വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

Tuesday, February 10, 2015

ഒരുക്കം 2015



സംസ്ഥാന വിദ്യാഭ്യാസ വകുപ്പു പുറത്തിറക്കുന്ന ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന ഒരുക്കം പഠനസഹായികള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടാറുണ്ട്. ഒരുക്കം പഠനസഹായിയുടെ ഈ വര്‍ഷത്തെ പതിപ്പുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം 
  1. Malayalam
  2. English
  3. Hindi
  4. Arabic
  5. Urudu
  6. Physics
  7. Chemistry
  8. Biology
  9. Social Science
  10. Maths

SSLC IT EXAM 2015 NOTIFICATION PUBLISHED

എസ്.എല്‍ സി  ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നട ത്തേണ്ടതാണ്. പരീക്ഷയ്ക്  ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊ ണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി  ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസി ദ്ധപ്പെടുത്തേണ്ടതാണ്. പരീക്ഷയുടെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്.

Monday, February 2, 2015

SSLC Model Examination ഫെബ്രുവരി 10-ന്

ഈ വര്‍ഷത്തെ SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്. ടൈംടേബിള്‍ ചുവടെ.
DateSubjectTime
10.02.15 Tuesday  Language Paper I10AM-11.45 AM
10.02.15 TuesdayLanguage Paper II1.45PM- 3.30PM
11.02.15 WednesdayEnglish10AM-12.45PM
11.02.15 WednesdayHindi1.45PM- 3.30PM
12.02.15 ThursdaySocial Science10AM-12.45PM
12.02.15 ThursdayPhysics1.45PM- 3.30PM
13.02.15 FridayChemistry10AM-11.45PM
13.02.15 FridayBiology1.45PM- 3.30PM
16.02.15 MondayMathematics9.30AM-12.15PM

IT THEORY AND PRACTICAL QUESTIONS PUBLISHED BY IT@SCHOOL ON 28-01-2015

SSLC IT Exam Sample questions  - 2015
Practical    - Malayalam | English
Theory     -  Malayalam | English

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : 

അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷ www.keralapareekshabhavan.in- ല്‍ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും.

Thursday, January 8, 2015

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ചിറ്റാ രിക്കല്‍ ഉപജില്ലയിലെ പ്രധാനാധ്യാപകര്‍ക്കായി ബ്ലോഗ് പരിശീലനം നടത്തി. ഹൈസ്കൂള്‍ ഹെഡ്മി സ്റ്റ്രസ് ശ്രീമതി ശാന്തമ്മ പി കോഴ്സ് ഉത്ഘാടനം ചെയ്തു. ഉപജില്ലയിലെ മുഴുവന്‍ അദ്ധ്യാപകരും പരി
ശീലനത്തില്‍ പങ്കെടുത്തു. കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍റ്റ് ശ്രീ വിനോദ്കുമാര്‍, പരപ്പ ബി. ആര്‍. സി, ബി.പി.ഒ ശ്രീ സണ്ണിമാസ്റ്റര്‍ എന്നിവര്‍ ക്ലാ സ്സ് സന്ദര്‍ശിച്ചു.

ഗാന്ധി തിരിച്ചെത്തിയതിന്റെ 100 വര്‍ഷം തികഞ്ഞതിന്റെ ഓര്‍മ പുതുക്കി നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കി.

മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കു തിരിച്ചുവന്നതിന്റെ ശതാ ബ്ദിയോടനുബ ന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കി. പ്രവാസി ഭാരതീയ ദിവസിന്റെ 13ാം സമ്മേളന വേദിയായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയവും സ്റ്റാമ്പുകളും പ്രകാശനം ചെയ്തത്.

Mohandas Karamchand Gandhi

Return to India

He returned (1915) to India with a stature equal to that of the nationalist leaders Gopal Krishna Gokhale and Bal Gangadhar Tilak. Gandhi actively supported the British in World War I in the hope of hastening India's freedom, but he also led agrarian and labor reform demonstrations that embarrassed the British. The Amritsar massacre of 1919 stirred Indian nationalist consciousness, and Gandhi organized several satyagraha campaigns. He discontinued them when, against his wishes, violent disorder ensued.

 

Wednesday, December 31, 2014

ഡിസംബര്‍ 31-ശ്രീ വള്ളിയോടന്‍ കേളുനായര്‍ ചരമദിനം.
ശ്രീ വള്ളിയോടന്‍ കേളുനായര്‍.

വരക്കാട് ഹയര്‍സെക്കന്ററി സ്കൂളിന്റെ സ്ഥാപകമാനേജര്‍ ശ്രീ വള്ളിയോടന്‍ കേളുനായ രുടെ ചരമദിനം വിവിധപരി പാടികളോടെ ആചരിച്ചു. രാ വിലെ നടത്തിയ അസംബ്ളി യില്‍ വച്ചു്  ബഹു. സ്കൂള്‍ മാനേ ജര്‍ ശ്രീ വി. കൃഷ്ണന്‍ നായര്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശാന്ത മ്മ പി, പ്രിന്‍സിപ്പല്‍ ശ്രീ മുരളീ ധരന്‍ പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേന്ദ്രന്‍ കെ, ശ്രീ ദിവാകരന്‍ എം കെ എന്നിവര്‍ യശശ്ശരീരനായ വള്ളിയോടന്‍ കേളുനായരെക്കുറിച്ചുള്ള അനുസ്മരണപ്രഭാഷണം നടത്തി. കുട്ടികളും അദ്ധ്യാപകരും  സ്ഥാപകമാനേജരുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാഞ്ജലികള്‍ അര്‍പ്പിച്ചു. സന്നിഹിതരായവര്‍ക്കെല്ലാം പായസദാനവും നടത്തി.

Wednesday, December 24, 2014

എല്ലാവര്‍ക്കും വരക്കാട് സ്കൂളിന്റെ ക്രിസ്തുമസ്സ് ആശംസകള്‍.....