംഗ് ഡയരക്ടര്‍ ആണ് 8 ലൈ റ്റുകള്‍ സംഭാവനയായി നല്‍കിയത്. സ്ക്കൂളില്‍ വച്ചു കൂടിയ യോഗ ത്തില്‍വച്ച് മാനേജിംഗ് ഡയരക്ടര്‍ ശ്രീ ജോണ്‍സന്‍ ജോസ് എ മര്‍ജന്‍സ്സി ലൈറ്റുകള്‍ സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സിനെ ഏല്‍പ്പിച്ചു. കഴി ഞ്ഞ രണ്ടു വര്‍ഷങ്ങളിലും എസ് എസ് എല്‍സി പരീക്ഷയില്‍ നൂ റു ശതമാനം വിജയം ലഭിച്ച മലയോരത്തെ ഏകസ്ക്കൂള്‍ വരക്കാട് സ്ക്കൂള്‍ ആയതിനാലാണ് തന്നെ ഇക്കാര്യത്തില്‍ പ്രേരിപ്പിച്ചതെ ന്നും തുടര്‍ന്നും വിജയം ആവര്‍ത്തിക്കണമെന്നും എം. ഡി. യോഗ ത്തില്‍ പറ‍ഞ്ഞു. പി.ടി.എ പ്രസിഡന്റ് ശ്രി പി ആര്‍ കുഞ്ഞിരാമ ന്‍, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മേരി, മെമ്പര്‍ ശ്രീ മത്താ യി, പ്രിന്‍സിപ്പല്‍ പി.കെ മുരളീ ധരന്‍, ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തമ്മ പി, സ്റ്റാഫ് സെക്രട്ടറി രാജേന്ദ്രന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.
KARATE CHAMPIONSHIP WINNERS.
Akhil, Jishnu, Anirudhan, Saranya, Swathi.


Gold Medal Winners in 20th National KENYU RYU KARATE & INDO- SRILANKAN KARATE DO Championship organized by Japan Karate Do Kenyu Ryu India at NMDC Hall, Kalpatta, Wayanad.
ശരണ്യ



കല്‍പ്പറ്റയില്‍ വച്ചു നടന്ന ഇരുപതാം ദേശിയ ഇന്തോ ശ്രീലങ്കന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ Fighting, Kata ഇനങ്ങളില്‍ വരക്കാട് സ്ക്കൂളിലെ പ ത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കുമാരി ശരണ്യക്കു് ഇരട്ട സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. 

Wednesday, November 19, 2014

ഉജ്ജ്വല സ്വീകരണം...അനുമോദനപ്രവാഹം....!
കാസര്‍ഗോഡ് റവന്യു ജില്ലാ  കായികമേളയില്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വ്യക്തി ഗത ചാമ്പ്യനായ കുമാരി  പി സ്നേഹയ്ക്കും സബ് ജൂനിയര്‍ വി ഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യ നായ പി . രഞ്ജിത്തിനും സ്ക്കൂള്‍
പി.ടി.എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വ രക്കാട് പൗരാവലിയുടെയും വിവിധ ക്ലബ്ബുകളുടെയും ഡ്രൈവേഴ്സ് യൂണിയന്റെയും കുടുംബശ്രീ യൂണിറ്റിന്റെയും മര്‍ച്ചന്റ് അസോസി യേഷന്റെയും ആഭിമുഖ്യത്തില്‍ വിപുലവും വീരോചിതവുമായ സ്വീകരണം നല്‍കി. നര്‍ക്കി ലക്കാട് നിന്നും ബാന്റ് മേള ത്തിന്റെ അകമ്പടിയോടെ ആ യിരങ്ങള്‍ അണിനിരന്ന ഘോ ഷയാത്രയോടെയാണു് ഇരു കുട്ടികളെയും സ്ക്കൂളിലേക്കു് ആന യിച്ചത്.
അനുമോദന യോഗം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് ശ്രീ കെ ജെ വര്‍ക്കി ഉത്ഘാടനം ചെയ്ത് മെഡലു കളും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. വി വിധ സംടനകള്‍ ട്രോഫി കള്‍ നല്‍കി ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത മെമ്പര്‍ ശ്രീ സഹദേവന്‍ പി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അക്ഷരാര്‍ത്ഥത്തില്‍ അനുമോദന പരിപാടി നാടിന്റെ ഉത്സവമായിത്തീര്‍ന്നു.

Tuesday, November 18, 2014

കാസര്‍ഗോഡ് റവന്യു ജില്ലാ പ്രവര്‍ത്തിപരിചയമേളയിലെ  വരക്കാട് എച്ച് എസ്സ് എസ്സിന്റെ സാന്നിദ്ധ്യം...
അഭിനവ് കെ.വി.

  • നായന്‍മാര്മൂല സ്ക്കൂളില്‍വച്ചു് നവംബര്‍ 17 നു് നടത്തിയ ഈ വര്‍ഷത്തെ കാസര്‍ഗോ ഡ് റവന്യു ജില്ലാ പ്രവര്‍ത്തിപ രിചയമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ Palm leaves Products ഇനത്തില്‍ 286 മാര്‍ക്കുകളോടെ A ഗ്രേഡ് വാ ങ്ങി ഒന്നാം സ്ഥാനം കരസ്ഥ മാക്കി അഭിനവ് കെ. വി.(ക്ലാസ്സ് 8) സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.



അലന്‍ കൃഷ്ണന്‍



        
  • ഹൈസ്ക്കൂള്‍ വിഭാഗം Clay Modelling ഇനത്തി ല്‍ 270 മാര്‍ക്കുകളോടെ A ഗ്രേഡ് വാ ങ്ങി ഒന്നാം സ്ഥാനം കരസ്ഥമാ ക്കി അലന്‍ കൃഷ്ണന്‍ (ക്ലാസ്സ് 9) സം സ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
  





ഹയര്‍ സെക്കന്ററി വിഭാഗം Thread pattern ഇനത്തില്‍ 277 മാര്‍ക്കുകളോടെ A ഗ്രേഡ് വാങ്ങി ഒന്നാം സ്ഥാനം കരസ്ഥമാക്കി നിഖില രാജന്‍ (+1 സയന്‍സ്) സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി.  
ആര്യാ ബാബു.
 








ഹൈസ്ക്കൂള്‍ വിഭാഗം Embroidary ഇനത്തില്‍ 235 മാര്‍ക്കുകളോടെ A ഗ്രേഡ് വാങ്ങി ആര്യാ ബാബു (ക്ലാസ്സ് 10) ന്നാം സ്ഥാനത്തെത്തി.



 
സുബുന്‍
            

         
        ഹൈസ്ക്കൂള്‍ വിഭാഗം Coconut Shell  ഇനത്തില്‍ മത്സരിച്ച സുബുന്‍  (ക്ലാസ്സ് 9)തന്റെ ഉല്‍പ്പന്നവുമായി. 






+2 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി ശ്രീ വിഷ്ണുപ്ര സാദ് കെ ജി നിര്‍മ്മിച്ച ചിരട്ട കൊണ്ടുള്ള ജഗ്ഗ്.

Monday, November 17, 2014

ക്ലബ്ബുകളുടെ ഉല്‍ഘാടനം.


വരക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ രൂപീക രിച്ച വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉല്‍ഘാടനം എളേരിത്തട്ട് നായനാര്‍ മെ മ്മോറിയല്‍ ഗവ. കോളേജ് ലക്ചറര്‍ ശ്രമ തി ധനുമോള്‍ ചിങ്ങനാപുരം നിര്‍വ്വഹിച്ചു.
 

തദവസരത്തില്‍   ശ്രീ ബിജു, എച്ച് എസ്സ് എസ്സ് ടി സ്വാഗത  പ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ ശ്രീ മുരളീധരന്‍ പി കെ അധ്യക്ഷത വഹിച്ചു.